കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവർണ്ണർക്ക് വിലങ്ങിടാന്‍ സർക്കാർ; സർവകലാശാല നിയമ ഭേദഗതി ബിൽ ഇന്ന് നിയമസഭയില്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഗവർണ്ണറുമായുള്ള തർക്കത്തില്‍ പിന്നോട്ടില്ലാതെ സർക്കാരും. സർവ്വകലാശാലകളില്‍ ഗവർണ്ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന സർവ്വകലാശാല നിയമഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. വൈസ് ചാന്‍സലർ നിയമനം ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ ഗവർണ്ണറുടെ അധികാരം കുറച്ച് സർക്കാറിന് മേല്‍ക്കൈ നേടാലാണ് നിയമഭേദഗതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതിനായി വൈസ് ചാന്‍സലർ നിയമനത്തിനുള്ള സെർച്ച് കമ്മറ്റിയില്‍ രണ്ട് അംഗങ്ങളെ കൂടി സർക്കാർ ഉള്‍പ്പെടുത്തും.

റോബിന്‍ ദിൽഷയെ ശ്വാസം മുട്ടിച്ചു: ബ്ലെസ്ലിയെ ഒറ്റുകൊടുക്കാന്‍ അവള്‍ തയ്യാറല്ല-വൈറല്‍ കുറിപ്പ്റോബിന്‍ ദിൽഷയെ ശ്വാസം മുട്ടിച്ചു: ബ്ലെസ്ലിയെ ഒറ്റുകൊടുക്കാന്‍ അവള്‍ തയ്യാറല്ല-വൈറല്‍ കുറിപ്പ്

നിയമസഭയില്‍ ഭൂരിപക്ഷം ഉള്ളതിനാല്‍ പ്രതിപക്ഷ എതിർപ്പ് തള്ളി സർക്കാറിന് ബിൽ എളുപ്പാം പാസ്സാക്കാം. പക്ഷെ ബില്ലിൽ ഗവർണർ ഒപ്പിടില്ലെന്ന കാര്യം ഉറപ്പാണ്. ഈ സാഹചര്യത്തില്‍ സർവ്വകലാശാല പ്രതിനിധി ഇല്ലാതെ തന്നെ കേരള വൈസ് ചാൻസലറെ ഗവർണറുടെ സെർച്ച് കമ്മിറ്റി തീരുമാനിക്കാനും സാധ്യതയേറെ. അങ്ങനയെങ്കില്‍ വിസി നിയമനം വലിയ പോരിലേക്ക് പോവും. അതേസമയം ഒരു വശത്ത് സർക്കാർ-ഗവർണ്ണർ പോര് നടക്കുമ്പോള്‍ മറുവശത്ത് പ്രതിപക്ഷം ഗവർണ്ണർക്ക് പൂർണ്ണമായ പിന്തുണ നല്‍കാന്‍ തയ്യാറായിട്ടില്ല. കണ്ണൂര്‍ വി സിക്കെതിരായ ഗവര്‍ണറുടെ ക്രിമിനൽ പരാമര്‍ശത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തള്ളിക്കളയുകയും ചെയ്തു.

kee

അതേസമയം, ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭയില്‍ ഇന്നലെ അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി നിയമമന്ത്രി പി. രാജീവാണ് ബില്‍ അവതരിപ്പിച്ചത്. രൂക്ഷമായ വിമർശനമാണ് പ്രതിപക്ഷത്ത് നിന്നും ഉയർന്ന് വന്നത്. ലോകായുക്ത വിധി സര്‍ക്കാരിന് തള്ളാമെന്ന വ്യവസ്ഥ ജുഡീഷ്യറിക്കു മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ലോകായുക്ത നിയമഭേദഗതി നിയമസഭയുടെ അന്തസ്സിനു ചേരാത്ത നിയമനിര്‍മാണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിശ്വാസം വരുന്നില്ലേ.. ഇത് നമ്മുടെ മീരാജാസ്മിന്‍ തന്നെയാണ്: വൈറലായി താരത്തിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട്

അതേസമയം, ആര് എതിർത്താലും ലോകായുക്ത ഭേദഗതി ബിൽ പാസ്സാക്കുമെന്ന സർക്കാരിന്റെ ധാർഷ്ട്യം ജനങ്ങളോടുള്ളവെല്ലുവിളിയാണെന്നായിരുന്നു ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചത്. ലോകായുക്തയുടെ കഴുത്തറുക്കുന്ന ബിൽ നിയമസഭയിൽ അവതരിപ്പിച്ച് സർക്കാർ സ്വന്തം താത്പര്യം അടിച്ചേൽപ്പിക്കുകയാണെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ജൂഡിഷ്യൽ വിധിയെ മറികടക്കാൻ എക്സിക്യൂട്ടീവോ ലജിസ്‌ളേച്ചറോ അപ്പീൽ സംവിധാനത്തെ നിയമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്ക് എതിരെയുള്ള എതിർപ്പുകളെ മൂടിക്കെട്ടാൻ ലോകായുക്തയെ തന്നെ ഇല്ലാതാക്കി ഭരിക്കാമെന്ന പിണറായി സർക്കാരിന്റെ അഹങ്കാരത്തിന് ജനം തിരിച്ചടി നൽകും. സി പി ഐക്ക് പറയാനുള്ളത് സെലക്ട് കമ്മിറ്റിയിൽ ഔദ്യോഗിക ഭേദഗതിയായി അവതരിപ്പിക്കാമെന്ന നിർദ്ദേശം സി പി ഐക്ക് മൂക്കുകയറിട്ടതിന് തുല്യമാണെന്നും സുരേന്ദ്രൻ ആരോപിച്ചു

Recommended Video

cmsvideo
അടുത്ത 25 വര്ഷം യുവാക്കൾ ജീവിതം രാജ്യത്തിനായി സമർപ്പിക്കണം

English summary
kerala assembly; University Act Amendment Bill in Assembly today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X