Get Updates
Get notified of breaking news, exclusive insights, and must-see stories!

എടുത്തിടത്തെല്ലാം ഫ്‌ളോപ്പായി ന്യായ്, 2 വര്‍ഷത്തിനിടെ രണ്ടാം തവണ, രാഹുല്‍ ഫാക്ടറിനും വിലയില്ല

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പോലൊരു തരംഗം, കോണ്‍ഗ്രസ് സംസ്ഥാനത്ത് പ്രതീക്ഷിച്ചത് അതാണ്. എന്നാല്‍ അടപടലം തോല്‍വി അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇത് പക്ഷേ കോണ്‍ഗ്രസ് ചോദിച്ച് വാങ്ങിയ തോല്‍വിയാണെന്ന് പറയേണ്ടി വരും. ഒരര്‍ത്ഥത്തിലും ജനങ്ങളുമായി ചേര്‍ന്ന് പോകുന്നതായിരുന്നില്ല അവരുടെ പ്രകടന പത്രിക അടക്കം. രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയതിലൂടെ തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് നല്‍കിയത്.

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

ഫ്‌ളോപ്പായ ന്യായ്

ഫ്‌ളോപ്പായ ന്യായ്

ന്യായ് പദ്ധതി രാഹുലിന്റെ സ്വപ്‌ന പദ്ധതിയാണ്. പക്ഷേ എല്ലാ സ്ഥലത്തും ഫ്‌ളോപ്പായ പദ്ധതിയാണിത്. വര്‍ഷത്തില്‍ 72000 രൂപ ദരിദ്രവിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന പദ്ധതിയാണിത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ് ഇത് അവതരിപ്പിച്ചത്. വന്‍ ഫ്‌ളോപ്പായി പോയി ഈ പദ്ധതി. പിന്നീട് പേരുമാറ്റിയൊക്കെ ഇത് ഛത്തീസ്ഗഡില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ക്ലിക്ക് ആയെന്ന് പറയാനാവില്ല. കേരളത്തില്‍ ഈ പദ്ധതി അവതരിപ്പിക്കേണ്ട കാര്യമില്ലായിരുന്നു. പെന്‍ഷനും കിറ്റുമെല്ലാം കൃത്യമായി കിട്ടുന്ന സംസ്ഥാനത്ത് ഈ പദ്ധതിക്കും പ്രസക്തിയില്ലായിരുന്നു.

രാഹുലിന് ക്ലാരിറ്റിയില്ല

രാഹുലിന് ക്ലാരിറ്റിയില്ല

രാഹുലിന് പോലും ക്ലാരിറ്റിയില്ലാത്ത വിഷയമാണ് ന്യായ്. കോണ്‍ഗ്രസ് വാഗ്ദാനം നല്‍കുമ്പോള്‍ അത് പാലിക്കപ്പെടുമോ എന്ന സംശയം ജനങ്ങളില്‍ ബാക്കിയായിരുന്നു. രാഹുലിന്റെ മണ്ഡലമായ വയനാട്ടില്‍ രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയത് മാത്രമാണ് നേട്ടമായി പറയാനാവുന്നത്. രാഹുല്‍ പ്രചാരണം നടത്തിയ നേമത്ത് അടക്കം കോണ്‍ഗ്രസ് മൂന്ന് സ്ഥാനത്തായി. കേരളത്തിലെ നേതാക്കള്‍ പിണറായിയെ നേരിടാന്‍ ശക്തിയില്ലാത്തവരാണ് എന്നതിന് അടിവരയിടുന്നതായിരുന്നു രാഹുലിനെ കേന്ദ്രീകരിച്ച പ്രചാരണം.

രണ്ട് ഫാക്ടറും പൊളിഞ്ഞു

രണ്ട് ഫാക്ടറും പൊളിഞ്ഞു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റ് നേടിയ അതേ തന്ത്രമാണ് നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പയറ്റി. ശബരിമല വിഷയം കത്തിച്ച് രാഹുല്‍ ഫാക്ടര്‍ വര്‍ക്കൗട്ടാവുക എന്ന തന്ത്രം പക്ഷേ ഏറ്റില്ല. ശബരിമല വിഷയമാക്കുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് വിഷയമായി അത് മാറിയില്ല. രമേശ് ചെന്നിത്തല പല വിഷയങ്ങളും ഉപയോഗിക്കുന്നതില്‍ വന്‍ പരാജയമായിരുന്നു. കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യം തെളിഞ്ഞ കണ്ട തിരഞ്ഞെടുപ്പായിരുന്നു ഇത്.

കെസിയുടെ ഗ്രൂപ്പ്

കെസിയുടെ ഗ്രൂപ്പ്

കെസി വേണുഗോപാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അടക്കം കൃത്യമായി ഇടപെട്ടിരുന്നു. കേരളത്തില്‍ കെസി ഗ്രൂപ്പെന്ന പുതിയ ഗ്രൂപ്പും ഉയര്‍ന്ന് വന്നു. കെ സുധാകരന്‍ അടക്കം വേണുഗോപാലിനെതിരെ രംഗത്ത് വന്നിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് എങ്ങനെയാണ് പ്രവര്‍ത്തിക്കുക എന്ന് പോലും കൃത്യമായി അറിയാത്ത നേതാവാണ് വേണുഗോപാല്‍. സംസ്ഥാനത്ത് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും അല്ലാതെ മറ്റൊരു മുഖ്യമന്ത്രിയുണ്ടാവുമെന്ന പ്രചാരണവും ഗ്രൂപ്പുകളില്‍ ശരിക്കും ചര്‍ച്ചയായിരുന്നു.

തോല്‍പ്പിച്ചത് രാഹുല്‍

തോല്‍പ്പിച്ചത് രാഹുല്‍

രാഹുലിന്റെ ശൈലിയാണ് കോണ്‍ഗ്രസ് കുറേ കാലമായി തുടരുന്നത്. തിരഞ്ഞെടുപ്പിന് ഒന്നോ രണ്ടോ മാസം മുമ്പ് സജീവമാകുക എന്നതാണ് ശൈലി. കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനവും അങ്ങനെയുള്ളതാണ്. ഇത് തിരഞ്ഞെടുപ്പ് ജയിക്കാന്‍ ഒട്ടും പര്യാപ്തമായ കാര്യമല്ല. എത്ര വിചാരിച്ചാലും കോണ്‍ഗ്രസ് വിജയിക്കാന്‍ കഴിയില്ല. രാഹുല്‍ സംഘടനയെ അഴിച്ചുപണിതില്ല. സ്വന്തം നിലയില്‍ കാര്യങ്ങള്‍ നടപ്പാക്കി. കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥി ഒക്കെ വളരെ മോശമായിരുന്നു. അത്തരത്തില്‍ അബദ്ധങ്ങളാണ് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയത്. ഗ്രൂപ്പിസം കാര്യമായിട്ടുണ്ടില്ലെങ്കിലും സംഘടനാ ദൗര്‍ബല്യമാണ് കോണ്‍ഗ്രസിനെ തോല്‍വിയിലേക്ക് നയിച്ചത്.

ഹോട്ട് ലുക്കിൽ നടി ഓവിയ ഹെലൻ, പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
    #KLElection Results; തെരഞ്ഞെടുപ്പിൽ അനായാസമായി വിജയിച്ചു കയറിയ പ്രമുഖർ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+