• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മലപ്പുറത്ത് സിപിഎം പട്ടിക തയ്യാര്‍; ടിഎം സിദ്ദിഖ് സ്ഥാനാര്‍ഥിയാകില്ല, സ്വതന്ത്രരെ ഇറക്കി വീണ്ടും കളി

മലപ്പുറം: ജില്ലയിലെ ഇടതുസ്ഥാനാര്‍ഥികളുടെ ഏകദേശ രൂപമായി. 2016ലെ പോലെ സ്വതന്ത്രരെ കളത്തിലിറക്കിയാണ് ഇത്തവണയും മലപ്പുറം ജില്ലയില്‍ ഇടതുപക്ഷം രംഗത്തിറങ്ങുന്നത്. പൊന്നാനി മണ്ഡലത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഇനിയും സിപിഎം സ്ഥാനാര്‍ഥിയാകില്ല. പകരം സിഐടിയു നേതാവ് പി നന്ദകുമാറിനെയാണ് പാര്‍ട്ടി പരിഗണിച്ചത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടിഎം സിദ്ദിഖിന്റെ സ്ഥാനാര്‍ഥിയാക്കണമെന്ന് പൊന്നാനിയിലെ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും പാര്‍ട്ടി തള്ളി എന്നാണ് വിവരം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

തവനൂര്‍ മണ്ഡലത്തില്‍ കെടി ജലീല്‍ ഇടതുസ്വതന്ത്രനായി മല്‍സരിക്കും. തിരൂരില്‍ ഗഫൂര്‍ പി ലില്ലീസ് ഇടതുസ്വതന്ത്രനാകും. താനൂരില്‍ സിറ്റിങ് എംഎല്‍എ വി അബ്ദുറഹ്മാന്‍ തന്നെ കളത്തിലിറങ്ങും. ഇദ്ദേഹം മല്‍സരിക്കാനില്ല എന്ന് നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നു എങ്കിലും സിപിഎം സംഘടനാ ഘടകങ്ങള്‍ അബ്ദുറഹ്മാന്‍ മതി എന്ന് തീരുമാനിക്കുകയായിരുന്നു. കോട്ടക്കല്‍ മണ്ഡലത്തില്‍ എന്‍സിപിയിലെ എന്‍എ മുഹമ്മദ് കുട്ടിയാകും സ്ഥാനാര്‍ഥി എന്നാണ് സൂചന.

കോണ്‍ഗ്രസ് കമല്‍ഹാസനൊപ്പം പോകില്ല; 41ല്‍ നിന്ന് 25ലേക്ക്, തമിഴ്‌നാട്ടില്‍ സീറ്റ് ധാരണ, പാര്‍ലമെന്റ് സീറ്റുകളും

cmsvideo
  കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

  മങ്കടയില്‍ ടികെ റഷീദലി തന്നെ സിപിഎം സ്ഥാനാര്‍ഥിയായി മല്‍സരിക്കും. കഴിഞ്ഞ തവണ ശക്തമായ മല്‍സരം കാഴ്ചവച്ചിരുന്നു ഇദ്ദേഹം. പെരിന്തല്‍മണ്ണയില്‍ ഇടതുസ്വതന്ത്രനാണ് കളത്തിലിറങ്ങുക. മുസ്ലിം ലീഗില്‍ നിന്നെത്തുന്ന കെപിഎം മുസ്തഫയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്ന് കേള്‍ക്കുന്നു. മലപ്പുറം നഗരസഭയുടെ മുന്‍ ചെയര്‍മാനാണ് ഇദ്ദേഹം. വണ്ടൂരില്‍ മിഥുന മല്‍സരിക്കും. നേരത്തെ മുസ്ലിം ലീഗ് പിന്തുണയുണ്ടായിരുന്ന മിഥുന പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റാണ്. നിലമ്പൂരില്‍ പിവി അന്‍വര്‍ എംഎല്‍എ തന്നെ വീണ്ടും മല്‍സരിക്കും. അദ്ദേഹം നാല് ദിവസത്തിനകം കേരളത്തിലെത്തുമെന്നാണ് അറിയുന്നത്. ബാക്കിയുള്ള മണ്ഡലങ്ങളില്‍ ലീഗ് സ്ഥാനാര്‍ഥി ആര് എന്നറിഞ്ഞ ശേഷം തീരുമാനിക്കും എന്നാണ് ഇടതുക്യാമ്പില്‍ നിന്നുള്ള വിവരം.

  ഹോട്ട് ലുക്കിൽ നടി മൗനി റോയിയുടെ പുതിയ ചിത്രങ്ങൾ

  യുഡിഎഫില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. മണ്ഡലങ്ങളില്‍ നിന്നുള്ള നിര്‍ദേശം മുസ്ലിം ലീഗ് നേതൃത്വം സ്വീകരിച്ചുകഴിഞ്ഞു. ഒരാഴ്ചയായി തുടരുന്ന ചര്‍ച്ചകളില്‍ അന്തിമ തീരുമാനത്തിലെത്താന്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല. മൂന്ന് ദിവസത്തിനകം സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടുമെന്ന് ലീഗ് നേതാക്കള്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന നിലമ്പൂരില്‍ ഡിസിസി അധ്യക്ഷന്‍ വിവി പ്രകാശിന്റെ പേരാണ് ഉയര്‍ന്നിട്ടുള്ളത്. വണ്ടൂരില്‍ എപി അനില്‍കുമാര്‍ എംഎല്‍എ തന്നെ മല്‍സരിക്കും. തവനൂരിലും പൊന്നാനിയിലും അവ്യക്തത തുടരുകയാണ്.

  English summary
  Kerala Assembly Election 2021; These are possible LDF candidates in Malappuram
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X