സോണിയ കലിപ്പില്‍, ആ നിര്‍ദേശം കോണ്‍ഗ്രസ് പട്ടികയില്‍ ഇല്ല, ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ പറ്റിച്ചു!!
ദില്ലി: കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഹൈക്കമാന്‍ഡ് കലിപ്പില്‍. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ശരിക്കും നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചാണ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്. ഉമ്മന്‍ ചാണ്ടി അടക്കമുള്ള ഗ്രൂപ്പ് മാനേജര്‍മാരുടെ നീക്കങ്ങളാണ് വിജയിച്ചത്. എന്നാല്‍ രാഹുല്‍ ഗാന്ധിയോ സോണിയയോ വിചാരിച്ച പോലെ പൂര്‍ണമായും അവരുടെ കൈപ്പിടിയില്‍ ഒതുങ്ങിയിട്ടുമില്ല. ലതികാ സുഭാഷിന്റെ രാജി ദേശീയ തലത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ കുറിച്ച് വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തുന്നത്.
ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം

സോണിയ കലിപ്പില്‍
കോണ്‍ഗ്രസ് പട്ടികയ്ക്ക് ശേഷം കേരളത്തിലുണ്ടായ പ്രശ്‌നങ്ങളാണ് സോണിയയെ ചൊടിപ്പിച്ചത്. സോണിയ അവസാന നിമിഷമാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടപെട്ടത്. എന്നാല്‍ കാര്യമായ ഫലമുണ്ടായില്ല. വനിതാ പ്രാതിനിധ്യം കൂട്ടണമെന്ന് സോണിയ ഉമ്മന്‍ ചാണ്ടിയോട് അടക്കം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതൊന്നും നടപ്പായില്ല. സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് പിന്നാലെ കേരളത്തിലുണ്ടായ പ്രതിഷേധം കേന്ദ്ര നേതാക്കളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സോണിയ അനുനയത്തിന് തയ്യാറാവാനാണ് സാധ്യത.

ആ പ്രതീക്ഷയും തെറ്റി
55 ശതമാനം പുതുമുഖങ്ങളുമായി വന്ന പട്ടികയുടെ പ്രഖ്യാപനം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലായിരുന്നു എഐസിസി. ഈ കാരണം കൊണ്ടാണ് എഐസിസി തന്നെ പട്ടിക പുറത്തിറക്കാതെ മുല്ലപ്പള്ളി രാമചന്ദ്രനെ ഏല്‍പ്പിച്ചത്. മുമ്പില്ലാത്ത ഒരു കാര്യം കൂടിയായിരുന്നു ഇത്. എന്നാല്‍ ലതികാ സുഭാഷിന്റെ പ്രതിഷേധവും തലമുണ്ഡനവും എല്ലാം സ്ഥാനാര്‍ത്ഥി പട്ടികയിലൂടെയുള്ള മുന്‍തൂക്കം ഇല്ലാതാക്കി. വനിതാ പ്രാതിനിധ്യം വേണമെന്ന് നേരത്തെ നിര്‍ദേശിച്ച സോണിയയെ നേതാക്കള്‍ പറഞ്ഞ് പറ്റിക്കുകയായിരുന്നു.

സോണിയയെ പറ്റിച്ചു
കോണ്‍ഗ്രസിന്റെ പട്ടികയില്‍ പത്ത് ശതമാനം വനിതകള്‍ ഉണ്ടെന്നും, മുസ്ലീം ലീഗും ഇത്തവണ ഒരു വനിതയ്ക്ക് സീറ്റ് നല്‍കിയെന്നും കാണിച്ചാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമെല്ലാം പട്ടികയ്ക്ക് അംഗീകാരം നേടിയെടുത്തത്. 15 സീറ്റ് വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതും പാലിക്കപ്പെട്ടില്ല. ലതികയുടെ ആവശ്യം എല്ലാ മുതിര്‍ന്ന നേതാക്കളുടെയും മുന്നിലുണ്ടായിരുന്നു. എന്നാല്‍ ഇത്ര വലിയ പ്രതിഷേധമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. ഇത് പറഞ്ഞ് തീര്‍ക്കാത്തത് കേരള നേതാക്കളുടെ കഴിവ് കേടാണെന്ന് ഹൈക്കമാന്‍ഡ് കരുതുന്നു.

തര്‍ക്കത്തില്‍ സോണിയ ഇടപെടും
സോണിയാ ഗാന്ധി കേരളത്തിലെ കാര്യത്തില്‍ വലിയ ശ്രദ്ധ കൊടുക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും പ്രശ്‌നം പരിഹരിക്കാനായി ഇടപെടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ പല സംസ്ഥാനങ്ങളിലും സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ചിരുന്നത് പ്രിയങ്കയാണ്. ട്രബിള്‍ ഷൂട്ടറായി അവര്‍ ഇറങ്ങാനാണ് സാധ്യത. പക്ഷേ ലതിക സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള സാധ്യത കുറവാണ്. തിരഞ്ഞെടുപ്പിന് ശേഷം വലിയ പദവികള്‍ ലതികയ്ക്ക് ലഭിക്കാനും സാധ്യതയുണ്ട്.

മുഖ്യമന്ത്രി മിനുട്ടുകള്‍ക്കുള്ളില്‍
സ്ഥാനാര്‍ത്ഥിത്വത്തില്‍ ഉണ്ടായ തര്‍ക്കം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉണ്ടാവില്ലെന്ന് കെസി വേണുഗോപാല്‍ പറയുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് മിനുട്ടുകള്‍ മാത്രം മതി. ഫലം വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ അത് കണ്ടെത്താന്‍ സാധിക്കും. അതേസമയം മുന്നണി വീതംവെപ്പില്‍ പിജെ ജോസഫിന് ഏറ്റുമാനൂര്‍ നല്‍കിയത് കൊണ്ടാണ് ലതികയ്ക്ക് സീറ്റ് ലഭിക്കാതിരുന്നത്. എല്ലാവരെയും തൃപ്തിപ്പെടുത്തി മുന്നോട്ട് പോകാനാവില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വിഷ്ണുനാഥ് കുണ്ടറയില്‍
പിസി വിഷ്ണുനാഥ് ഒടുവില്‍ കുണ്ടറയില്‍ തന്നെ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു. കല്‍പ്പറ്റയില്‍ ടി സിദ്ദിഖും നിലമ്പൂരില്‍ വിവി പ്രകാശും സ്ഥാനാര്‍ത്ഥികളാവും. ബാക്കിയുള്ള അഞ്ചിടത്ത് നാളെ പ്രഖ്യാപനമുണ്ടാവും. ധര്‍മടത്ത് കോണ്‍ഗ്രസ് തന്നെ മത്സരിക്കും. ധര്‍മടത്ത് ശക്തനെ തന്നെയാവും ഇറക്കുക. തവനൂരില്‍ എതിര്‍പ്പുകളെ മറികടന്ന് ഫിറോസ് കുന്നുംപറമ്പിലെ സ്ഥാനാര്‍ത്ഥിയാക്കി. പട്ടാമ്പിയില്‍ റിയാസ് മുക്കോളി, വട്ടിയൂര്‍ക്കാവില്‍ ജ്യോതി വിജയകുമാര്‍ എന്നിവരാകും മത്സരിക്കുക.

ലതികയോട് നീതി കാണിച്ചില്ല
ലതിക സുഭാഷിനോട് കോണ്‍ഗ്രസ് നേതൃത്വം നീതി കാണിച്ചില്ലെന്ന് കെ സുധാകരന്‍ തുറന്നടിച്ചു. അതേസമയം താന്‍ ധര്‍മടത്ത് മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. ഇരിക്കൂറില്‍ സംഭവിച്ചതിനെ കുറിച്ച് പലതും പറയാനുണ്ട്. പക്ഷേ ഇപ്പോഴില്ല. അത് കോണ്‍ഗ്രസിന് ഗുണമാകില്ല. ധാരണകള്‍ ഇരിക്കൂറില്‍ ലംഘിക്കപ്പെട്ടു. അത് പരിഹരിക്കാന്‍ എനിക്കാവില്ല. കെസി വേണുഗോപാല്‍ ഇരിക്കൂറില്‍ അനാവശ്യമായി ഇടപെട്ടെന്ന് ഇപ്പോള്‍ തനിക്ക് പറയാനാവില്ലെന്നും സുധാകരന്‍ പറഞ്ഞു.
അതിസുന്ദരിയായി പാർവ്വതി നായർ, ഏറ്റവും പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications