• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നേമത്ത് ബിജെപി വീഴും?, കഴക്കൂട്ടത്തും നിലംതൊടില്ല? മണ്ഡലത്തിൽ വോട്ട് എൽഡിഎഫിന് നൽകിയെന്ന് എസ്ഡിപിഐ

തിരുവനന്തപുരം; ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് ഇത്തവണ അട്ടിമറിയുണ്ടാകുമോ? ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലത്തിൽ ശക്തമായ ത്രികോണ പോരാട്ടത്തിനായിരുന്നു ഇത്തവണ കളമൊരുങ്ങിയത്. ബിജെപിയിൽ നിന്ന് മണ്ഡലം ഏത് വിധേനയും പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ വടകര എംപി കെ മുരളീധരനെ കോൺഗ്രസ് ഇവിടെ സ്ഥാനാർത്ഥിയാക്കിയതോടെയാണ് മത്സരം കടുത്തത്.

ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

മണ്ഡലം പിടിക്കാനാകുമെന്ന ഉറച്ച് പ്രതീക്ഷയാണ് കോൺഗ്രസ് മുന്നോട്ട് വെയ്ക്കുന്നത്. സിറ്റിംഗ് സീറ്റ് കൈവിടില്ലെന്ന് ബിജെപിയും പറയുന്നു.

അതിനിടെ ഇരുമുന്നണളികളേയും ഞെട്ടിച്ച് നേമത്ത് എൽഡിഎഫിനാണ് തങ്ങൾ വോട്ട് നൽകിയതെന്ന് വ്യക്തമാക്കുകയാണ് എസ്ഡിപിഐ.

അട്ടിമറി വിജയം

അട്ടിമറി വിജയം

2016 ൽ സിപിഎമ്മിലെ ബി ശിവൻകുട്ടിയെ എട്ടായിരത്തോളം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് നേമത്ത് ബിജെപിയുടെ ഒ രാജഗോപാൽ അട്ടിമറി വിജയം കൊയ്തത്. ഇത്തവണയും മണ്ഡലത്തിൽ വിജയം ആവർത്തിക്കുമെന്നാണ് ബിജെപി നേതാക്കൾ അവകാശപ്പെടുന്നത്. മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനെയാണ് ബിജെപി ഇവിടെ മത്സരിപ്പിച്ചത്.

തുടക്കത്തിൽ മുന്നേറ്റം

തുടക്കത്തിൽ മുന്നേറ്റം

അതേസമയം മറുവശത്ത് സിപിഎം ആകട്ടെ 2016 ൽ കൈവിട്ട മണ്ഡലം എന്തുവിലകൊടുത്തും തിരിച്ച് പിടിക്കുമെന്ന് ആവർത്തിക്കുന്നു. ബി ശിവൻകുട്ടി തന്നെയാണ് എൽഡിഎഫിന് വേണ്ടി ഇക്കുറിയും മത്സരിച്ചത്. മണ്ഡലത്തിൽ തുടക്കത്തിൽ പ്രചരണത്തിൽ ഉൾപ്പെടെ ബഹുദൂരം മുന്നേറാൻ സിപിഎമ്മിന് കഴിയുകയും ചെയ്തിരുന്നു.

കെ മുരളീധരന്റെ വരവോടെ

കെ മുരളീധരന്റെ വരവോടെ

മാത്രമല്ല തദ്ദേശ കണക്കുകളും സിപിഎമ്മിന്റെ പ്രതീക്ഷ ഉയർത്തുന്നതായിരുന്നു. എന്നാൽ ബിജെപിയെ പൂട്ടാനുറച്ച് കെ മുരളീധരനെ ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ മണ്ഡലത്തിലെ മത്സര ചിത്രം പാടെ മാറി. അഞ്ച് തവണ ഭരിച്ച മണ്ഡലം അതിശക്തനായ നേതാവിനെ ഇറക്കിയാൽ തിരിച്ച് പിടിക്കാനാകുമെന്ന കോൺഗ്രസ് ഹൈക്കമാന്റിന്റെ കൂടെ പ്രത്യേക താത്പര്യത്തോടെയായിരുന്നു മുരളീധരൻറെ സ്ഥാനാർത്ഥിത്വം.

മുന്നണികൾ ആശങ്കയിൽ

മുന്നണികൾ ആശങ്കയിൽ

ഏക സിറ്റിംഗ് സീറ്റിൽ നിന്ന് ബിജെപിയെ പുറത്താക്കുന്നത് കോൺഗ്രസിന് സംസ്ഥാന തലത്തിൽ തന്നെ വലിയ ഊർജ്ജം സമ്മാനിക്കുമെന്നും നേതൃത്വം വിലയിരുത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു സ്ഥാനാർത്ഥിത്വം.

അതേസമയം തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കടുത്ത ആശങ്കയിലാണ് മൂന്ന് മുന്നണികളും.

 പോളിംഗ് കുറഞ്ഞു

പോളിംഗ് കുറഞ്ഞു

മണ്ഡലത്തിൽ ഇത്തവണ പോളിംഗ് കുറഞ്ഞതാണ് മുന്നണികളുടെ നെഞ്ചിടിപ്പ് ഉയർത്തുന്നത്. കഴിഞ്ഞ തവണത്തേക്കാൾ മൂന്നര ശതമാനം പോളിംഗ് ആണ് നേമത്ത് കുറഞ്ഞത്.2016 ൽ 74.24 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിംഗ്. ഇത്തവണ 69.8 പോളിംഗ് ആണ് രേഖപ്പെടുത്തിയത്.

ന്യൂനപക്ഷ വോട്ടുകൾ

ന്യൂനപക്ഷ വോട്ടുകൾ

അതേസമയം പോളിംഗ് കുറഞ്ഞെങ്കിലും പാർട്ടി വോട്ടുകൾ എല്ലാം പെട്ടിയിൽ ആയെന്നാണ് ബിജെപി അവകാശപ്പെടുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് അനുയായികളുടെ വോട്ട് ഉറപ്പാക്കാൻ നടത്തിയ പ്രവർത്തനങ്ങൾ ഇവിടെ ഫലം കണ്ടിട്ടുണ്ടെന്നും ബിജെപി കരുതുന്നു.

എന്നാൽ ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കപ്പെട്ടുവെന്നതാണ് മണ്ഡലത്തിലെ ബിജെപിയുടെ ആശങ്ക.

എസ്ഡിപിഐ വോട്ട്

എസ്ഡിപിഐ വോട്ട്

അതിനിടെയാണ് വോട്ടുകൾ ഇത്തവണ തങ്ങൾ എൽഡിഎഫിനാണ് നൽകിയതെന്ന് എസ്ഡിപിഐ വ്യക്തമാക്കിയിരിക്കുന്നത്. നേമത്ത് ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ മുന്‍തൂക്കമുള്ള സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുക എന്ന നിലപാടിന്റെ അടിസ്ഥാനത്തിലായിരുന്നു പിന്തുണയെന്ന് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല ട്വന്റി ഫോർ ന്യീസിനോട് പറഞ്ഞു.

പിന്തുണ തേടിയിരുന്നു

പിന്തുണ തേടിയിരുന്നു

എല്ലാ പാര്‍ട്ടിക്കാരും വോട്ട് അഭ്യര്‍ത്ഥിച്ചിരുന്നു. നേമത്ത് ബിജെപി വരാതിരിക്കാനാണ് എല്‍ഡിഎഫിനെ പിന്തുണച്ചത്.സ്ഥാനാര്‍ത്ഥികളും മുന്നണി നേതൃത്വവും പിന്തുണ തേടിയിരുന്നുവെന്നും കണ്ടല ട്വന്റി ഫോർ ന്യൂസിനോട് പ്രതികരിച്ചു. എസ്ഡിപിഐയ്ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് നേമം.

പതിനായിരത്തിലധികം വോട്ടുകളാണ് മണ്ഡലത്തിൽ അവർക്ക് ഉള്ളത്.

 മനസാക്ഷി വോട്ടെന്ന്

മനസാക്ഷി വോട്ടെന്ന്

അതേസമയം ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ കഴക്കൂട്ടത് പാർട്ടി ഇവിടെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് എസ്ഡിപിഐ വ്യക്തമാക്കി. മനസാക്ഷി വോട്ട് എന്ന നിലപാടാണ് കഴക്കൂട്ടത്ത് സ്വീകരിച്ചിരുന്നതെന്നും സിയാദ് കണ്ടല പറഞ്ഞു. മണ്ഡലത്തിൽ 2016 ൽ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു.

 ബിജെപി വിരുദ്ധ വോട്ടുകൾ

ബിജെപി വിരുദ്ധ വോട്ടുകൾ

അതിനിടെ നേമത്ത് അവസാനത്തെ അട്ടിമറി തങ്ങൾക്ക് അനുകൂലമാകുമെന്നാണ് യുഡിഎഫ് നേതൃത്വം ആവർത്തിക്കുന്നത്. രാഹുൽ ഗാന്ധികൂടി അവസാന നിമിഷം മണ്ഡലത്തിൽ സജീവ പ്രചരണത്തിന് എത്തിയതോടെ ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണമുണ്ടാകുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ

cmsvideo
  ഇയാൾക്കിത് എന്തിന്റെ കേടാ.. ജയിക്കും മുന്നേ MLA ഓഫീസ്‌

  ഗ്ലാമറസ് ലുക്കില്‍ തിളങ്ങി മലയാളികളുടെ സ്വന്തം അനു ഇമ്മാനുവല്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

  English summary
  kerala assembly election 2021;SDPI says supported LDF in Nemom
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X