കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ്സും ഉമ്മന്‍ ചാണ്ടിയും, പിണറായിയും കുഞ്ഞാലിക്കുട്ടിയും... ധൈര്യമുണ്ടോ ഇങ്ങനെ മത്സരിയ്ക്കാന്‍

Google Oneindia Malayalam News

കേരളം തിരഞ്ഞെടുപ്പ് ചൂടിലാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം പൊടിപൊടിയ്ക്കുന്നുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പടുക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും തങ്ങളുടെ പ്രിയ നേതാക്കളുടെ ധൈര്യം സംബന്ധിച്ച് ചില സംശയങ്ങള്‍ ഉയരും. അത് ഉറപ്പാണ്.

സുരക്ഷിത മണ്ഡലം ഒഴിവാക്കി മത്സരിയ്ക്കാന്‍ എത്ര നേതാക്കള്‍ക്ക് ധൈര്യം ഉണ്ട് എന്നതാണ് അതില്‍ പ്രധാന സംശയം. അമേരിയ്ക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാതൃകയില്‍ രണ്ട് നേതാക്കള്‍ പരസ്പരം മത്സരിച്ച് കേരള മുഖ്യമന്ത്രി ആകുന്നതിനെ കുറിച്ച് ഒന്ന് ഓര്‍ത്തുനോക്കൂ.

നിലവിലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ മാത്രമേ മത്സരിയ്ക്കൂ. കെഎം മാണിയാണെങ്കില്‍ പാലായില്‍ മാത്രം. വിഎസ് അച്യുതാനനന്ദനാണെങ്കില്‍ മലമ്പുഴയില്‍ നിന്ന് ജയിച്ച് സുഖം പിടിച്ചിരിയ്ക്കുകയാണ്. കുറേ കാലമായി മത്സര രംഗത്തില്ലാത്ത പിണറായി വിജയനും ഇപ്പോള്‍ ഒരു സുരക്ഷിത മണ്ഡലം ആണ് തിരയുന്നത്.

ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടി

1970 മുതല്‍ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ നിന്നാണ് മത്സരിയ്ക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, പത്ത് തവണയും ജയിച്ചത് പുതുപ്പള്ളിയില്‍ നിന്ന് മാത്രം. ഒരു തവണയെങ്കിലും മണ്ഡലം മാറി മത്സരിയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാകുമോ?

 ധൈര്യമുണ്ടോ?

ധൈര്യമുണ്ടോ?

ഉമ്മന്‍ ചാണ്ടിയ്ക്ക് ധൈര്യമുണ്ടാകുമോ- ഇങ്ങനെ ഒരു മത്സരത്തിന്? വിഎസ് അച്യുതാനന്ദനുമായി നേരിട്ട് ഏറ്റുമുട്ടാന്‍? അതും പുതുപ്പള്ളിയ്ക്ക് പുറത്ത് ഒരു മണ്ഡലത്തില്‍?

വിഎസ് അച്യുതാനന്ദന്‍

വിഎസ് അച്യുതാനന്ദന്‍

മാരാരിക്കുളത്ത് വച്ച് നല്ല പണി കിട്ടിയതിന് ശേഷമാണ് വിഎസ് അച്യുതാനന്ദന്‍ സുരക്ഷിത മണ്ഡലമായ മലമ്പുഴ തിരഞ്ഞെടുത്തത്. കഴിഞ്ഞ മൂന്ന് തവണയും അവിടെ നിന്ന് തന്നെ മത്സരിച്ചു. ഇനി ആ മണ്ഡലം വിട്ട് കളിയ്ക്കാന്‍ വിഎസ് ധൈര്യം കാണിയ്ക്കുമോ?

പുതുപ്പള്ളിയില്‍ ചെന്ന്

പുതുപ്പള്ളിയില്‍ ചെന്ന്

കേരളത്തില്‍ ഏറ്റവും അധികം ജനമ്മതിയുള്ള നേതാവ് എന്ന വിശേഷണം വിഎസ് അച്യുതാനന്ദന് മാത്രം ഉള്ളതാണെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ ചെന്ന് ഉമ്മന്‍ ചാണ്ടിയോട് നേര്‍ക്ക് നേര്‍ മുട്ടാന്‍ വിഎസ് അച്യുതാനന്ദന് ധൈര്യമുണ്ടാകുമോ?

കെഎം മാണിയും പിസി ജോര്‍ജ്ജും

കെഎം മാണിയും പിസി ജോര്‍ജ്ജും

പാല മണ്ഡലം വിട്ടൊരു കളിയ്ക്കും ഇല്ലാത്ത ആളാണ് കെഎം മാണി. ഇത്തവണയും ആ മണ്ഡലത്തില്‍ മാണി തന്നെ ആയിരിയ്ക്കും സ്ഥാനാര്‍ത്ഥി. ഇത്തവണ പാല മാറ്റി വച്ച് പൂഞ്ഞാറില്‍ പിസി ജോര്‍ജ്ജിനെതിരെ മത്സരിയ്ക്കാന്‍ കെഎം മാണിയ്ക്ക് ധൈര്യമുണ്ടാകുമോ?

പിണറായി വിജയന്‍

പിണറായി വിജയന്‍

1996 ലെ തിരഞ്ഞെടുപ്പില്‍ ആയിരുന്നു പിണറായി വിജയന്‍ അവസാനമായി മത്സരിച്ചത്. അത് പയ്യന്നൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു. അതിന് മുമ്പ് വിജയിച്ചതെല്ലാം കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നും. എന്നാല്‍ ഇത്തവണ പിണറായി വിജയന്‍ ഷുവര്‍ സീറ്റ് ആയ ധര്‍മടത്ത് നിന്നായിരിയ്ക്കും ജനവിധി തേടുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

കുഞ്ഞാലിക്കുട്ടി

കുഞ്ഞാലിക്കുട്ടി

2006 ലെ തിരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് നിന്ന് പണി കിട്ടിയതിന് ശേഷം മുസ്ലീം ലീഗിന്റെ പികെ കുഞ്ഞാലിക്കുട്ടി വലിയ റിസ്‌കുകള്‍ ഒന്നും എടുക്കാന്‍ തയ്യാറായിരുന്നില്ല. 2011 വേങ്ങരയില്‍ മത്സരിച്ച കുഞ്ഞാലിക്കുട്ടി ഇത്തവണ മലപ്പുറത്ത് നിന്ന് ജനവിധി തേടും എന്നാണ് റിപ്പോര്‍ട്ടുകല്‍.

പിണറായിയും കുഞ്ഞാലിക്കുട്ടിയും

പിണറായിയും കുഞ്ഞാലിക്കുട്ടിയും

പിണറായി വിജയന് ജയസാധ്യതയുള്ള ധര്‍മടത്തോ മറ്റേതെങ്കിലും മണ്ഡലത്തിലോ നേര്‍ക്കുനേര്‍ മത്സരത്തിന് കുഞ്ഞാലിക്കുട്ടി തയ്യാറാകുമോ? തിരിച്ച് മത്സരിയ്ക്കാന്‍ പിണറായി ധൈര്യം കാണിയ്ക്കുമോ? രണ്ട് പേര്‍ക്കും വ്യക്തമായ സ്വാധീനമില്ലാത്ത മണ്ഡലത്തിലെങ്കിലും നേര്‍ക്കുനേര്‍ മത്സരിയ്ക്കാന്‍ ധൈര്യം ഉണ്ടാകുമോ?

ബല്‍റാമും സ്വരാജും

ബല്‍റാമും സ്വരാജും

കോണ്‍ഗ്രസിലെ മിടുക്കനായ യുവനേതാവ് എന്ന് പേരെടുത്ത ആളാണ് വിടി ബല്‍റാം. തൃത്താല മണ്ഡലം സിപിഎമ്മില്‍ നിന്ന് പിടിച്ചെടുത്ത യുവ നേതാവ്. ആ ബല്‍റാമിനെതിരെ തൃത്താലയില്‍ മത്സരിയ്ക്കാന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിന് ധൈര്യമുണ്ടാകുമോ? കാത്തിരുന്ന് കാണേണ്ടി വരും.

English summary
Kerala Assembly Election 2016: Any Leader in Kerala Politics is this much brave?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X