കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകപ്രിയ ബജറ്റുമായി കെ എം മാണി

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തെ കാര്‍ഷിക ഹൈടെക് ആക്കുന്നത് ഉള്‍പ്പെടെയുള്ള കാര്‍ഷിക പ്രിയ പദ്ധതികളുമായി നിയമസഭയില്‍ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തുടരുന്നു. കര്‍ഷകര്‍ക്ക് 90 ശതമാനം സര്‍ക്കാര്‍ പ്രീമിയത്തോടെ ഇന്‍ഷൂറന്‍സ് പദ്ധതി, ഹൈടെക് കൃഷിക്ക് 5 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ, പോളിഹൗസ് കൃഷിക്ക് 90 ശതമാനം വായ്പ എന്നിങ്ങനെ പോകുന്നു മാണിസാറിന്റെ ബജറ്റിലെ കര്‍ഷക പ്രിയ പ്രഖ്യാപനങ്ങള്‍.

ചെറുകിട കര്‍ഷക കുടുംബത്തിലെ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ്, 2 ഹെക്ടറില്‍ താഴെ കൃഷി ഭൂമി ഉള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് തുടങ്ങിയവയും ബജറ്റിലെ ഹൈലൈറ്റ് പ്രഖ്യാപനങ്ങളാണ്. ഹൈടെക്ക് കൃഷിക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കി കാര്‍ഷിക സഹകരണസംഘങ്ങളെ പ്രോത്സാഹിപ്പിക്കും.

km-mani

സാമൂഹിക ക്ഷേമ മേഖലയ്ക്കായി ബജറ്റിന്റെ 31 ശതമാനം തുക നീക്കിവെച്ചിട്ടുണ്ട്. ചെറുകിട ജലസംഭരണ പദ്ധതികളെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി കെ എം മാണി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു. നിലവില്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചമാണ് എന്ന് ബജറ്റ് പ്രസംഗത്തില്‍ കെ എം മാണി എടുത്തുപറഞ്ഞു. സാമ്പത്തികമാന്ദ്യം വരുമാനത്തില്‍ കുറവുണ്ടാക്കി. സംസ്ഥാനത്തെ ക്ഷേമപദ്ധതികള്‍ സര്‍ക്കാരിന്റെ ചെലവ് കൂട്ടാന്‍ ഇടയാക്കിയിട്ടുണ്ട്.

English summary
Kerala Budget 2014, Finance Minister KM Mani presenting his 12th budget in Kerala niyamasabha. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X