കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ മുരളീധരനെ കളത്തിലിറക്കണം: ഹൈക്കമാൻഡിനോട് മുസ്ലിം ലീഗ്, ഐശ്വകേരള യാത്രത്തിൽ നിന്നും വിട്ടുനിൽക്കുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് കടക്കുന്നതിനിടെ കെ മുരളീധരനെ സജീവമായി രംഗത്തിറക്കണമെന്ന് ആവശ്യം. മുസ്ലിം ലീഗാണ് കോൺഗ്രസ് ഹൈക്കമാൻഡിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് കേരള രാഷ്ട്രീയത്തിൽ സജീവമാകണമെന്ന് കെ മുരളീധരന്റെ ആഗ്രഹം. എന്നാൽ കെപിസിസി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന കെ മുരളീധരന് തിരിച്ചടിയായത് സിറ്റിംഗ് എംപിമാർ മത്സരിക്കേണ്ടെന്ന് കോൺഗ്രസ് ഹൈക്കമാൻഡിന്റെയും പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെയും നിലപാടാണ്. ഇത് മുരളീധരനെ നിരാശയിലാഴ്ത്തിയിട്ടുണ്ട്.

ജയ് യാത്ര സുരേന്ദ്രന്‍ തുടങ്ങിയത് മുഖ്യമന്ത്രിയുടെ പേരിലെന്ന് ചെന്നിത്തല, മറുപടിയുമായി സിപിഎം!!ജയ് യാത്ര സുരേന്ദ്രന്‍ തുടങ്ങിയത് മുഖ്യമന്ത്രിയുടെ പേരിലെന്ന് ചെന്നിത്തല, മറുപടിയുമായി സിപിഎം!!

മുട്ട് മടക്കാതെ കർഷകർ, ദില്ലിയിലെ കർഷക സമരം ചിത്രങ്ങളിലൂടെ

 തിരിച്ചെത്തിക്കണം

തിരിച്ചെത്തിക്കണം


മുരളീധരന് പാർട്ടിയുമായുള്ള അസ്വാരസ്യങ്ങ‍ൾ നീക്കി അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരുന്നതിനുമായി രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ഇടപെടുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. തദ്ദേശതിരഞ്ഞെടുപ്പിൽ സജീവമായി ഇടപെട്ടിരുന്ന മുരളീധരൻ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ് മുരളീധരൻ. മലബാർ മേഖലയിൽ മുരളീധരന് ജനങ്ങൾക്കിടയിലുള്ള സ്വാധീനം നിർണ്ണായകമാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ച മുസ്ലിം ലീഗ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അദ്ദേഹം നേരിട്ടിറങ്ങിയാൽ മാത്രമേ സിപിഎമ്മിനെ നേരിടാൻ കഴിയൂ എന്നും മുസ്ലിം ലീഗ് ചൂണ്ടിക്കാണിക്കുന്നു.

 ഐശ്വര്യ കേരള യാത്രയോട് അകലം

ഐശ്വര്യ കേരള യാത്രയോട് അകലം



തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ മാത്രമേ പ്രചാരണത്തിനിറങ്ങൂ എന്ന് കെ മുരളീധരൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിവരുന്ന ഐശ്വര്യ കേരള യാത്രയിൽ നിന്നും മുരളീധരൻ വിട്ടുനിന്നിരുന്നു.

 രംഗത്തിറക്കണമെന്ന്

രംഗത്തിറക്കണമെന്ന്

തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പാർട്ടി പ്രവർത്തനങ്ങൾക്ക് വേണ്ടി മുരളീധരൻ ഇടപെടുകയോ തുറന്ന് സംസാരിക്കുകയോ ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് കെ മുരളീധരനെ സജീവമായി രംഗത്തിറക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്തെത്തിയിട്ടുള്ളത്. അതേ സമയം മലബാർ മേഖലയിൽ കെ മുരളീധരൻ പ്രചാരണത്തിയില്ലെങ്കിൽ യുഡിഎഫിന്റെ വിജയസാധ്യതയ്ക്ക് മങ്ങലേൽക്കുമെന്നും മുസ്ലിം ലീഗ് ചൂണ്ടിക്കാണിക്കുന്നു. മലബാറിൽ പാർട്ടി പ്രവർത്തകർക്ക് ഇത്രയധികം ആവേശം നൽകുന്ന നേതാവാണ് മുരളീധരനെന്നും മുസ്ലിം ലീഗ് ചൂണ്ടിക്കാണിക്കുന്നു.

മൌനം പാലിച്ച്

മൌനം പാലിച്ച്

കോൺഗ്രസിനോട് ഇടഞ്ഞുനിൽക്കുകയാണെങ്കിലും മുസ്ലിം ലീഗുമായി നല്ല ബന്ധമാണ് കെ മുരളീധരൻ സൂക്ഷിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിനെച്ചൊല്ലിയുണ്ടായ തർക്കങ്ങളാണ് മുരളീധരനും കെപിസിസിയും തമ്മിലുള്ള അസ്വാരസ്യങ്ങളിലേക്ക് നയിച്ചത്. ഈ പ്രശ്നങ്ങളിപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ ഹൈക്കമാൻഡ് നിർദേശം അനുസരിക്കുന്നത് കൊണ്ട് മാത്രമാണ് പരസ്യ പ്രതികരണങ്ങളിൽ നിന്ന് മുരളീധരൻ വിട്ടുനിൽക്കുന്നതെന്ന് മാത്രം.

Recommended Video

cmsvideo
എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam
 തുടക്കം തദ്ദേശ തിരഞ്ഞെടുപ്പിൽ

തുടക്കം തദ്ദേശ തിരഞ്ഞെടുപ്പിൽ


തദ്ദേശ തിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥിയ്ക്ക് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പിന്തുണ നൽകിയതോടെയാണ് വടകരയിൽ പ്രചാരണത്തിനിറങ്ങില്ലെന്ന് മുരളീധരൻ വ്യക്തമാക്കിയത്. കല്ലാമലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തുകയും ചെയ്തതും മുരളീധരനെ ചൊടിപ്പിച്ചിരുന്നു. ഇതോടെയാണ് കെ മുരളീധരന്‍ പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നത്. അദ്ദേഹം വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന് പോകുകയും ചെയ്തിരുന്നു.

English summary
Kerala Assembly election 2021: Muslim league seeks K Muraleedharan's pressence in Election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X