കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേമത്ത് ആവേശമായി രാഹുല്‍ എത്തി, അതിന് മുമ്പ് കുട്ടികള്‍ക്കൊപ്പം ലഞ്ച്, വീഡിയോ കോളില്‍ പ്രിയങ്ക

Google Oneindia Malayalam News

വയനാട്: രാഹുല്‍ ഗാന്ധി നേമത്ത് ആവേശം നിറച്ച് പ്രചാരണത്തിനായി എത്തിയിരിക്കുകയാണ്. കോണ്‍ഗ്രസിന് വലിയ മുന്നേറ്റമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അതിന് മുമ്പ് അദ്ദേഹം വയനാട്ടില്‍ കുട്ടികളുമൊത്ത് ലഞ്ച് കഴിച്ച ചിത്രമാണ് പുറത്തുവന്നത്. ജനങ്ങളെ ചേര്‍ത്തുപിടിച്ചുള്ള രാഹുലിന്റെ പ്രചാരണം നേരത്തെ തന്നെ ട്രെന്‍ഡിംഗായിരുന്നു. ഇത്തവണ രാഹുലിനൊപ്പം വീഡിയോ കോളില്‍ പ്രിയങ്കാ ഗാന്ധിയുമെത്തിയത് കുട്ടികളുടെ ആവേശവും ഒരുപോലെ വര്‍ധിപ്പിച്ചു. ക്വാറന്റൈനിലാണെങ്കിലും കേരളത്തില്‍ കാര്യത്തില്‍ താന്‍ അതീവ ശ്രദ്ധ നല്‍കുന്നുണ്ടെന്ന് പ്രിയങ്ക ഈ വീഡിയോ കോളിലൂടെ തെളിയിച്ചിരിക്കുകയാണ്.

1

കല്‍പ്പറ്റ ജീവന്‍ ജ്യോതി ചില്‍ഡ്രന്‍സ് ഹോമിലായിരുന്നു കുട്ടികള്‍ക്കൊപ്പം സമയം ചെലവിടാനും ഉച്ചഭക്ഷണം കഴിക്കാനുമായി രാഹുല്‍ എത്തിയത്. ഈ സമയത്താണ് രാഹുലിന്റെ ഫോണില്‍ പ്രിയങ്കയുടെ വീഡിയോ കോള്‍ എത്തുന്നത്. പ്രിയങ്ക കുട്ടികളോട് സംസാരിക്കുകയും ചെയ്തു. എന്താണ് കഴിക്കാനുള്ളതെന്ന് പ്രിയങ്ക ചോദിക്കുകയും ചെയ്തു. ഓരോ വിഭവങ്ങളായി കുട്ടികള്‍ പ്രിയങ്കയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു. തന്റെ പുതിയ കൂട്ടുകാരാണ് ഇവരെന്ന് രാഹുല്‍ പ്രിയങ്കയോട് പറയുന്നതും ഈ വീഡിയോയില്‍. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ ഈസ്റ്റര്‍ ദിനത്തില്‍ രാഹുലിനൊപ്പം പ്രിയങ്കയും വയനാട്ടില്‍ അവസാന ദിന പ്രചാരണത്തില്‍ ഉണ്ടാവുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കൊവിഡ് നിരീക്ഷണത്തിലായതിനാല്‍ നേരിട്ട് വരാന്‍ പ്രിയങ്കയ്ക്ക് സാധിച്ചില്ല. വാക്കു തെറ്റിക്കാതിരിക്കാനാണ് പ്രിയങ്ക വീഡിയോ കോളിലെത്തിയത്. അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടിലെയും കോഴിക്കോട്ടെയും പ്രചാരണം കഴിഞ്ഞ് നേമത്തെത്തിയിട്ടുണ്ട്. നേമത്ത് ഹെലിപാഡില്‍ നിന്ന് ഓട്ടോറിക്ഷയിലാണ് രാഹുല്‍ പൂജപ്പുരയിലെ പൊതുസമ്മേളന വേദിയിലെത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നടങ്കം രാഹുലിന്റെ വരവില്‍ ആവേശത്തിലാണ്.

വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധി പ്രാര്‍ഥനയ്ക്ക് എത്തിയപ്പോള്‍, ചിത്രങ്ങൾ കാണാം

കോഴിക്കോട്ടെ റോഡ് ഷോയ്ക്ക് ശേഷമാണ് രാഹുല്‍ തിരുവനന്തപുരത്തെത്തിയത്. കേരളത്തിന്റെ ഭാവിയെ കുറിച്ചുള്ള തിരഞ്ഞെടുപ്പാണ്
ഇതെന്ന് രാഹുല്‍ പറഞ്ഞു. ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് കേരളത്തിന്റെ ഐക്യം തകര്‍ക്കുകയാണ്. നോട്ട് നിരോധനം എന്നത് ഒരു വൈകുന്നേരം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുകയായിരുന്നു. രാജ്യത്തെ ഒരാളെയും കേള്‍ക്കാതെയായിരുന്നു ഈ തീരുമാനം. ജിഎസ്ടിയും ലോക്ഡൗണുമൊക്കെഅങ്ങനെ തന്നെയാണ്. ഇതിലൊക്കെ ഹിന്ദുവിന്റെ എന്ത് പ്രവര്‍ത്തിയാണ് ഉള്ളത്. വെറും ധാര്‍ഷ്ട്യമാണഉള്ളത്. ഇടതുമുന്നണിയും ഇത് പോലെയാണ്. കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ നിശബ്ദരാണെന്നും രാഹുല്‍ പറഞ്ഞു.

അതീവ ഗ്ലാമറസായി വ്യായാമം ചെയ്ത് അനിത ഭട്ട്, ചിത്രങ്ങൾ കാണാം

English summary
kerala assembly election 2021: rahul arrives in nemom, campaigns for k muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X