യുഡിഎഫുമായി ഒരു ധാരണയുമില്ല: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ്-വെല്‍ഫയര്‍ പാര്‍ട്ടി ബന്ധം വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴിവെച്ചത്. വരാന്‍ പോവുന്ന നിയമസഭ തിരഞ്ഞെടുപ്പിലും ഈ ബന്ധം രഹസ്യമായി തുടരാന്‍ നീക്കമുണ്ടെന്ന ആരോപണം സിപിഎം ഉയര്‍ത്തിയെങ്കിലും ഒരു മുന്നണിയുമായും ധാരണയുണ്ടാക്കാതെ തനിച്ച് മത്സരിക്കാനാണ് വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. സാമൂഹ്യനീതിക്ക് വെൽഫെയറിനൊപ്പം' എന്ന മുദ്രാവാക്യത്തിലാണ് പാർട്ടി സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ആദ്യഘടത്ത സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും അവര്‍ ഇന്ന് പൂര്‍ത്തിയാക്കി.

സംഘ്പരിവാർ ഭരണം
നിർണായകമായ ഈ തെരഞ്ഞെടുപ്പിൽ അടിസ്ഥാന പ്രശ്നങ്ങളുന്നയിച്ചുകൊണ്ട് പാർട്ടിയുടെ രാഷ്ട്രീയമുയർത്തിയാണ് മത്സരിക്കുകയെന്ന് വെല്‍ഫെയര്‍ നേതാക്കള്‍ വ്യക്തമാക്കി. രാജ്യം ഗുരുതരമായ പ്രതിസന്ധി നേരിടുന്ന കാലഘട്ടമാണിത്. കേന്ദ്രത്തിലെ സംഘ്പരിവാർ ഭരണം ഭരണഘടനാമൂല്യങ്ങളെ കാറ്റിൽ പറത്തി രാജ്യത്തെ സവർണാധിപത്യത്തിലധിഷ്ഠിതമായ സംഘ് രാജ്യം സൃഷ്ടിക്കാനുള്ള നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.

സംഘ്പരിവാർ ശക്തികൾ
കേരളത്തിലും വംശീയ വിദ്വേഷം പരത്തി അധികാരത്തിലേറാനുള്ള നീക്കങ്ങളാണ് സംഘ്പരിവാർ ശക്തികൾ നടത്തുന്നത്. എങ്കിലും കേരളത്തിൽ എൽ.ഡി.എഫ് - യു.ഡി.എഫ് മുന്നണികളാണ് നേരിട്ട് മത്സരിക്കുന്നത്. എൽ.ഡി.എഫ് - യു.ഡി.എഫ് മുന്നണികൾ മാറിമാറി ഭരിച്ചിട്ടും ഇന്നും സാമൂഹ്യ നീതി നിലനിൽക്കുന്ന സാമൂഹ്യാന്തരീക്ഷം കേരളത്തിലുണ്ടാക്കാനായിട്ടില്ലെന്നും അവര്‍ ആരോപിക്കുന്നു.

എൽഡിഎഫ് ഭരണം
കഴിഞ്ഞ അഞ്ചു വർഷത്തെ എൽ.ഡി.എഫ് ഭരണം കേരളത്തെ അതിഗുരുതരമായ സാമൂഹ്യ പ്രത്യാഘാതങ്ങളിലേക്ക് തള്ളിവിടുന്നതായിരുന്നു. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളും സംഘ്പരിവാറിന് സഹായകരമാകുന്ന തരത്തിൽ പക്ഷപാതപരമായ പോലീസ് സംവിധാനവും നിരവധി ലോക്കപ്പ് കൊലപാതകങ്ങൾക്കുമാണ് സാക്ഷ്യം വഹിച്ചത്.

നിഷ്ക്രിയം
റിയാസ് മൗലവിയുടെ ഘാതകരെയും കൊടിഞ്ഞി ഫൈസലിന്റെ ഘാതകരെയും രക്ഷപ്പെടാനുള്ള പഴുതൊരുക്കുകയും സംഘ്പരിവാർ പ്രവർത്തകർ പ്രതികളാകുന്ന കേസുകളിൽ നിഷ്ക്രിയമായി പെരുമാറുകയുമാണ് പോലീസ് ചെയ്യുന്നത്. ഇടതു സഹയാത്രികനായ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം തീയിട്ട് നശിപ്പിച്ച കേസിലെ പ്രതികളെപ്പോലും ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല.

സവർണ സംവരണം
സാമൂഹ്യ നീതി തകർക്കും വിധം സവർണ സംവരണം നടപ്പാക്കുകയും നവോത്ഥാന മൂല്യങ്ങളെ തകർക്കും വിധം അടിസ്ഥാന ജനവിഭാഗങ്ങളുടെ അധികാര പങ്കാളിത്തത്തെ നിഷേധിക്കുന്ന സമീപനമാണ് ഭരണകൂടം സ്വീകരിച്ചത്. കേരളത്തിലെ ഭൂ പ്രശ്നങ്ങളെ പരിഹിരിച്ചില്ല എന്നു മാത്രമല്ല ഹാരിസണടക്കമുള്ള കോർപ്പറേറ്റുകൾ കൈയേറിയ ഭൂമി തിരിച്ചു പിടിക്കുന്നതതിന് പകരം ഭൂമാഫിയകൾക്ക് അനുകൂലമാകുന്ന തരത്തിൽ കേസുകൾ തോറ്റുകൊടുക്കുകയുമാണ് ചെയ്തത്.

നിരവധി ഇടപാടുകൾ
കേരളത്തിലെ അസന്തുലിതമായ ഭൂമി വിതരണത്തിന്റെ രക്തസാക്ഷികളാണ് നെയ്യാറ്റിൻകരയിലെ രാജൻ - അമ്പിളി ദമ്പതിമാർ.മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നിരവധി ദുരൂഹ ഇടപാടുകളാണ് നടന്നു വരുന്നത്. മന്ത്രിസഭയോ ജനാധിപത്യ സംവിധാനങ്ങളോ അറിയാതെ നിരവധി പദ്ധതികളാണ് കണസൽട്ടൻസികൾ വഴി വരുന്നത്. സ്പ്രിഗ്ളർ ഇടപാട്, ഇ-മൊബിലിറ്റി, അടക്കമുള്ള നിരവധി ഇടപാടുകൾ അത്തരത്തിലുള്ളവയാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആരോപിക്കുന്നു.

മുഖ്യമന്ത്രിയും ഉപദോശകരും
മുഖ്യമന്ത്രിയും ഉപദോശകരും ചേർന്ന ഒരു ഡീപ് സ്റ്റേറ്റാണ് രൂപപ്പെട്ടിരിക്കുന്നത്. സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയുടെ വിശ്വാസ്യതപോലും തകർക്കും വിധത്തിൽ റാങ്ക് ലിസ്റ്റിൽ ഭരണകക്ഷിയുടെ ഗുണ്ടകൾക്ക് കയറിപ്പറ്റാനുന്ന സ്ഥിതിയാണുള്ളത്. സിപിഎം നേതാക്കളുടെ ഭാര്യമാർക്കും കുടുംബാംഗങ്ങൾക്കും ആശ്രിതർക്കും ഉന്നത തസ്തികകളിൽ നിയമനം ലഭിക്കുന്നു. കരാർ നിയമനങ്ങളിലൂടെ ഇഷ്ടക്കാരെ സർക്കാർ സർവീസിൽ തിരുകിക്കയറ്റുന്നു.

സംഘ്പരിവാർ നേതാവിന്
നവോത്ഥാനമൂല്യങ്ങളെ പരിഹസിക്കും വിധം സംഘ്പരിവാർ വക്താക്കളെ നവോത്ഥാന മൂല്യസമിതിയുടെ ഉന്നത സ്ഥാനങ്ങളിലിരുത്തുന്നു. സംഘ്പരിവാറിനും സി.പി.എമ്മിനുമിടയിൽ പാലമായി വർത്തിക്കുന്ന ആത്മീയ വ്യാപാരികൾക്ക് തലസ്ഥാന നഗരിയിൽ ഭൂമി ദാനം ചെയ്യുന്നു. വാളയാർ പെൺകുട്ടികളുടെ കേസ് അട്ടിമറിക്കുകയും പാലത്തായിയിലെ സ്ത്രീപീഢകനായ സംഘ്പരിവാർ നേതാവിന് രക്ഷപ്പെടാനുള്ള അവസരമൊരുക്കുകയും ചെയ്തതും ഇക്കാലത്താണ്.

പ്രതിപക്ഷം പരാജയപ്പെട്ടു
ദലിതർ, ആദിവാസികൾ, സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ സാമൂഹ്യ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു. അടിസ്ഥാനപരമായ ഇത്തരം പ്രശ്നങ്ങളെ ക്രിയാത്മകമായി നേരിടാൻ കേരളത്തിലെ പ്രതിപക്ഷത്തിനായിട്ടില്ല. ഇടതുപക്ഷ സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളോട് ജനങ്ങളെ അണിനിരത്തി പ്രതിരോധം തീര്‍ക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു.

നയം
സാമൂഹ്യ നീതിയുമായി ബന്ധപ്പെട്ട സംവരണം അടക്കമുള്ള അടിസ്ഥാന പ്രശ്നങ്ങളില്‍ എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികൾക്ക് സമാന നിലപാടാണുള്ളത്. ഈ സാഹചര്യത്തിലാണ് വെൽഫെയർ പാർട്ടി ഉന്നയിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങൾ മുന്നിൽ വെച്ച് കേരളത്തിൽ സംഘടനാ ശക്തിയുള്ള മണ്ഡലങ്ങളിൽ മത്സരിക്കുന്നത്. സംഘ്പരിവാറിന് ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ അവർ വിജയിച്ചു വരാതിരിക്കാനുള്ള സമീപനമായിരിക്കും സ്വീകരിക്കുമെന്നും നേതാക്കള്‍ പ്രഖ്യാപിച്ചു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications