കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി പിടിച്ചാല്‍ കിട്ടുന്ന കേരളം... ഇതാ, ഇതെല്ലാം കണക്കുകള്‍ തന്നെയാണ്

Google Oneindia Malayalam News

ഏറെ നാളായി ബിജെപിയ്ക്ക് പ്രതീക്ഷ നല്‍കുന്ന ജില്ലയാണ് കാസര്‍കോട്. നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കഴിഞ്ഞ കുറച്ച് തവണയായി സ്ഥിരം രണ്ടാം സ്ഥാനം നിലനിര്‍ത്തുന്ന മണ്ഡലമാണ് മഞ്ചേശ്വരം. 2011 ലെ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തിലും രണ്ടാം സ്ഥാനത്തെത്തിയത് ബിജെപി തന്നെ ആയിരുന്നു.

ഇത്തവണ കിട്ടിയില്ലെങ്കില്‍ ഇനിയില്ല എന്ന നിലപാടിലാണ് കേരളത്തിലെ ബിജെപി നേതൃത്വത്വം. കാസര്‍കോട് തങ്ങളുടെ വിജയക്കൊടി നാട്ടാന്‍ കഴിഞ്ഞാല്‍, അത് കേരളം മുഴുവന്‍ വ്യാപിപ്പിയ്ക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ആയിരുന്ന കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഒരു ലക്ഷത്തി എഴുപതിനായിരത്തിലധികം വോട്ടുകള്‍ നേടി സുരേന്ദ്രന്‍ കരുത്ത് തെളിയിച്ചു. പതിനേഴ് ശതമാനത്തിലധികമാണ് മണ്ഡലത്തിലെ ബിജെപിയുടെ വോട്ട് ഓഹരി.

എന്തുകൊണ്ടാണ് ബിജെപി കാസര്‍കോടില്‍ ഏറെ പ്രതീക്ഷ അര്‍പിയ്ക്കുന്നത്?(അടുത്ത ദിവസം: കോഴിക്കോട് ജില്ല)

മഞ്ചേശ്വരം

മഞ്ചേശ്വരം

ബിജെപിയ്ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് മഞ്ചേശ്വരം. കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പുകളിലും അവിടെ രണ്ടാം സ്ഥാനത്ത് എത്തിയത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ തന്നെ ആയിരുന്നു.

വിജയിക്കുന്നവര്‍

വിജയിക്കുന്നവര്‍

ഏറെ കാലം സിപിഐയുടെ കൈവശം ആയിരുന്നു മണ്ഡലം. പിന്നീടവിടെ മുസ്ലീം ലീഗിന്റെ അപ്രമാദിത്തമായി. എന്നാല്‍ 2006 ല്‍ കേരളത്തില്‍ ഇടുകൊടുങ്കാറ്റ് വീശിയപ്പോള്‍ അത് സിപിഎമ്മിന് സ്വന്തമായി. എന്നാല്‍ 2011ല്‍ വീണ്ടും മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ജയിച്ചു.

വോട്ട് മറിയ്ക്കല്‍

വോട്ട് മറിയ്ക്കല്‍

മഞ്ചേശ്വരത്ത് ഇടത് വലത് മുന്നണികള്‍ പരസ്പരം വോട്ട് മറിയ്ക്കുന്നതുകൊണ്ടാണ് തങ്ങള്‍ രണ്ടാം സ്ഥാനത്തായിപ്പോകുന്നത് എന്നാണ് ബിജെപിയുടെ ആരോപണം ഇക്കാര്യത്തില്‍ ചില സംശയങ്ങള്‍ ആര്‍ക്കായാലും തോന്നുകയും ചെയ്യും.

നൂലിഴ വ്യത്യാസത്തില്‍

നൂലിഴ വ്യത്യാസത്തില്‍

1991 ലെ നിയമസഭ തിരഞ്ഞെടുപ്പ്. ചെര്‍ക്കളം അബ്ദുള്ളയാണ് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി. ബിജെപി സ്ഥാനാര്‍ത്ഥി കെജി മാരാരും. ചെര്‍ക്കളം അബ്ദുള്ളയ്ക്ക് കിട്ടിയത് 29,603 വോട്ടുകള്‍. മാരാര്‍ക്ക് കിട്ടിയത് 28,531 വോട്ടുകള്‍. വ്യത്യാസം വെറും 1072 വോട്ടുകള്‍ മാത്രം. അന്ന് മുതല്‍ ഇങ്ങോട്ട് ബിജെപിയുടെ ശക്തി പ്രകടനം മഞ്ചേശ്വരത്ത് കാണാം.

പിടിയ്ക്കാവുന്ന മണ്ഡലം

പിടിയ്ക്കാവുന്ന മണ്ഡലം

ശരിയ്ക്കും ബിജെപിയ്ക്ക് കൈയ്യെത്തി പിടിയ്ക്കാവുന്ന മണ്ഡലം ആണ് മഞ്ചേശ്വരം എന്ന് വ്യക്തം. 1996 ലെ തിരഞ്ഞെടുപ്പില്‍ 2,292 വോട്ടുകളുടെ വ്യത്യാസത്തിലാണ് ബിജെപിയ്ക്ക് ഭരമം നഷ്ടമായത്. 2001 ല്‍ അത്ര മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായില്ലെങ്കിലും 2006 ലും 2011 ലും ബിജെപി വിജയത്തോട് ഏറെ അടുത്തു.

കാസര്‍കോട്

കാസര്‍കോട്

കാസര്‍കോട് മണ്ഡലത്തില്‍ കഴിഞ്ഞ തവണ വിജയിച്ചത് മുസ്ലീം ലീഗിന്റെ എന്‍എ നെല്ലിക്കുന്ന് ആയിരുന്നു. 9,738 വോട്ടുകളുടെ ഭൂരിപക്ഷമാണ് നെല്ലിക്കുന്നിന് ലഭിച്ചത്. എന്നാല്‍ രണ്ടാം സ്ഥാനം ബിജെപി സ്ഥാനാര്‍ത്ഥിയായ ജയലക്ഷ്മി ഭട്ടിന് ആയിരുന്നു. നാല്പതിനായിരത്തിലധികം വോട്ടുകള്‍ ഇവര്‍ സ്വന്തമാക്കിയിരുന്നു.

മഞ്ചേശ്വരം പോലെത്തന്നെ

മഞ്ചേശ്വരം പോലെത്തന്നെ

1982 ലെ തിരഞ്ഞെടുപ്പ് മുതല്‍ ഇവിടത്തെ രണ്ടാം സ്ഥാനക്കാര്‍ ബിജെപിയാണ്. എന്നാല്‍ മഞ്ചേശ്വരത്തെ പോലെ ഒരു ഫോട്ടോ ഫിനിഷ് മത്സരം ഇതുവരെ ുണ്ടായിട്ടില്ലെന്ന് മാത്രം.

 അനുകൂല സാഹചര്യം

അനുകൂല സാഹചര്യം

ഇത്തവമത്തെ തിരഞ്ഞെടുപ്പില്‍ ഏറെ അഏനുകൂല സാഹചര്യങ്ങള്‍ ഉണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. കേരളത്തില്‍ പാര്‍ട്ടിയുടെ ആദ്യത്തെ നിയമസഭ തിരഞ്ഞെടു്പ് വിജയം കാസര്‍കോട് നിന്ന് തന്നെ ആയിരിയ്ക്കും എന്നും ഇവര്‍ പ്രതീക്ഷിയ്ക്കു്‌നു.

സുരേന്ദ്രനല്ല, ശ്രീകാന്ത്

സുരേന്ദ്രനല്ല, ശ്രീകാന്ത്

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും ലോക്‌സഭ തിര#്‌ഞെടുപ്പിലും മത്സരിച്ച് കെ സുരേന്ദ്രന്‍ ആയിരിയ്ക്കില്ല ഇത്തവണ മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ത്ഥി. നാട്ടുകാരനായ ജില്ലാ സെക്രട്ടറി കെ ശ്രീകാന്ത് ആയിരിയ്ക്കും സ്ഥാനാര്‍ത്ഥി. ഇതും പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്.

English summary
Kerala Assembly Election 2016: What BJP expects from Kasargod district?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X