കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ജയിച്ചാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണോ? താന്‍ മത്സരത്തിനില്ലെന്ന് രമേശ് ചെന്നിത്തല!!

Google Oneindia Malayalam News

പാലക്കാട്: കോണ്‍ഗ്രസിന് കേരളത്തില്‍ അധികാരം കിട്ടിയാല്‍ ഉമ്മന്‍ ചാണ്ടിയാവുമോ മുഖ്യമന്ത്രി. അഞ്ച് വര്‍ഷത്തോളം എല്ലാ പണിയും എടുത്ത പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുമെന്ന ചര്‍ച്ചകളില്‍ ഒടുവില്‍ രമേശ് ചെന്നിത്തല തന്നെ പ്രതികരിച്ചു. താന്‍ മുഖ്യമന്ത്രിയാകാന്‍ മത്സരത്തിനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുമായി ഒരുവിഷയത്തിലും അഭിപ്രായ വ്യത്യാസമുണ്ടാവില്ല. യുഡിഎഫിന് അധികാരം കിട്ടിയാല്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് ധാരണ. പാര്‍ട്ടി ഏത് ദൗത്യം നല്‍കിയാലും ഏറ്റെടുക്കും. സ്ഥാനങ്ങള്‍ ലഭിച്ചില്ലെങ്കിലും തനിക്ക് വിഷമമില്ലെന്ന് ചെന്നിത്തല പറഞ്ഞു.

1

അതേസമയം യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ക്രൈസ്തവരുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മതമേലധ്യക്ഷന്‍മാര്‍ക്ക് ഇക്കാര്യത്തില്‍ താനും ഉമ്മന്‍ ചാണ്ടിയും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കത്തിനുള്ള പരിഹാര ഫോര്‍മുല യുഡിഎഫിന് അറിയാമെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ ശബരിമല കേസിലെ സത്യവാങ്മൂലം സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറാണോയെന്നും ചെന്നിത്തല ചോദിച്ചു. സുപ്രീം കോടതിയില്‍ വിശ്വാസികള്‍ക്കൊപ്പമാണോ സര്‍ക്കാരെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്ര മലപ്പുറം ജില്ല കടന്ന് പാലക്കാട് എത്തിയിട്ടുണ്ട്. എംബി രാജേഷിന്റെ ഭാര്യ നിയമന വിവാദമാണ് അവിടെ രമേശ് ചെന്നിത്തല ഉന്യനിച്ചത്. ചട്ടങ്ങള്‍ മറികടന്നുള്ള നിയമനങ്ങള്‍ ചെറുപ്പക്കാരോടുള്ള വഞ്ചനയാണ്. കേരളത്തിലെ ചെറുപ്പക്കാരുടെ പ്രതീക്ഷകളെ മുഴുവന്‍ തല്ലിക്കെടുത്തി പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി പിന്‍വാതില്‍ നിയമനമാണ് സര്‍ക്കാര്‍ നടത്തുന്നത്. കാലടി അധ്യാപക നിയമനത്തില്‍ ഗൂഢാലോചന നടത്തിയത് ആരാണെന്ന് രാജേഷ് വ്യക്തമാക്കണം. വെളിപ്പെടുത്തല്‍ നടത്തിയ അധ്യാപകനെതിരെ സൈബര്‍ ആക്രമണം നടത്തുകയ.ാണ്. ജോല സാധ്യത കണ്ടുകൊണ്ടാണ് ഡിവൈഎഫ്‌ഐ പ്രതികരിക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

ഇതിനിടെ ശബരിമല രാഷ്ട്രീയഅജണ്ടയാക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാരെങ്കില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം മാറ്റണണെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. അതേസമയം ശബരിമല ചര്‍ച്ച വീണ്ടും തുടങ്ങിയത് കോണ്‍ഗ്രസ് എന്ന് വി മുരളീധരന്‍ പറഞ്ഞു. യുഡിഎഫ് യാത്രയുടെ പബ്ലിസിറ്റിക്ക് വേണ്ടിയാണ് വിഷയം ഉയര്‍ത്തികൊണ്ട് വന്നത്. കെപിസിസി തീരുമാനപ്രകാരമാണ് ഇതെന്ന് കരുതുന്നില്ല. നെഹ്‌റു കുടുംബം പറഞ്ഞത് മാത്രമേ കെപിസിസിക്ക് ചെയ്യാന്‍ കഴിയൂവെന്നും മുരളീധരന്‍ പറഞ്ഞു. ശബരിമല ആചാര സംരക്ഷ സമയത്ത് കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

English summary
kerala assembly election 2021: ramesh chennithala says he wont contest for cm post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X