കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ ടി സിദ്ദിഖ് സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് പുറത്ത്; സാമുദായിക സമവാക്യത്തിൽ തിരിച്ചടി

Google Oneindia Malayalam News

കോഴിക്കോട്: കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ് ഇത്തവണ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് പുറത്തായി. കൽപറ്റ നിയമസഭ മണ്ഡലത്തിലെ സാധ്യത ലിസ്റ്റിൽ പ്രഥമ പരിഗണനയിലുണ്ടായിരുന്ന ആളായിരുന്നു ടി സിദ്ദിഖ്.

വടകരയില്‍ കെകെ രമ തന്നെ സ്ഥാനാര്‍ത്ഥി; അഭ്യൂഹങ്ങള്‍ ഒടുങ്ങി... പിന്തുണയ്ക്കാന്‍ യുഡിഎഫ്വടകരയില്‍ കെകെ രമ തന്നെ സ്ഥാനാര്‍ത്ഥി; അഭ്യൂഹങ്ങള്‍ ഒടുങ്ങി... പിന്തുണയ്ക്കാന്‍ യുഡിഎഫ്

ചരിത്രം തിരുത്തി മുസ്ലീം ലീഗ്; കാല്‍ നൂറ്റാണ്ടിന് ശേഷം വനിത... 'സുന്ദര മുഖങ്ങള്‍'ക്ക് നിരാശ തന്നെചരിത്രം തിരുത്തി മുസ്ലീം ലീഗ്; കാല്‍ നൂറ്റാണ്ടിന് ശേഷം വനിത... 'സുന്ദര മുഖങ്ങള്‍'ക്ക് നിരാശ തന്നെ

സാമുദായിക സമവാക്യങ്ങളാണ് ടി സിദ്ദിഖിന് തിരിച്ചടിയായത്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ടി സിദ്ദിഖിനെ ആയിരുന്നു കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. പിന്നീട് രാഹുൽ ഗാന്ധിയുടെ വരവോടെ സിദ്ദിഖ് ഒഴിയുകയായിരുന്നു. അന്ന് നൽകിയ വാഗ്ദാനം കൂടി ഇപ്പോൾ ലംഘിക്കപ്പെട്ടിരിക്കുകയാണ്. വിശദാംശങ്ങൾ...

അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

കൽപറ്റ സീറ്റിൽ

കൽപറ്റ സീറ്റിൽ

കൽപറ്റയിൽ ടി സിദ്ദിഖ് തന്നെ സ്ഥാനാർത്ഥിയാകും എന്നായിരുന്നു പൊതുവേയുള്ള സൂചന. എന്നാൽ കൽപറ്റ സീറ്റിലേക്ക് തങ്ങളുടെ സമുദായാംഗത്തെ സ്ഥാനാർത്ഥിയാക്കണമെന്ന് ക്രിസ്ത്യൻ സഭകൾ കോൺഗ്രസ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിദ്ദീഖിനെ കൽപറ്റ സീറ്റിൽ നിന്ന് ഒഴിവാക്കിയത് എന്നാണ് വിവരം.

സിദ്ദിഖിന്റെ ത്യാഗം

സിദ്ദിഖിന്റെ ത്യാഗം

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയപ്പോൾ വയനാട് സീറ്റ് ഒഴിഞ്ഞുകൊടുത്തതും ടി സിദ്ദിഖ് തന്നെ ആയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ സുരക്ഷിത മണ്ഡലം എന്നതായിരുന്നു അന്ന് സിദ്ദിഖിന് മുന്നിൽ കോൺഗ്രസ് നേതൃത്വം വച്ച വാഗ്ദാനം. ആ വാഗ്ദാനം ആണ് ഇപ്പോൾ ലംഘിക്കപ്പെട്ടിരിക്കുന്നത്.

നിലമ്പൂർ സീറ്റ്

നിലമ്പൂർ സീറ്റ്

കൽപറ്റയ്ക്ക് പകരം നിലമ്പൂർ സീറ്റ് നൽകാം എന്ന വാഗ്ദാനം കോൺഗ്രസ് നേതൃത്വം സിദ്ദിഖിന് മുന്നിൽ വച്ചു എന്നാണ് വിവരം. നിലന്പൂരിലെ സ്ഥാനാർത്ഥിത്വം ആദ്യമേ വിവാദത്തിലാണ്. വിവി പ്രകാശിന്റേയും ആര്യാടൻ ഷൌക്കത്തിന്റേയും പേരുകളാണ് ഇവിടെ പരിഗണനയിൽ ഉള്ളത്. വിവി പ്രകാശിന് അർഹതപ്പെട്ട സീറ്റിൽ മത്സരിക്കാനില്ലെന്ന് സിദ്ദിഖ് തന്നെ ഹൈക്കമാൻഡിനെ അറിയിച്ചു എന്നാണ് വിവരം.

കൽപറ്റയിൽ എന്താകും?

കൽപറ്റയിൽ എന്താകും?

നാൽപത് ശതമാനത്തോളം മുസ്ലീം വോട്ടർമാരുള്ള മണ്ഡലം ആണ് കൽപറ്റ. ഇവിടെ ക്രിസ്ത്യൻ സഭാ നേതൃത്വത്തിന്റെ സ്വാധീനത്തിന് വഴങ്ങുന്നതിൽ മുസ്ലീം സംഘടനകൾക്ക് കടുത്ത വിയോജിപ്പുണ്ട്. ഇത്തവണ വയനാട് സീറ്റ് മുസ്ലീം ലീഗിന് നൽകണം എന്ന ആവശ്യവും നേരത്തെ ഉന്നയിക്കപ്പെട്ടിരുന്നു.

ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ

ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ

എ ഗ്രൂപ്പിൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ നേതാവാണ് ടി സിദ്ദിഖ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ സിദ്ദിഖിനെ മത്സരിപ്പിക്കാൻ കടുംപിടിത്തം പിടിച്ചതും ഉമ്മൻ ചാണ്ടി തന്നെ ആയിരുന്നു. ആദ്യകാലം മുതലേ ടി സിദ്ദിഖിനെ സംരക്ഷിക്കുന്നതിൽ ഉമ്മൻ ചാണ്ടി പ്രത്യേക താത്പര്യം എടുത്തിരുന്നു. സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് സിദ്ദിഖിനെ വെട്ടിയ നീക്കം ഉമ്മൻ ചാണ്ടിയ്ക്കും തിരിച്ചടിയാണ്.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ

2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കാസർഗോഡ് മണ്ഡലത്തിൽ പി കരുണാകരനെതിരെ ആയിരുന്നു സിദ്ദിഖിന്റെ ആദ്യ മത്സരം. ആ തിരഞ്ഞെടുപ്പിൽ പി കരുണാകരൻ വിജയിച്ചു. 2016 ൽ കുന്ദമംഗലം സീറ്റിൽ ഇടത് സ്വതന്ത്രൻ പിടിഎ റഹീമുമായി മത്സരിച്ചപ്പോഴും തോൽവി തന്നെ ആയിരുന്നു ഫലം.

നേമത്ത് കോണ്‍ഗ്രസ് എടുക്കുന്നത് വന്‍ റിസ്‌ക്; ഉമ്മന്‍ ചാണ്ടിയായാലും ശശി തരൂര്‍ ആയാലും സാധ്യത ഒറ്റക്കാര്യത്തിന്നേമത്ത് കോണ്‍ഗ്രസ് എടുക്കുന്നത് വന്‍ റിസ്‌ക്; ഉമ്മന്‍ ചാണ്ടിയായാലും ശശി തരൂര്‍ ആയാലും സാധ്യത ഒറ്റക്കാര്യത്തിന്

നേമം സ്ഥാനാർത്ഥി; പുത്തൻ തന്ത്രവുമായി ഉമ്മൻ ചാണ്ടി... ഈ ഡിമാന്റ് അംഗീകരിക്കണം; അല്ലെങ്കിൽ മത്സരിക്കില്ലനേമം സ്ഥാനാർത്ഥി; പുത്തൻ തന്ത്രവുമായി ഉമ്മൻ ചാണ്ടി... ഈ ഡിമാന്റ് അംഗീകരിക്കണം; അല്ലെങ്കിൽ മത്സരിക്കില്ല

നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍

English summary
Kerala Assembly Election 2021: T Siddique excluded from Congress candidate list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X