Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍സിപിക്ക് 4 സീറ്റ്, ഒപ്പം രാജ്യസഭാ സീറ്റും, തിരുവമ്പാടിയോ ചങ്ങനാശ്ശേരിയോ കാപ്പന് മത്സരിക്കാം!!

കോട്ടയം: എന്‍സിപിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സിപിഎം കാര്യമായ ഇടപെടല്‍ നടത്തും. ഇത്തവണയും അവര്‍ക്കുള്ള സീറ്റ് കുറയ്ക്കില്ല. അതിലുപരി മാണി സി കാപ്പന്റെ പിണക്കം മാറ്റാന്‍ വേണ്ട എല്ലാ പരിഹാരവും സിപിഎമ്മില്‍ നിന്നുണ്ടാവും. വിജയിക്കുമെന്ന് ഉറപ്പുള്ള സീറ്റ് തന്നെ അദ്ദേഹത്തിന് നല്‍കും. കേരള കോണ്‍ഗ്രസിന്റെ ശക്തമായ പിന്തുണയും അവര്‍ക്കുണ്ടാവും. ശരത് പവാറിന്റെ ഇടപെടലാണ് ഇതിന് കാരണം. മാണി സി കാപ്പന്‍ ഇതുവരെ ആവശ്യപ്പെട്ട പാലാ സീറ്റില്‍ കടുംപിടുത്തം അവസാനിപ്പിച്ചിരിക്കുകയാണ്.

ഒത്തുതീര്‍പ്പ് സമവാക്യം

ഒത്തുതീര്‍പ്പ് സമവാക്യം

ഒത്തുതീര്‍പ്പ് സമവാക്യം സിപിഎം തയ്യാറാക്കി കഴിഞ്ഞു. നാല് നിയമസഭാ സീറ്റ് തന്നെ എന്‍സിപിക്ക് ഇത്തവണയും നല്‍കും. അതോടൊപ്പം രാജ്യസഭാ സീറ്റും നല്‍കും. പാലായ്ക്ക് പകരം നല്‍കുന്ന സീറ്റ് ഏതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചര്‍ച്ച ഇക്കാര്യത്തിലാണ്. സിപിഎമ്മിന്റെ കോട്ടയായ എലത്തൂര്‍ മന്ത്രി എകെ ശശീന്ദ്രന്റെ സിറ്റിംഗ് സീറ്റാണ്. ഇതിലൊരു നേട്ടവും സിപിഎമ്മിനുണ്ട്. ശശീന്ദ്രന് പകരം കുന്ദമംഗലമോ കണ്ണൂര്‍ സീറ്റോ നല്‍കാനാണ് ശ്രമം. ഇത് രണ്ടുമല്ലെങ്കില്‍ രാജ്യസഭാ സീറ്റ് നല്‍കാനാണ് ശ്രമം.

കാപ്പന് വന്‍ ഓഫര്‍

കാപ്പന് വന്‍ ഓഫര്‍

എല്‍ഡിഎഫിന് തുടര്‍ ഭരണം ലഭിച്ചാല്‍ മാണി സി കാപ്പന്‍ മന്ത്രിയാവും. അതിനായിട്ടാണ് വിജയസാധ്യതയുള്ള മണ്ഡലം തേടുന്നത്. എലത്തൂര്‍ കാപ്പന് നല്‍കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എലത്തൂര്‍ അല്ലെങ്കില്‍ കാപ്പനെ തിരുവമ്പാടിയിലോ ചങ്ങാനശ്ശേരിയിലോ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനം. അതേസമയം ശശീന്ദ്രന്‍ വിഭാഗം കാപ്പനെ കുട്ടനാട്ടില്‍ മത്സരിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ കുട്ടനാട് വേണ്ടെന്ന് കാപ്പന്‍ കൃത്യമായി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

എലത്തൂരിലേക്ക് നോക്കണ്ട

എലത്തൂരിലേക്ക് നോക്കണ്ട

എലത്തൂര്‍ ഏറ്റെടുക്കാനുള്ള നീക്കത്തെ ശശീന്ദ്രന്‍ ശക്തമായി പ്രതിരോധിക്കുന്നുണ്ട്. കുന്ദമംഗലം പകരമായി ഏറ്റെടുക്കാനാവില്ലെന്ന് ശശീന്ദ്രന്‍ പറയുന്നു. എലത്തൂര്‍ സീറ്റും മോഹിച്ച് ആരും വരേണ്ടെന്നാണ് ശശീന്ദ്രന്റെ നിലപാട്. സിറ്റിംഗ് സീറ്റുകളില്‍ വിട്ടുവീഴ്ച്ച ചെയ്യാതെ ഇടതുമുന്നണിയില്‍ തുടരണമെന്ന നിര്‍ദേശമാണ് കേന്ദ്ര നേതൃത്വം നല്‍കിയത്. മത്സരിച്ച നാല് സീറ്റുകളും വിട്ടുകൊടുക്കില്ലെന്നാണ് ശശീന്ദ്രന്‍ പറയുന്നു. ഇനി ചെറിയ ചില വിട്ടുവീഴ്ച്ച പാലായില്‍ ഉണ്ടായാലും എലത്തൂര്‍ ഒരിക്കലും വിട്ട് നല്‍കില്ലെന്ന് ശശീന്ദ്രന്‍ വിഭാഗം പറയുന്നു.

സിപിഎമ്മിന്റെ ആവശ്യം

സിപിഎമ്മിന്റെ ആവശ്യം

സിപിഎമ്മിന് കോഴിക്കോട് ജില്ലയില്‍ വലിയ സ്വാധീനമുള്ള മണ്ഡലമാണ് എലത്തൂര്‍. ഇവിടെ സിപിഎം നേതാവ് തന്നെ മത്സരിക്കണമെന്ന് പാര്‍ട്ടിയിലെ ആവശ്യം. ജില്ലാ സെക്രട്ടറി പി മോഹനന്‍, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ നേതാവ് പിഎ മുഹമ്മദ് റിയാസ് എന്നിവരില്‍ ആരെയെങ്കില്‍ എലത്തൂരില്‍ മത്സരിപ്പിക്കാനാണ് ആലോചന. എന്നാല്‍ സിറ്റിംഗ് സീറ്റായ എലത്തൂര്‍ വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് എന്‍സിപി. ഇവിടെ എന്‍സിപി ജയിക്കുന്നത് തന്നെ സിപിഎം വോട്ടിലാണ്. ഇത്തവണ ശശീന്ദ്രന്‍ തോറ്റാല്‍ അതോടെ മണ്ഡലത്തില്‍ എന്‍സിപിയുടെ അവകാശവാദവും ഇല്ലാതാവും.

പവാറിന്റെ അനുനയം

പവാറിന്റെ അനുനയം

ശരത് പവാര്‍ അനുനയ ചര്‍ച്ചകള്‍ നടത്തി കൊണ്ടിരിക്കുന്നുണ്ട്. സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം ശരത് പവാറിന്റെ വീട്ടില്‍ ചെന്ന് അദ്ദേഹത്തെ കണ്ടിരുന്നു. ഇതിലാണ് പവാര്‍ അനുനയത്തിന് വഴങ്ങിയത്. ദേശീയ തലത്തില്‍ ഇടതുമുന്നണി ഉള്‍പ്പെടുന്ന സഖ്യത്തെ വിടാന്‍ പവാറിന് മടിയുണ്ട്. കാപ്പനാണെങ്കില്‍ പവാറിനെ കൈവിടാന്‍ മടിയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം പാലാ മണ്ഡലം പിടിച്ചെടുത്ത മാണി സി കാപ്പനെ കൈവിടരുതെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ മുന്നണി പ്രവേശന വേളയില്‍ കേരള കോണ്‍ഗ്രസ് എമ്മിന് പാലാ വിട്ടുകൊടുക്കാമെന്ന് വാക്ക് കൊടുത്തിരുന്നു. അതുകൊണ്ടാണ് പിന്നോട്ട് പോവാതിരിക്കുന്നത്. കാപ്പന്‍ വഴങ്ങുന്നതും അതുകൊണ്ടാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+