കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഴിഞ്ഞത്തില്‍ നിര്‍ണായക പ്രഖ്യാപനം... മത്സ്യത്തൊഴിലാളികളെ കൈവിടാതെ ഐസക്

Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ബജറ്റിന് മുമ്പേ തോമസ് ഐസക് പ്രഖ്യാപിച്ചതാണ്. പദ്ധതിയുടെ ഭാഗമായി കുടിയിറക്കപ്പെടുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനമാണ് ഐസക് ബജറ്റ് പ്രസംഗത്തില്‍ നടത്തിയിരിക്കുന്നത്. (ബജറ്റിന്റെ പൂര്‍ണ രൂപം വായിക്കാം)

വിഴിഞ്ഞം പദ്ധതിയ്ക്കായി കുടിയിറക്കപ്പെടുന്നവരുടെ പുനരധിവാസം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. പദ്ധതിയുടെ കാര്യത്തില്‍ ഉണ്ടായ ഏറ്റവും വലിയ ആശങ്കകളില്‍ ഒന്നായിരുന്നു ഇത്. ഇതോടെ പ്രദേശവാസികളുടെ എതിര്‍പ്പ് ഗണ്യമായി കുറയുമെന്ന് ഉറപ്പായി. തൊഴില്‍ നഷ്ടപ്പെടുന്ന പരന്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും തീരുമാനം ആശ്വാസമാകും.

Vizhinjam Port

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശ മേഖലയില്‍ താമസിയ്ക്കുന്നവര്‍ക്കും പ്രതീക്ഷ പകരുന്ന മറ്റ് പ്രഖ്യാപനങ്ങളും ഉണ്ട്. കടലാക്രമണ മേഖലകളില്‍ താമസിയ്ക്കുന്നവര്‍ക്ക് സുരക്ഷിത മേഖലകളിലേയ്ക്ക് മാറാന്‍ പത്ത് ലക്ഷം രൂപ വീതമാണ് ധനസഹായം അനുവദിയ്ക്കുക.

കടല്‍ ഭിത്തി നിര്‍മാണത്തിന് 300 കോടി രൂപ അധികമായി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ കടാശ്വാസത്തിനായി 50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. മത്സ്യബന്ധന മേഖലയ്ക്ക് പ്രതീക്ഷയേകി പുലിമൂട് നിര്‍മാണത്തിന് 300 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

English summary
Kerala Budget 2016: State Govt will take care the rehabilitation in Vizhinjam Project.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X