Get Updates
Get notified of breaking news, exclusive insights, and must-see stories!

സില്‍വര്‍ ലൈനിനെതിരെ ബി ജെ പിയും സമരത്തിന്; ജില്ലകളില്‍ പദയാത്ര

തിരുവനന്തപുരം: യു ഡി എഫിന് പിന്നാലെ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ബി ജെ പിയും സമരത്തിലേക്ക് കടക്കുന്നു. ജനുവരി 25 മുതല്‍ 30 വരെ സില്‍വര്‍ ലൈന്‍ കടന്ന് പോകുന്ന ജില്ലകളിലൂടെ പദയാത്ര സംഘടിപ്പിക്കാനാണ് ബി ജെ പിയുടെ തീരുമാനം. ബി ജെ പിയുടെ ജില്ലാ അധ്യക്ഷന്‍മാരായിരിക്കും പദയാത്ര സംഘടിപ്പിക്കുക.

സില്‍വര്‍ ലൈന്‍ വിരുദ്ധ പദയാത്ര എന്നാണ് പ്രതിഷേധത്തിന് ബി ജെ പി പേര് നല്‍കിയിരിക്കുന്നത്. നേരത്തെ സില്‍വര്‍ ലൈന്‍ പദ്ധതിയ്‌ക്കെതിരെ സമരം ശക്തമാക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

പ്രതിഷേധക്കാരെ എല്ലാം ഒപ്പം കൂട്ടുമെന്നും ആരെയെങ്കിലും ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ തടയുമെന്നുമായിരുന്നു കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ കുടിയൊഴിപ്പിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാര പാക്കേജിനേയും സുരേന്ദ്രന്‍ പരിഹസിച്ചിരുന്നു.

മന്ത്രിമാര്‍ക്ക് ശുചിമുറി നിര്‍മിക്കാന്‍ നാലരലക്ഷം ചെലവാക്കുന്ന സര്‍ക്കാരാണ് വീട് നഷ്ടപ്പെടുന്നവന് അധികസഹായമായി നാലരലക്ഷം നല്‍കുന്നതെന്നായിരുന്നു സുരേന്ദ്രന്റെ പരിഹാസം. മെട്രോമാനും ബി ജെ പി നേതാവുമായ ഇ ശ്രീധരനും പദ്ധതിയെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. കേരളത്തെ വിഭജിക്കുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍ എന്നായിരുന്നു ഇ ശ്രീധരന്‍ പറഞ്ഞിരുന്നത്.

bjp

കെ റെയില്‍- സില്‍വര്‍ ലൈന്‍ പദ്ധതി വരുന്നതോടെ ട്രാക്കിന് ചുറ്റും വേലി കെട്ടേണ്ടി വരുമെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു. ഇത് പിന്നീട് ചൈനാ മതിലാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ധാരാളം പരിസ്ഥിതി ദുരന്തത്തിന് വഴിവെക്കുന്നതാകും പദ്ധതിയെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം ഇ ശ്രീധരന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് കെ റെയില്‍ എം ഡി വി അജിത്കുമാര്‍ പറഞ്ഞത്. നൂറിലേറെ വര്‍ഷങ്ങളായി റെയില്‍വേ ട്രാക്കുകള്‍ കേരളത്തിലുണ്ടെന്നും അന്നൊന്നുമില്ലാത്ത പാരിസ്ഥിതിക പ്രശ്നങ്ങള്‍ കെ റെയിലിലും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സില്‍വര്‍ ലൈനിനെതിരായ പ്രതിഷേധങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് രംഗത്തെത്തിയിരുന്നു. സില്‍വര്‍ ലൈന്‍ നാടിന് ആവശ്യമായ പദ്ധതിയാണെന്നായിരുന്നു അദ്ദേഹം വ്യാഴാഴ്ച കൊച്ചിയില്‍ നടന്ന ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടിയില്‍ പറഞ്ഞത്.

പാരിസ്ഥിതിക ലോല പ്രദേശങ്ങളിലൂടെയാണ് സില്‍വര്‍ ലൈന്‍ കടന്നുപോകുന്നതെന്ന ശ്രീധരന്റെ ആരോപണവും അദ്ദേഹം തള്ളിയിരുന്നു. പ്രകൃതിയെ മറന്നുള്ള ഒരു വികസനവും നടക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പരിസ്ഥിതി സൗഹൃദമായ ഗതാഗത മാര്‍ഗം എന്നാണ് ലോകം റെയിലിനെ വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളുമുള്ള 88 കിലോ മീറ്റര്‍ പ്രദേശങ്ങളില്‍ തൂണുകളിലൂടെയാണ് സില്‍വര്‍ ലൈന്‍ കടന്നുപോകുന്നതെന്നും പദ്ധതി ഒരു ജലസ്രോതസിന്റേയും ഒഴുക്കിനെ തടസപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പദ്ധതി നടപ്പായാല്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നഷ്ടപ്പെടുമെന്നും ജലസ്രോതസിന്റെ സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെടുമെന്നുമായിരുന്നു ഇ ശ്രീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+