കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃക്കാരക്കര വിട്ടൊരു കളിയില്ലെന്ന് പിടി തോമസ്, കോണ്‍ഗ്രസ് തന്നെ ഇടുക്കിയിലേക്ക് പരിഗണിക്കേണ്ട!!

Google Oneindia Malayalam News

2കൊച്ചി: കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങിയിട്ടില്ലെങ്കിലും മണ്ഡലങ്ങളുടെ കാര്യത്തില്‍ അവകാശവാദമുന്നയിച്ച് സീനിയര്‍ നേതാക്കള്‍ എത്തിയിട്ടുണ്ട്. പിടി തോമസാണ് തന്നെ ഇടുക്കിയിലേക്ക് പരിഗണിക്കേണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത്. സീറ്റ് വിഭജനം കഴിഞ്ഞ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാന്‍ ഇരിക്കുകയാണ്. ഇതിനിടയിലാണ് പിടി തോമസ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തവണയും നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുക തൃക്കാക്കരയില്‍ നിന്ന് തന്നെയാണെന്ന് പിടി തോമസ് വ്യക്തമാക്കി. ഇതോടെ മണ്ഡലം വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കുകയാണ് തോമസ്.

1

ഇടുക്കിയിലേക്ക് പിടി തോമസിനെ മത്സരിപ്പിക്കാനായി കൊണ്ടുവരണമെന്ന് പാര്‍ട്ടിയില്‍ ആവശ്യമുണ്ട്. ഇതാണ് ഇപ്പോള്‍ തോമസ് തള്ളിയിരിക്കുന്നത്. ഇടുക്കി ജില്ലയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരാനുള്ള കോണ്‍ഗ്രസിന്റെ ശ്രമവും ഇതോടെ തകര്‍ന്നു. തല്‍ക്കാലം താന്‍ മത്സരിക്കാനായി ഹൈറേഞ്ചിലേക്ക് ഇല്ലെന്നാണ് പിടി തോമസ് വ്യക്തമാക്കിയത്. തനിക്ക് താല്‍പര്യം തൃക്കാക്കരയില്‍ നിന്ന് മത്സരിക്കാനാണ്. ഇക്കാര്യത്തില്‍ കെപിസിസിയും കേന്ദ്ര നേതൃത്വവും എന്ത് തീരുമാനമെടുത്താലും അംഗീകരിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കിയില്‍ മത്സരിക്കാനില്ലെന്നും അദ്ദേഹം ഇതോടൊപ്പം വ്യക്തമാക്കി.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് പിടി തോമസ് തൃക്കാക്കരയില്‍ മത്സരിക്കാനായി ഹൈറേഞ്ച് ഇറങ്ങി എത്തിയത്. സിറ്റിംഗ് എംഎല്‍എയായ ബെന്നി ബെഹനാന് പകരക്കാരനായിട്ടായിരുന്നു വരവ്. മണ്ഡലം നിലനിര്‍ത്തുകയും ചെയ്തു. എല്‍ഡിഎഫിന്റെ സെബാസ്റ്റ്യന്‍ പോളാണ് തോറ്റത്. തദ്ദേശ തിരഞ്ഞെടുപ്പിലും യുഡിഎഫിനായിരുന്നു തൃക്കാക്കരയില്‍ നേട്ടമുണ്ടായത്. രണ്ടായിരത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. പിടി തോമസ് അതുകൊണ്ട് തന്നെ മണ്ഡലത്തില്‍ വിജയപ്രതീക്ഷയിലാണ്. ഇവിടെ പ്രവര്‍ത്തനവും തുടങ്ങിയിട്ടുണ്ട് അദ്ദേഹം. ഈ സാഹചര്യത്തില്‍ മണ്ഡലം മാറുന്നത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

Recommended Video

cmsvideo
ഈ തിരഞ്ഞെടുപ്പിൽ ഫിറോസ് മത്സരിക്കുമോ ?അവസാന ഉത്തരമിതാ

അതേസമയം കോണ്‍ഗ്രസിലെ വെറ്ററന്‍മാര്‍ സ്ഥിരം മണ്ഡലത്തിലോ സ്വന്തം ജില്ലകളിലോ മത്സരിക്കാനാണ് ഇത്തവണ താല്‍പര്യം കാണിക്കുന്നത്. കെസി ജോസഫ് ഇരിക്കൂറിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയത്തെ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കാനാണ് അദ്ദേഹം താല്‍പര്യപ്പെടുന്നത്. ജോസ് പക്ഷം പോയത് കൊണ്ട് കോട്ടയത്ത് സീറ്റുകള്‍ ഉണ്ടെങ്കിലും, ജോസഫ് ഉള്ളത് കൊണ്ട് എല്ലാ സീറ്റും ലഭിക്കില്ല. പൂഞ്ഞാര്‍ സീറ്റില്‍ മുസ്ലീം ലീഗിനും നോട്ടമുണ്ട്. പിസി ജോര്‍ജ് വന്നാല്‍ ആ സീറ്റ് അദ്ദേഹത്തിന് നല്‍കേണ്ടി വരും. എന്നാല്‍ ചിലരോട് മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടാനാണ് സാധ്യത.

English summary
Kerala assembly election 2021:pt thomas will not contest in idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X