കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

7 മന്ത്രിമാർ പരാജയപ്പെടും, സംസ്ഥാനത്ത് യുഡിഎഫിന് 92 മുതൽ 101 സീറ്റുവരെയെന്ന് റിപ്പോർട്ട്

Google Oneindia Malayalam News

തിരുവനന്തപുരം; കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 91 സീറ്റുകൾ നേടിയാണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നത്. ഇക്കുറി അത്രയും സീറ്റുകൾ ലഭിക്കില്ലേങ്കിലും സംസ്ഥാനത്ത് ഇടത് തരംഗം ആവർത്തിക്കുമെന്നും ഭരണതുടർച്ച ഉണ്ടാകുമെന്നുമാണ് പുറത്തുവന്ന പ്രീ പോൾ സർവ്വേകൾ എല്ലാം പ്രവചിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് ഇടത് സർക്കാരിനെതിര നിശബ്ദ തരംഗം നിലനിൽക്കുന്നുണ്ടെന്നും നിയമസഭ തിരഞ്ഞെടുപ്പിൽ ഇത് യുഡിഎഫിന് ചരിത്ര വിജയം നേടാൻ സഹായിക്കുമെന്നുമാണ് ഇന്റലിജെൻസ് റിപ്പോർട്ട് എന്നാണ് കോൺഗ്രസ് മുഖപത്രമായ വീക്ഷണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

 5 സംസ്ഥാനങ്ങൾ

5 സംസ്ഥാനങ്ങൾ

കേരളം, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി, തമിഴ്നാട് എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സാധ്യകളെ കുറിച്ച് വിലയിരുത്തിയ ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നാണ് വീക്ഷണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് പ്രകാരം കേരളത്തിൽ യുഡിഎഫിന് 92 മുതൽ 101 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

പിണറായിക്കെതിരായ വികാരം

പിണറായിക്കെതിരായ വികാരം

പിണറായി സര്‍ക്കാറിനെതിരായ വികാരം അടിത്തട്ടില്‍ ശക്തമാണെന്നും ഏഴ് മന്ത്രിമാര്‍ പരാജയപ്പെടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നുസമാന റിപ്പോർട്ടാണ് പിണറായി സർക്കാറിന് കീഴിലുള്ള സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സമർപ്പിച്ച റിപ്പോർട്ടിലുള്ളതത്രേ. 75 മുതൽ 84 വരെ സീറ്റുകൾ യുഡിഎഫ് നേടുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

5 മണ്ഡലങ്ങളിൽ

5 മണ്ഡലങ്ങളിൽ

ബിജെപിക്ക് രണ്ട് സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. അതേസമയം ഒരു സീറ്റ് പോലും ലഭിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.ബിജെപിക്ക് വിജയ സാധ്യത ഇല്ലേങ്കിലും 5 മണ്ഡലങ്ങളിലും ബിജെപി രണ്ടാം സ്ഥാനത്ത് എത്താനുള്ള സാധ്യത ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ടെന്ന് വീക്ഷണം റിപ്പോർട്ടിൽ പറയുന്നു.

കൊല്ലം ജില്ലയിൽ

കൊല്ലം ജില്ലയിൽ

ആഴക്കടല്‍ മത്സ്യബന്ധനം, ശബരിമല പ്രശ്‌നം, സ്വര്‍ണക്കടത്ത് എന്നിവ സമൂഹത്തില്‍ ശക്തമായ ചര്‍ച്ചയാവുന്നെന്നും തീരദേശത്ത് ഇടതിന് എതിരായ വികാരം ‌കനക്കുകയാണെന്നുമാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. നാല് ജില്ലകളിൽ യുഡിഎഫിന് സമ്പൂർണ വിജയം നേടും. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ യുഡിഎഫ് മുന്നേറ്റം ഉണ്ടാക്കിയേക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു.

 നേമത്ത് മുരളീധരൻ

നേമത്ത് മുരളീധരൻ

കഴിഞ്ഞ തവണ 11 ൽ 11 സീറ്റും നേടി എൽഡിഎഫ് ആയിരുന്നു കൊല്ലത്ത് സമ്പൂർണ ആധിപത്യം നേടിയത്. എന്നാൽ ഇത്തവണ ജില്ലയിൽ ഏഴ് സീറ്റുകളിൽ യുഡിഎഫിന് വിജയിക്കാൻ സാധിക്കും. നേമത്ത് മുരളീധരൻ ജയിക്കും. ബി ശിവൻകുട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. മുരളീധരന്റെ നേമത്തെ സ്ഥാനാർത്ഥിത്ലം തിരുവനന്തപുരത്ത് ആകെ മുന്നേറ്റം ഉണ്ടാക്കാൻ യുഡിഎഫിനെ സഹായിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴക്കൂട്ടത്ത് മത്സരം ഇങ്ങനെ

കഴക്കൂട്ടത്ത് മത്സരം ഇങ്ങനെ

തിരുവനന്തപുരത്ത് ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പരാജയപ്പെടിം. പത്തനാപുരത്ത് ഗണേഷ്‌കുമാറും തോൽവി രുചിക്കും. ഇത്തവണ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മണ്ഡലങ്ങളിൽ ഒന്നായ പാലായില്‍ ജോസ് കെ മാണി വിജയിക്കില്ലെന്നാണ് റിപ്പോർട്ട്.

യുഡിഎഫ് ജയിക്കുമെന്ന്

യുഡിഎഫ് ജയിക്കുമെന്ന്

എറണാകുളത്ത് തീപാറുന്ന പോരാട്ടത്തിന് കളമൊരുങ്ങന്ന തൃപ്പൂണിത്തുറയില്‍ എം. സ്വരാജ് തോൽക്കും. ഇവിടെ കെ ബാബുവാണ് യുഡിഎഫ് സ്ഥാനാർത്ഥിയ തവനൂരില്‍ കെ.ടി. ജലീലും നിലമ്പൂരില്‍ പിവി.അന്‍വറും തോല്‍ക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. . തൃശൂരില്‍ ഏഴ് സീറ്റിലും മലപ്പുറത്ത് 14ലിലും പാലക്കാട് അഞ്ചിലും ഇടുക്കിയില്‍ നാലിലും കണ്ണൂരില്‍ നാലിലും യുഡിഎഫ് ജയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

നക്ഷത്രം പോലെ തിളങ്ങി ഇവ്ലിൻ ശർമ- ചിത്രങ്ങൾ കാണാം

 കേന്ദ്രം സ്‌കൂള്‍കുട്ടികള്‍ക്ക് കൊടുത്ത അരി പൂഴ്ത്തിവെച്ച് ഇപ്പോള്‍ കിറ്റാക്കി വിതരണം ചെയ്യുന്നു:കെ സുരേന്ദ്രൻ കേന്ദ്രം സ്‌കൂള്‍കുട്ടികള്‍ക്ക് കൊടുത്ത അരി പൂഴ്ത്തിവെച്ച് ഇപ്പോള്‍ കിറ്റാക്കി വിതരണം ചെയ്യുന്നു:കെ സുരേന്ദ്രൻ

ഓപ്പറേഷൻ കമല; കർണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്ക് തിരിച്ചടി, അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്ഓപ്പറേഷൻ കമല; കർണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്ക് തിരിച്ചടി, അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

English summary
Kerala Assembly Election 2021: Udf will Win 92-101 Seat,Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X