Get Updates
Get notified of breaking news, exclusive insights, and must-see stories!

മകനായതല്ല മാനദണ്ഡം; കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞിന് പകരം വി.ഇ ഗഫൂർ

കഴിഞ്ഞ് നാല് തവണയും ഇബ്രാഹിംകുഞ്ഞ് മത്സരിച്ച് വിജയിച്ച കളമശേരിയിൽ നിന്നുമാണ് അബ്ദുൾ ഗഫൂർ ജനവിധി തേടുന്നത്

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ വി.കെ ഇബ്രാഹിംകുഞ്ഞ് മത്സരിക്കുന്നില്ല. പകരം അദ്ദേഹത്തിന്റെ മകൻ അഡ്വ. വി.ഇ അബ്ദുൾ ഗഫൂറാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ് നാല് തവണയും ഇബ്രാഹിംകുഞ്ഞ് മത്സരിച്ച് വിജയിച്ച കളമശേരിയിൽ നിന്നുമാണ് അബ്ദുൾ ഗഫൂർ ജനവിധി തേടുന്നത്.

IUML

പാലാരിവട്ടം പാലം അഴിമതി കുരുക്കിൽപ്പെട്ട ഇബ്രാഹിംകുഞ്ഞിന് സീറ്റ് നൽകുന്നതിൽ യുഡിഎഫ് നേതൃത്വം നേരത്തെ തന്നെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇബ്രാഹിംകുഞ്ഞിന് അനുകൂലമായ നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിച്ചത്. ഇന്നലെ വരെ സ്ഥാനാർഥി സാധ്യതകളിൽ ഇബ്രാഹിംകുഞ്ഞിനെ ലീഗ് സജീവമായി പരിഗണിക്കുകയും ചെയ്തിരുന്നു. എന്നാൽ അവസാനം സീറ്റ് മകൻ അബ്ദുൾ ഗഫൂറിന് നൽകാൻ തീരുമാനിച്ച ലീഗ് കളമശേരി ഉൾപ്പടെ 27 മണ്ഡലങ്ങളിലക്കുള്ള സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു.

എന്നാൽ തന്റെ മകനായതുകൊണ്ടല്ല വി.ഇ അബ്ദുൾ ഗഫൂറിന് പാർട്ടി സീറ്റ് നൽകിയതെന്ന് ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ചു. പാലാരിവട്ടം പാലം അഴിമതി തന്‍റെ സ്ഥാനാർത്ഥിത്വത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും പുതിയ ആളുകൾ വരട്ടെയെന്നും ഇബ്രാഹിംകുഞ്ഞ് കൂട്ടിച്ചേർത്തു.

"എന്റെ മകന്‍ എന്ന നിലയിലല്ല അഡ്വ. വി. ഇ അബ്ദുള്‍ ഗഫൂര്‍ സ്ഥാനാര്‍ഥിയായത്. വി. ഇ അബ്ദുള്‍ ഗഫൂര്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയാണ്. അതോടൊപ്പം ഹൈക്കോടതി അഭിഭാഷകനുമാണ്. സ്വന്തമായി ഓഫീസും പ്രാക്ടീസുമുള്ള അഭിഭാഷകനാണ്. പുറമേ സര്‍ക്കാരിന്റെ കോണ്‍സുലായിട്ട് ഹൈക്കോടതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്," ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

മറ്റുള്ളവരെപ്പോലെത്തന്നെ ജനങ്ങൾക്ക് വിധേയനായി മകനും പ്രവർത്തിക്കുമെന്നാണ് തന്‍റെ ആത്മവിശ്വാസം. കഴിഞ്ഞ 20 വര്‍ഷവും ജനങ്ങള്‍ എന്നെത്തേടി വരികയായിരുന്നു. അത് അഡ്വ വി അബ്ദുള്‍ ഗഫൂറും പിന്തുടരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

അതേസമയം ഇബ്രാഹിംകുഞ്ഞും മകനും സ്ഥാനാർഥിയാകുന്നതിൽ എറണാകുളം ജില്ലാ കമ്മിറ്റി നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. ഇവരിലാരെങ്കിലും സ്ഥാനാർഥിയായൽ എതിരെ മത്സരിക്കുമെന്നും ജില്ലാ കമ്മിറ്റിയിലെ ചിലർ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി 10 ജില്ലാ ഭാരവാഹികൾ സംസ്ഥാന നേതൃത്വത്തിനും കത്തും നൽകിയിരുന്നു.

അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    പാലായിലെ ജനങ്ങളുടെ ഹൃദയമിടിപ്പിതാ..കാപ്പനോ ? ജോസോ ? | Oneindia Malayalam

    എന്നാൽ പാലാരിവട്ടം അഴിമതിക്കേസ് കളമശേരിയിൽ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് ഇബ്രാഹിംകുഞ്ഞ് വാദിക്കുന്നു. പാലം അഴിമതിക്കേസ്‌ ഉണ്ടായശേഷം, പാലാരിവട്ടം ഉൾപ്പെടുന്ന പ്രദേശത്ത്‌ നടന്ന തെരഞ്ഞെടുപ്പുകളെ അത്‌ ബാധിച്ചിട്ടില്ലെന്നും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാലാരിവട്ടം ഉൾപ്പെടുന്ന എറണാകുളം മണ്ഡലത്തിൽ ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയർമാൻ താനായിരുന്നെന്നും ഹൈബി വൻ വിജയം നേടിയെന്നും ഇബ്രാഹിംകുഞ്ഞ്‌ അവകാശപ്പെടുന്നു.

    ജില്ലാ നേതൃത്വത്തിലെ അതൃപ്തി തന്നെയാണ് ആദ്യ അങ്കത്തിനിറങ്ങുമ്പോൾ വി.ഇ ഗഫൂർ നേരിടുന്ന പ്രധാന വെല്ലുവിളി. പ്രശ്നങ്ങൾ പരിഹരിച്ച് പ്രവർത്തകരെ ഒപ്പം നിർത്തി കളമശേരിയിൽ ജയം നേടാമെന്ന വിശ്വാസത്തിലാണ് അദ്ദേഹം.

    നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+