കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തോട്ടിയുടെ മക്കള്‍' ഇനി വേണ്ട !! മാന്‍ഹോള്‍ ശുചീകരണത്തിന് 10 കോടി

മാന്‍ഹോള്‍ ശൂചീകരണം പൂര്‍ണമായും യന്ത്രവല്‍കൃതമാക്കും, ഇതിനായി 10 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.

  • By മരിയ
Google Oneindia Malayalam News

തിരുവനന്തപുരം: കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച നൗഷാദ് ഇന്നും നടക്കുന്ന ഓര്‍മ്മയാണ്. സംസ്ഥാനത്ത് ഇനി മാന്‍ഹോള്‍ ദുരന്തങ്ങള്‍ ആവര്‍ത്തികാതിരിക്കാന്‍ സമഗ്ര പദ്ധതിയുമായി ധനമന്ത്രി തോമസ് ഐസക്ക്. മാന്‍ഹോള്‍ ശൂചീകരണം പൂര്‍ണമായും യന്ത്രവല്‍കൃതമാക്കും, ഇതിനായി 10 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.

തകഴിയുടെ തോട്ടിയുടെ മകന്‍ എന്ന നോവലും, വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍ എന്ന ചിത്രവും ഉദാഹരിച്ചാണ് മന്ത്രി മാന്‍ഹോള്‍ തൊഴിലാളികളുടെ ദുരന്തം വിവരിച്ചത്.

മന്ത്രിയുടെ സാഹിത്യം

തകഴിയുടെ 'തോട്ടിയുടെ മകന്‍' എന്ന നോവലിനെ ഉദാഹരിച്ചാണ് മന്ത്രി നാട്ടിലെ മാന്‍ഹോള്‍ വൃത്തിയാക്കുന്ന തൊഴിലാളികളുടെ ദുരിതം വിവരിച്ചത്. 'തോട്ടിയുടെ മക്കള്‍' ഇനി ഉണ്ടാവരുതെന്ന് പറഞ്ഞ മന്ത്രി മാന്‍ഹോള്‍ ശുചീകരണം പൂര്‍ണമായും യന്ത്രവത്കൃതമാക്കുമെന്നും വ്യക്തമാക്കി.

നൗഷാദിന്റെ മരണം

കോഴിക്കോട് മാവൂര്‍ റോഡില്‍ ഭൂഗര്‍ഭ അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ഇറങ്ങി അപകടത്തില്‍മരിച്ച നൗഷാദിനെ ധനമന്ത്രി അനുസ്മരിച്ചു. ഇത്തരം ദുരന്തങ്ങള്‍ ഇനി ആവര്‍ത്തിയ്ക്കരുതെന്ന് മന്ത്രി പറഞ്ഞു.

വിധുവിന്റെ ചിത്രം

നൗഷാദിന്റെ ദുരന്തത്തെ ആസ്പദമാക്കി വിധു വിന്‍സെന്റ് സംവിധാനം ചെയ്ത 'മാന്‍ഹോള്‍' എന്ന ചിത്ത്രതിന് കഴിഞ്ഞ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ അംഗീകാരം ലഭിച്ചിരുന്നു. ഈ ചിത്രം തുറന്ന് കാട്ടുന്ന മാന്‍ഹോള്‍ തൊഴിലാളികളുടെ ദുരിത ജീവിതവും പ്രസംഗത്തില്‍ തോമസ് ഐസക്ക് പരാമര്‍ശിച്ചു.

തോട്ടിപ്പണി മുക്തം

സംസ്ഥാനം തോട്ടിപ്പണി മുക്തമാകണമെന്ന് മന്ത്രി പറഞ്ഞു. പലയിടത്തും ഇപ്പോഴും ആളുകള്‍ തന്നെയാണ് മാന്‍ഹോള്‍ ശുചീകരിയ്ക്കുന്നത്. ഈ അവസ്ഥ മാറണം. ജീവനും, ആരോഗ്യവും പണയും വെച്ച് ആളുകള്‍ ഈ ജോലിയ്ക്ക് ഇറങ്ങുന്നത് തൊഴിലില്ലായ്മ കൊണ്ടാണ്.

പ്രത്യേക ഫണ്ട്

മാന്‍ഹോള്‍ ശുചീകരണം പൂര്‍ണമായും യന്ത്രവത്കൃതമാക്കും ഇതിനായി 10 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്.

ശുചിത്വ മീഷന്‍

സംസ്ഥാന ശുചിത്വ മിഷനുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ മാന്‍ഹോള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക. ഇതിനായുള്ള യന്ത്രങ്ങള്‍ വാങ്ങാനുള്ള ടെണ്ടര്‍ ഉടന്‍ വിളിയ്ക്കും.

English summary
Kerala Budget 2017 allotted 10 crore for Manhole cleaning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X