കേരളത്തിലെ ബിജെപി സംഘടന സെക്രട്ടറിയ്ക്ക് ട്വിറ്ററില്‍ പര്‍ട്ടി ശാസന... അതും ഒരു ട്വീറ്റിന്റെ പേരില്‍
ദില്ലി/തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ സംഘടന സെക്രട്ടിയായ എം ഗണേശന് ദേശീയ ജനറല്‍ സംഘടന സെക്രട്ടറിയുടെ ശാസന. വിജയകുമാര്‍ ഐപിഎസിനെ ജമ്മു കശ്മീരിന്റെ ആദ്യ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആയി നിയമിച്ചതായി ട്വീറ്റ് ചെയ്ത സംഭവത്തിലാണ് ശാസന. ഓഗസ്റ്റ് 10 ന് ആയിരുന്നു സംഭവം.
സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പായിരുന്നു എം ഗണേശന്റെ ട്വീറ്റ്. എന്നാല്‍ അതിന് ശേഷം വിജയകുമാര്‍ ഐപിഎസിനെ ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആയി നിയമിക്കുകയും ചെയ്തു.

കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിന്റെ ആദ്യ ലെഫ്റ്റനന്റ് ജനറല്‍ ആയി വിജയകുമാര്‍ ഐപിഎസ് നിയമിതനായി. വീരപ്പനെ ഇല്ലാതാക്കിയ അതേ മനുഷന്‍. തമിഴ്‌നാടിന്റെ അഭിമാനം- ഇങ്ങനെ ആയിരുന്നു എം ഗണേശന്റെ ട്വീറ്റ്.
ദേശീയ സംഘടന സെക്രട്ടറിയായ ബിഎല്‍ സന്തോഷ് ആണ് എം ഗണേശനെ ശാസിച്ചത്. നിങ്ങളോട് ആരാണ് ഇക്കാര്യം പറഞ്ഞത്? ദയവ് ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യൂ. ഇത്തരം കാര്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് കാര്യങ്ങളില്‍ വ്യക്തത വരുത്തൂ എന്നും ബിഎല്‍ സന്തോഷ് പറഞ്ഞു.
എന്തായാലും ഈ ശാസനയ്ക്ക് പിറകേ ആ ട്വീറ്റ് ഡിലീറ്റ് ചെയ്യപ്പെട്ടു. 2016 ജൂലായില്‍ ആയിരുന്നു എം ഗണേശനെ ബിജെപിയുടെ കേരള സംഘടാന സെക്രട്ടറിയായി അമിത് ഷാ നിയമിച്ചത്. 20 വര്‍ഷത്തോളം ആര്‍എസ്എസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്നു ഗണേശ്. സംഘടനാ സെക്രട്ടറിയായി നിയമിതനാകുമ്പോള്‍ ആര്‍എസ്എസ് പ്രാന്തപ്രചാര്‍ പ്രമുഖ് ആയിരുന്നു.












Click it and Unblock the Notifications