• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേന്ദ്രം നൽകിയ ഫണ്ട് വിനിയോഗത്തിലും ക്രമക്കേട്;മുരളീധരനും സുരേന്ദ്രനുമെതിരെ പിടിമുറുക്കി ബിജെപിയിലെ ഒരു വിഭാഗം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെ തന്നെ സംസ്ഥാന നേതൃത്വത്തിനെതിരെ ഒരു വിഭാഗം പാർട്ടിയിലും പരസ്യമായും രംഗത്തെത്തിയിരുന്നു. മിസോറാം ഗവർണർ ശ്രീധരൻപിള്ള സമർപ്പിച്ച രഹസ്യ റിപ്പോർട്ടിലും നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയിരിക്കുന്നത്. ഇതിനിടയിൽ കേന്ദ്ര നേതൃത്വം അനുവദിച്ച ഫണ്ട് വിനിയോഗത്തിലും ക്രമക്കേട് ഉണ്ടെന്ന് ആരോപിക്കുകയാണ് ഒരു വിഭാഗം. കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ജില്ലാ, സംസ്ഥാന നേതാക്കൾ അന്വേഷണത്തിന്റെ നിഴലിൽ നിൽക്കെയാണ് ഫണ്ട് വിവാദം വലിയ ചർച്ചയാകുന്നത്.

ഏഴിമല നാവിക അകാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡ്: ചിത്രങ്ങള്‍ കാണാം

ER 1

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമുണ്ടാക്കാതിരുന്ന ബിജെപിയെ താഴേതട്ട് മുതൽ കാര്യക്ഷമമാക്കാൻ പാർട്ടി കേന്ദ്ര നേതൃത്വം വൻതുകയാണ് സംസ്ഥാന ഘടകത്തിന് നൽകിയത്. എന്നാൽ ഗ്രൂപ്പിന്റെ അടിസ്ഥാനത്തിലടക്കം ഫണ്ട് വിനിയോഗം കാര്യക്ഷമമല്ലായിരുന്നു എന്ന് ഒരു വിഭാഗം വാദിക്കുന്നു. ഇക്കാര്യത്തിലും ആരോപണത്തിന്റെ മുന നീളുന്നത് കേന്ദ്രമന്ത്രി വി മുരളീധരനിലേക്കും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിലേക്കുമാണ്. ഇത് ചൂണ്ടികാട്ടി കേന്ദ്ര നേതൃത്വത്തിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.

ER 2

പതിനഞ്ചാം കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്വാധീനവും വിജയ സാധ്യതയും കണക്കിലെടുത്ത് മണ്ഡലങ്ങളെ മൂന്ന് വിഭാഗങ്ങളായാണ് തിരിച്ചത്. ഇതിൽ കൂടുതൽ വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ കൂടുതൽ തുകയാണ് കേന്ദ്രം അനുവദിച്ചത്. അതേസമയം ഈ തുക പൂർണമായും ഉപയോഗിക്കാതെ ചിലർ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. ഇക്കാര്യത്തിൽ മുരളീധരനെയും സുരേന്ദ്രനെയും കുറ്റപ്പെടുത്തിയും സത്യാവസ്ഥ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത്.

ER 3

ബിജെപിയുടെ വിലയിരുത്തൽ അനുസരിച്ച് 35 എ ക്ലാസ് മണ്ഡലങ്ങളായിരുന്നു ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കൂടുതൽ വിജയസാധ്യതയുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടതൽ പണവും അനുവദിച്ചത്. എന്നാൽ ഇതിൽ ചില മണ്ഡലങ്ങളിൽ ആറു കോടി രൂപ വരെ നൽകിയപ്പോൾ ചിലയിടത്ത് 2.20 കോടി വരെ മാത്രമാണ് നൽകിയത്. സംസ്ഥാന നേതൃത്വത്തിലടക്കം നിലനിൽക്കുന്ന ഗ്രൂപ്പ് പോരാട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിവേചനമെന്ന് മറു വിഭാഗം വാദിക്കുന്നു.

ER 4

രണ്ടാം നിരയിൽപ്പെട്ട ബി ക്ലാസ് വിഭാഗത്തിലെ മണ്ഡലങ്ങളുടെ പട്ടികയിൽ 25 എണ്ണമാണ് ഉണ്ടായിരുന്നത്. ഇതിൽ ചിലയിടത്ത് ഒന്നരക്കോടി രൂപ നൽകിയപ്പോൾ ബാക്കിയുള്ളടത്ത് ഒരു കോടിയും 50 ലക്ഷവും 25 ലക്ഷവുമായി വരെ പരിമിതപ്പെടുത്തിയെന്നും ആരോപിക്കുന്നു. ഇതുസംബന്ധിച്ച കണക്കുകള്‍ സംസ്ഥാന നേതൃത്വം പുറത്തുവിടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ER 5

തദ്ദേശ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി പോലുമില്ലാതെയിറങ്ങിയ ബിജെപി, നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്മിറ്റി രൂപീകരിച്ചെങ്കിലും ഫിനാൻസ് കമ്മിറ്റി രൂപീകരിക്കാതെ ഫണ്ട് വിനിയോഗം നടത്തിയത്. സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയും സംഘടനാ സെക്രട്ടറി എം. ഗണേഷും ചേര്‍ന്നാണ് കേരളത്തിലെ തിരഞ്ഞടുപ്പ് ഫണ്ട് കൈകാര്യം ചെയ്തതെന്നും നേതാക്കളിൽ ഒരു വിഭാഗം ആരോപിക്കുന്നു. വകമാറ്റിയ തുക മറ്റ് സംസ്ഥാനങ്ങളിൽ നിക്ഷേപിച്ചതായും കത്തിൽ ആരോപിക്കുന്നുണ്ട്.

ER 6

അതേസമയം സംസ്ഥാന നേതാക്കൾക്കെതിരെ അനധികൃത സാമ്പത്തിക ഇടപാട് നടത്തിയെന്നും പരാതിയുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് കെ സുരേന്ദ്രന്‍റെ ഹെലികോപ്റ്റർ യാത്രകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഓൾ കേരളാ ആന്‍റി കറപ്ഷൻ ആൻഡ് ഹ്യൂമൻ പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന അധ്യക്ഷൻ ഐസക് വർഗീസ് ആണ് പരാതി നൽകിയത്. റോഡിലെ വാഹനപരിശോധന ഒഴിവാക്കി കള്ളപ്പണം കൊണ്ടുപോകാൻ കെ. സുരേന്ദ്രൻ ഹെലികോപ്റ്റർ ഉപയോഗിച്ചെന്നാണ് പരാതി.

ER 7

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി വലിയ രീതിയിൽ പണം ഒഴിക്കിയതായി സിപിഎമ്മും കോൺഗ്രസും നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊടകര കുഴപണ കേസിൽ പാർട്ടിയിലെ ഉന്നത നേതാക്കൾക്ക് പങ്കുള്ളതായി റിപ്പോർട്ടുകൾ വരുന്നതും ഇപ്പോൾ അനധികൃത സാമ്പത്തിക ഇടപ്പാട് ആരോപണം ഉയരുന്നത്. തിരഞ്ഞെടുപ്പിലേറ്റ തോൽവിയേക്കാൾ ബിജെപിക്ക് തിരിച്ചടിയാവുകയാണ് ഇതൊക്കെ.

നടി ചാഹത് ഖന്നയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

cmsvideo
  റോഡിലെ പരിശോധന ഒഴിവാക്കാന്‍ ഹെലികോപ്ടര്‍ | Oneindia Malayalam
  അസദുദ്ധീൻ ഓവൈസി
  Know all about
  അസദുദ്ധീൻ ഓവൈസി

  English summary
  Kerala BJP leaders against K surendran and V muraleedharan on fund distribution in assembly election
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X