കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ തിരഞ്ഞെടുപ്പില്‍ ഏതൊക്കെ മന്ത്രിമാര്‍ തിളങ്ങി; ഭൂരിപക്ഷം ആര്‍ക്കൊക്കെ വര്‍ദ്ധിച്ചു, വിലയിരുത്തല്‍

Google Oneindia Malayalam News

തിരുവനന്തപുരം: മിന്നുന്ന വിജയവുമായാണ് പിണറായി സര്‍ക്കാര്‍ തുടര്‍ ഭരണത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ മന്ത്രിസഭയിലെ ചിലരൊഴിച്ച് ബാക്കി എല്ലാവരും തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നു. കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മ ഒഴിച്ച് ബാക്കി എല്ലാവരും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മന്ത്രിമാരുടെ പ്രകടനം എങ്ങനെയെന്ന് വിലയിരുത്താം.

kerala

കാസര്‍കോട് ജില്ലയില്‍ ഒരു മന്ത്രി മാത്രമാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കാഞ്ഞങ്ങാട് മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി സുരേഷായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. 27139 വോട്ടിനാണ് ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാട് നിന്നും വിജയിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ നിന്ന് മുഖ്യമന്ത്രി അടക്കം മൂന്ന് മന്ത്രിമാരാണ് മത്സരിച്ചത്. കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിച്ച മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ 1745 വോട്ടിനാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ സതീശന്‍ പാച്ചേനിയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ധര്‍മ്മടത്ത് നിന്ന് മത്സരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ 50123 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കോണ്‍ഗ്രസിന്റെ സി രഘുനാഥായിരുന്നു യുഡിഎഫിന് വേണ്ടി മത്സരിച്ചത്. മട്ടന്നൂരില്‍ കെകെ ശൈജല നേടിയത് റെക്കോര്‍ഡ് ഭൂരിപക്ഷമായിരുന്നു. ആര്‍എസ്പി നേതാന് ഇല്ലിക്കല്‍ അഗസ്റ്റിയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. 60963 വോട്ടിന്റെ ഭൂരിപക്ഷമാണ് ശൈലജ നേടിയത്.

കോഴിക്കോട് ജില്ലയില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ മാത്രമാണ് മത്സരിച്ചത്. 22592 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ടിപി രാമകൃഷ്ണന്റെ ജയം. പാലക്കാട് നിന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി മാത്രമാണ് മത്സരിച്ചത്. ചിറ്റൂരില്‍ നിന്ന് മത്സരിച്ച മന്ത്രി 33878 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

തൃശൂര്‍ ജില്ലയില്‍ നിന്ന് മത്സരിച്ച എസി മൊയ്ദീന്‍ 26631 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കുന്നംകുളമായിരുന്നു മണ്ഡലം. കെ ജയശങ്കറായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. മലപ്പുറത്ത് നിന്ന് മത്സരിച്ച മന്ത്രി കെടി ജലീല്‍ സസ്‌പെന്‍സ് നിറഞ്ഞ മത്സരമായിരുന്നു കാഴ്ചവച്ചത്. 2564 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മന്ത്രി ജയിച്ചത്.

കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കി ഗാസിയാബാദിലെ ഗുരുദ്വാര, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Shailaja Teacher to be the next CM? A campaign going on | Oneindia Malayalam

ഇടുക്കിയില്‍ നിന്ന് മന്ത്രി മണിയും റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഉടുമ്പുംചോലയില്‍ മന്ത്രിക്ക് 38305 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. യുഡിഎഫിന് വേണ്ടി ഇഎം അഗസ്റ്റിയായിരുന്നു മത്സരിച്ചത്. തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനും മികച്ച വിജയമാണ് സമ്മാനിച്ചത്. 23497 വോട്ടിന്റെ ഭൂരിപക്ഷമാണ് കടകംപള്ളിക്ക് ലഭിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ ആകെ പരാജയപ്പെട്ട മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയായിരുന്നു. കുണ്ടറയില്‍ പിസി വിഷ്ണുനാഥിനോടാണ് മന്ത്രി പരാജയപ്പെട്ടത്.

നടി യാഷിക ആനന്ദിന്റെ അടിപൊളി ചിത്രങ്ങള്‍ കാണാം

English summary
Kerala Assembly Election Results 2021: Kerala Sitting Ministers Performance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X