Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥാനാര്‍ഥികളായി; യുഡിഎഫിന് വിമതശല്യവും തുടങ്ങി

തിരുവനന്തപുരം: യുഡിഎഫിലെ സീറ്റു തര്‍ക്കവും കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി വിവാദവും ഒരുവിധം ഒത്തുതീര്‍ക്കുമ്പോഴേക്കും യുഡിഎഫിന് അടുത്ത പണി വരവായി. പതിവുപോലെ ഇത്തവണയും വിമത ശല്യത്തില്‍ നിന്നും യുഡിഎഫ് മുക്തമാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അങ്ങിങ്ങ് കലാപക്കൊടി ഉയര്‍ന്നുകഴിഞ്ഞു.

പൂഞ്ഞാറില്‍ കേരള കോണ്‍ഗ്രസ് നേതാവ് സജി മഞ്ഞക്കടമ്പിലും ചടയമംഗലത്ത് കോണ്‍ഗ്രസ് നേതാവ് ചിതറ മധുവും വിമതരായി ജനവിധി തേടുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. വിമതശല്യം ഒതുക്കിത്തീര്‍ക്കാന്‍ യുഡിഎഫ് ഘടക കക്ഷികള്‍ക്ക് ഏറെ പാടുപെടേണ്ടിവരുമെന്ന് വിമത സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചവര്‍ സൂചിപ്പിക്കുന്നു.

congress-symbol

സീറ്റു ലഭിക്കാതെ പോയിടത്തെല്ലാം സീറ്റുമോഹികള്‍ വിമത ശല്യമുയര്‍ത്തുമെന്നുറപ്പാണ്. പാര്‍ട്ടി അച്ചടക്ക നടപടി ഉണ്ടായാലും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ മടങ്ങിയെത്താന്‍ കഴിയുമെന്ന് മിക്കവര്‍ക്കും ബോധ്യമുണ്ട്. മാത്രമല്ല, വിമതന്റെ പേരില്‍ മറ്റു സ്ഥാനമാനങ്ങളും പണവും നേടിയെടുക്കുന്നതും യുഡിഎഫില്‍ പുതുമയുള്ള സംഗതിയല്ല.

ഇരിക്കൂറില്‍ കെ സി ജോസഫിനും, തളിപ്പറമ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കും എതിരെ വിമതന്മാരുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. സംസ്ഥാനത്തെ വിവാദമായ പല മണ്ഡലങ്ങളിലും വിമതന്മാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇവരെ ഒതുക്കിത്തീര്‍ക്കുകയാകും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യുഡിഎഫ് ഘടക കക്ഷികളുടെ പ്രധാന തലവേദന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+