വിദേശമലയാളികളുടെ കേരളത്തിലെ പ്രാതിനിധ്യത്തിന് ലോക കേരള സഭ
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു. നോട്ട് നിരോധനത്തിനു ശേഷമുള്ള ആദ്യ ബജറ്റെന്ന നിലയില്‍ ഇതിനെ സംസ്ഥാനം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.ഐസക്കിന്റെ എട്ടാമത്തെ ബജറ്റ് കൂടിയാണിത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാമത്തേതും. നോട്ട് നിരോധനത്തിന്റെ പ്രതിസന്ധികള്‍ക്കിടയിലാണ് ധനമന്ത്രി തോമസ് ഐസക് തന്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.
നോട്ട് നിരോധനത്തെ തുടര്‍ന്ന് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് അയവുവരാത്ത സാഹചര്യത്തിലാണ് ബജറ്റ് എന്നതും ശ്രദ്ധേയമാണ്. വരള്‍ച്ച ശക്തമായ കാലഘട്ടത്തില്‍ വരള്‍ച്ചയും കാര്‍ഷികമേഖലയിലെ പ്രതിസന്ധിയും മറികടക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ ബജറ്റ് പ്രഖ്യാപനത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രാതിനിധ്യത്തിന് ലോക കേരള സഭ
വിദേശമലയാളികളുടെ കേരളത്തിലെ പ്രാതിനിധ്യത്തിന് ലോക കേരള സഭ. ജനസംഖ്യാനുപാതത്തില്‍ രാജ്യങ്ങളുടെ പ്രതിനിധികളും കേരള നിയമസഭാംഗങ്ങളും അംഗങ്ങള്‍.
പ്രവാസികളുടെ ഓണ്‍ലൈന്‍ ഡാറ്റാബേസ് തയ്യാറാക്കും. റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പാക്കേജ്. ഇതിനായി അഞ്ചു കോടിരൂപ. എല്ലാ വിദേശമലയാളികളെയും ഇതില്‍ റജിസ്റ്റര്‍ ചെയ്യിക്കാന്‍ പദ്ധതി.
പ്രവാസികളുടെ പുനരധിവാസത്തിനു നൈപുണിവികസനത്തിനും 18 കോടി രൂപ.

സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക വകുപ്പ്
സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രത്യേക വകുപ്പ് 2017-18 ല്‍ നിലവില്‍ വരും. വനിതാ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് 34 കോടി രൂപ. പിങ്ക് കണ്‍ട്രോള്‍ റൂമുകള്‍, സ്വയംപ്രതിരോധ പരിശീലനം തുടങ്ങിയവയ്ക്ക് 12 കോടി രൂപ. സ്ത്രീകൾ പ്രത്യേക ഘടകമോ ഗുണഭോക്താക്കളോ ആയ 104 സ്കീമുകൾ. അടങ്കൽ 13,400 കോടി രൂപ. ഇതിൽ 1,266 കോടി രൂപ സ്ത്രീകൾക്കു വേണ്ടിയുള്ള വകയിരുത്തൽ. ഇത് പദ്ധതിയടങ്കലിന്റെ 6.25 ശതമാനം.

സ്റ്റുഡന്റ്‌സ് പോലീസ്
100 സ്‌കൂളുകളില്‍ കൂടി സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് പദ്ധതി തുടങ്ങാന്‍ ഒന്‍പതു കോടി രൂപ.

കെഎസ്ആര്‍ടിസി പുനരുദ്ധാരണം
കെഎസ്ആര്‍ടിസി പുനരുദ്ധാരണത്തിന് 3000 കോടി രൂപയുടെ പാക്കേജ്. മാനേജ്‌മെന്റ് അഴിച്ചു പണിയും,പ്രഫഷനലുകളെ നിയമിക്കും. പെന്‍ഷന്റെ 50 ശതമാനം സര്‍ക്കാര്‍ നല്‍കും.

തീരദേശ ഹൈവേയ്ക്ക് പദ്ധതി
എട്ടു മീറ്റര്‍ വരെ വീതിയില്‍ ഒന്‍പതു ജില്ലകളിലൂടെ നടപ്പാക്കുന്ന തീരദേശ ഹൈവേയ്ക്കായി 6500 കോടി രൂപ കിഫ്ബി വകയിരുത്തും. ഇതിനായി പ്രവാസികളില്‍ നിന്ന് ബോണ്ട് സമാഹരിക്കും. 267 കിലോമീറ്റര്‍ മലയോര ഹൈവെയ്ക്കായി ഒന്‍പതു ജില്ലകളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. സംസ്ഥാനത്തെ റോഡുകൾ മെച്ചപ്പെടുത്താനായി അഞ്ചു വർഷത്തിനകം അര ലക്ഷം കോടി നിക്ഷേപം ഉറപ്പാക്കും. ദേശീയപാത വികസനത്തിന് കിഫ്ബി 6500 കോടി നൽകും. ഇതിന് പുറമേ സംസ്ഥാനത്തെ റോഡുകൾ മെച്ചപ്പെടുത്താനായി അഞ്ചു വർഷത്തിനകം അര ലക്ഷം കോടി നിക്ഷേപം ഉറപ്പാക്കും. ദേശീയപാത വികസനത്തിന് കിഫ്ബി 6500 കോടി നൽകും.

കെഎസ്ഇബി നവീകരണം
കേരളത്തില്‍ കെഎസ്ഇബി പ്രസരണ ശൃംഖല നവീകരിക്കാന്‍ കിഫ്ബി ധനസഹായം ഉറപ്പാക്കും. മാര്‍ച്ച് 31 ന് മുന്‍പ് കേരളത്തിലെ എല്ലാ വീടുകളും വൈദ്യുതീകരിക്കും.

പ്രവാസി നിക്ഷേപത്തിന് പദ്ധതി
പ്രവാസികളുടെ സമ്പാദ്യം കിഫ്ബിയില്‍ നിക്ഷേപിക്കുന്നതിന് സര്‍ക്കാര്‍ ഗാരന്റി ഉറപ്പാക്കും. സമ്പാദ്യപദ്ധതിക്കൊപ്പം നാടിന്റെ വികസനത്തില്‍ പങ്കാളിയാവാന്‍ ഇതിലൂടെ പ്രവാസികള്‍ക്ക് അവസരം ലഭിക്കും. 30 കിലോമീറ്റര്‍ ദൂരത്തില്‍ ആറു മുതല്‍ എട്ടു മീറ്റര്‍ വരെ വീതിയില്‍ തീരദേശ ഹൈവേയ്ക്കായി 6500 കോടി രൂപ കിഫ്ബി വകയിരുത്തും. ഇതിനായി പ്രവാസികളില്‍ നിന്ന് ബോണ്ട് സമാഹരിക്കും. പ്രവാസി പെൻഷൻ 500 രൂപയിൽ നിന്ന് 2000 രൂപയാക്കി.

ഐടി തൊഴില്‍ രംഗത്ത്
12 ഐടി ഹാര്‍ഡ് വെയര്‍ പാര്‍ക്കുകള്‍ ആരംഭിക്കും.
ഐടി, ടൂറിസം രംഗത്തെ ആകെ അടങ്കല്‍ 1375 കോടി രൂപ.
യുവജനസംരംഭകത്വ പരിപാടിക്ക് 75 കോടി രൂപ.

20 ലക്ഷം ജനങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്
പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് സൗകര്യം. ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമാക്കുന്ന നീക്കമാണിതെന്ന് ധനമന്ത്രി.കെഎസ്ഇബി ശൃംഖലയിലൂടെ ഫൈബര്‍ഓപ്റ്റിക് സംവിധാനത്തിലൂടെ ഭവനങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും. ഒന്നര വര്‍ഷത്തിനകം നടപ്പാക്കുന്ന പദ്ധതിക്കായി കിഫ്ബിയിലൂടെ 1000 കോടി രൂപ ചെലവഴിക്കും.

കയര്‍മേഖലയ്ക്ക് 128 കോടി
കയര്‍മേഖലയ്ക്ക് 128 കോടി രൂപ. കയര്‍ ഭൂവസ്ത്രങ്ങള്‍ ഉറപ്പാക്കുന്നതോടെ കയര്‍ തൊഴിലാളികള്‍ക്ക് 200 ദിവസത്തെ ജോലി ഉറപ്പാക്കാനാകും. 2017-18 ല്‍ നൂറു ചകിരി മില്ലുകള്‍ കൂടി ആരംഭിക്കും.

തീരദേശ പുനരധിവാസം
തീരദേശ പുനരധിവാസ പദ്ധതിക്ക് 150 കോടി രൂപ.
ഉള്‍നാടന്‍ മല്‍സ്യമേഖലയ്ക്ക് 49 കോടി രൂപ. പഞ്ഞമാസ സമാശ്വാസപദ്ധതിക്ക് ആവശ്യമായ പണം ഉറപ്പാക്കും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ്
സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. ഇതിനുള്ള പ്രീമീയം ജീവനക്കാരുടെ ആരോഗ്യ അലവന്‍സില്‍ നിന്ന് ലഭ്യമാക്കും.

പട്ടികവിഭാഗക്കാര്‍ക്ക്
പട്ടികവിഭാഗക്കാര്‍ക്ക് റെക്കോര്‍ഡ് തുക വകയിരുത്തി. പട്ടികജാതി വിഭാഗത്തിന് 2600 കോടി രൂപയും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 750 കോടിയും വകയിരുത്തി.

അരിവിഹത്തില്‍ കുറവ്
ഭക്ഷ്യസുരക്ഷാ നിയമം വന്നതോടെ കേരളത്തിന് ലഭിക്കുന്ന അരിവിഹിതത്തില്‍ കുറവുണ്ടായി. മുന്‍സര്‍ക്കാരിന്റെ നടപടികളില്‍ വീഴ്ചയുണ്ടായി. റേഷന്‍ സബ്‌സിഡിയായി 900 കോടി രൂപ വകയിരുത്തി.
റേഷന്‍ വ്യാപാരികളുടെ കാന്‍ഡ്ലിങ് ചാര്‍ജുകള്‍ മെച്ചപ്പെടുത്താനായി 100 കോടി രൂപ വകയിരുത്തി.

ഓട്ടിസം ബാധിച്ചവര്‍ക്ക്
ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി ഓരോ ജില്ലകളിലും ഓട്ടിസം പാര്‍ക്ക്. ഇതിനായി ഏഴു കോടി രൂപ വകയിരുത്തി.
അഗതികളെ കണ്ടെത്താന്‍ കുടുംബശ്രീ പ്രത്യേക സര്‍വേ നടത്തും. കേരളത്തെ അഗതിരഹിത സംസ്ഥാനമാക്കും.

ഏകീകൃത ക്ഷേമപെന്‍ഷനുകള്‍
ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവരുടെ ഏകീകൃത പട്ടിക വരുന്നതോടെ രണ്ടു പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് അതിലൊരു പെന്‍ഷന്‍ ഈ സര്‍ക്കാര്‍ വരുന്നതിന് മുന്‍പുള്ള 600 രൂപ നിരക്കില്‍ മാത്രമാക്കും.
എല്ലാ സാമൂഹിക ക്ഷേമപെന്‍ഷനുകളും 1100 രൂപയാക്കി ഉയര്‍ത്തി.
അഗതികളെ കണ്ടെത്താന്‍ കുടുംബശ്രീ പ്രത്യേക സര്‍വേ നടത്തും.

ജനകീയാസൂത്രണത്തിന്
ജനകീയാസൂത്രണത്തിന് രണ്ടാം പതിപ്പ് അനിവാര്യമെന്ന് വിലയിരുത്തല്‍

വിദ്യാഭ്യാസ രംഗത്ത്
ഹയര്‍സെകന്റഡറി മേഖലകളില്‍ പുതിയ സ്‌കൂളുകള്‍, 2500 അധ്യാപക തസ്തികകള്‍.
സ്‌കൂളുകളില്‍ ഹൈടെക് ക്ലാസ് റൂമുകള്‍ക്കായി 500 കോടി രൂപ; ലാബുകള്‍ നവീകരിക്കും, സ്‌കൂള്‍ നവീകരണത്തിന് നാലു പദ്ധതികള്‍.

മണ്ണിനും ജലത്തിനും വേണ്ടി
മണ്ണ് സംരക്ഷണത്തിനും ജലസംരക്ഷണത്തിനും 150 കോടി ബജറ്റില്‍ വകയിരുത്തി. കിഫ്ബിയുടെ ആദ്യ ധനകാര്യവര്‍ഷം തന്നെ 15,000 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി

ആരോഗ്യ മേഖലയില്‍
പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദ രോഗികള്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് മരുന്ന് ഉറപ്പാക്കും. ആയിരത്തില്‍ പരം കോടി രൂപ രോഗികളുടെ സഹായത്തിനായി ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കും. മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും കുറവ് നികത്താൻ നടപടി സ്വീകരിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 5257 തസ്തികകൾ പുതുതായി അനുവദിക്കും.

തൊഴിലുറപ്പ് പദ്ധതിയ്ക്ക്
കുളങ്ങള്‍, നീര്‍ച്ചാലുകള്‍ തുടങ്ങിയവ വൃത്തിയാക്കി ഉപയോഗപ്രദമാക്കാന്‍ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തും.

കിഫ്ബി പദ്ധതി
കിഫ്ബിയുടെ ആദ്യധനകാര്യവര്‍ഷം തന്നെ 10,000 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് ധന മന്ത്രി.
കിഫ്ബി 25,000 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും

റവന്യൂ കമ്മിയി കുറയില്ല
റവന്യൂ ചെലവിന്റെ വര്‍ധനയ്ക്ക് തടയിടാനാവുന്നില്ല. റവന്യൂ കമ്മിയില്‍ കുറവുവരുത്താനാവില്ല.

മൂലധന നിക്ഷേപം
മൂലധന നിക്ഷേപം ഉറപ്പാക്കാന്‍ ബജറ്റ് ലക്ഷ്യമിടുന്നു.
നോട്ടുനിരോധനം സംബന്ധിച്ച് കേന്ദ്രം നല്‍കുന്ന വിശദീകരണങ്ങള്‍ തൃപ്തികരമോ സാമാന്യബുദ്ധിക്കു നിരക്കുന്നതോ അല്ലെന്ന് ധനമന്ത്രി

ശുചിത്വ മിഷന് പദ്ധതി
ഹരിതകേരള മിഷന്‍ ഉറവിട മാലിന്യ നിര്‍മാര്‍ജന പദ്ധതികളുടെ ബോധവത്കരണം ഉറപ്പാക്കാന്‍ ജനകീയ പ്രചാരണ പരിപാടി സംഘടിപ്പിക്കും. ശുചിത്വമിഷന് 127 കോടി രൂപ അനുവദിച്ചു.

ഭവന പദ്ധതികള്‍
അഞ്ചു വര്‍ഷത്തിനകം 16,000 കോടി രൂപയെങ്കിലും കിഫ്ബിയില്‍ നിന്ന് ഭവനരഹിതര്‍ക്ക് വീടുനിര്‍മിക്കാന്‍ ചെലവഴിക്കേണ്ടതായി വരുമെന്നാണ് വിലയിരുത്തല്‍.
ഭവനനിര്‍മാണ പദ്ധതികളില്‍ ഉപഭോക്താക്കള്‍ക്ക് വീടിന്റെ പ്ലാന്‍ തിരഞ്ഞെടുക്കാന്‍ അവസരം നല്‍കും. ഭവനരഹിതര്‍ക്കുളള ഫ്‌ലാറ്റ് സമുച്ചയങ്ങളില്‍ സമഗ്രമായ അനുബദ്ധ സൗകര്യങ്ങള്‍ ഉറപ്പാക്കും.

സ്‌കൂളുകളുടെ വികസനത്തിന്
200 പഞ്ചായത്തുകളില്‍ കൂടി ബഡ്‌സ് സ്‌കൂള്‍. ഇതില്‍ ഓരോ പഞ്ചായത്തിനും 25 ലക്ഷം വീതം നല്‍കും. മറ്റ് മാര്‍ഗങ്ങളിലെ പിന്തുണ അടക്കം 65 കോടി രൂപ ഇതിനായി വകയിരുത്തി.

കാരുണ്യ പദ്ധതി വഴി സഹായം
കാരുണ്യ പദ്ധതിയില്‍ നിന്ന് 350 കോടി രൂപ ചികില്‍സാ സഹായം നല്‍കും പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദ രോഗികള്‍ക്ക് സൗജന്യമായി മരുന്ന്. മെഡിക്കല്‍ കോളജുകളില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കും
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 5257 പുതിയ തസ്തികകള്‍

കൈത്തറിയ്ക്ക് പരിഗണന
സ്‌കൂള്‍ യൂണിഫോമുകളില്‍ കൈത്തറി വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കും. കെത്തറി രംഗത്ത് അസംസ്‌കൃത ഉല്‍പന്നങ്ങള്‍ വാങ്ങാനായി 11 കോടി രൂപ

ബിനാലെയ്ക്ക് സ്ഥിരം വേദി
കൊച്ചി ബിനാലെയ്ക്ക് രണ്ടു കോടി രൂപ. അഞ്ച് ഏക്കർ ഏറ്റെടുത്ത് ബിനാലെയ്ക്ക് സ്ഥിരം വേദി. ആലപ്പുഴയിലെ ആസ്പിൻവാൾ ഫാക്ടറി ഏറ്റെടുത്ത് സാസ്കാരിക സമുച്ചയമാക്കും.












Click it and Unblock the Notifications