കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രം നികുതി ഏർപ്പെടുത്തി, പ്രവാസികളെ ചേർത്ത് പിടിച്ച് കേരള ബജറ്റ്, പ്രവാസി ക്ഷേമനിധിക്ക് 90 കോടി

Google Oneindia Malayalam News

Recommended Video

cmsvideo
Kerala Budget 2020 : 90 Crores For Pravasi Kshema Nidhi | FilmiBeat Malayalam

തിരുവനന്തപുരം: പ്രവാസികളെ ചേര്‍ത്ത് പിടിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ്. പ്രവാസി ക്ഷേമ നിധിക്ക് ബജറ്റില്‍ 90 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രവാസി ക്ഷേമത്തിനായി ആകെ ചിലവഴിച്ചത് 68 കോടി രൂപയാണ് എന്ന് ധനമന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടി. പിണറായി സര്‍ക്കാര്‍ ഇതുവരെ മാത്രം 152 കോടി രൂപ പ്രവാസികള്‍ക്കായി ചിലവഴിച്ചു.

പ്രവാസി ക്ഷേമത്തിനുളള അടങ്കല്‍ 2020-21 സാമ്പത്തിക വര്‍ഷഷത്തില്‍ 90 കോടി രൂപയായി ഉയര്‍ത്തിയെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ്‌കേരള സമ്പത്ത് വ്യവസ്ഥയുടെ സുപ്രധാന ഘടകമാണ് പ്രവാസികള്‍. പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി 2008ലാണ് പ്രവാസി ക്ഷേമനിധി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചത്.

budget

അറുപത് വയസ്സിന് മേലെ പ്രായമുളള അംഗങ്ങള്‍ക്ക് പെന്‍ഷന്‍, രോഗമോ അപകമോ മൂലം സ്ഥിരമായ അവശത ഉണ്ടായാല്‍ അവശത പെന്‍ഷന്‍, രോഗബാധിതരായ അംഗങ്ങളുടെ ചികിത്സയാക്കായി ധനസഹായം, വിവാഹ ധനസഹായം, പഠന സഹായം തുടങ്ങിയ നിരവധി പദ്ധതികളാണ് പ്രവാസി ക്ഷേമ നിധിയിലൂടെ നടപ്പിലാക്കുന്നത്.

നാട്ടിലേക്ക് തിരിച്ച് വരുന്ന പ്രവാസികള്‍ക്കായി സ്വാഗതം പദ്ധതി നടപ്പിലാക്കും. വയോജനങ്ങള്‍ക്കായി കെയര്‍ ഹോമുകള്‍ നിര്‍മ്മിക്കും. നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന് വേണ്ടി രണ്ട് കോടി രൂപ അനുവദിക്കും. പതിനായിരം നഴ്‌സുമാര്‍ക്ക് വിദേശ ജോലിക്കായി പരിശീലനും നല്‍കാന്‍ അഞ്ച് കോടിയും ബജറ്റില്‍ വകയിരുത്തി. പ്രവാസി ചിട്ടിക്കൊപ്പം ഇന്‍ഷുറന്‍സും പെന്‍ഷനും ഉറപ്പാക്കും. ലോക കേരള സഭയ്ക്കും ലോക സാംസ്‌ക്കാരിക മേളയ്ക്കുമായി 13 കോടി വകയിരുത്തി.

കേന്ദ്ര ബജറ്റില്‍ പ്രവാസികള്‍ക്ക് ആദായ നികുതി ഏര്‍പ്പെടുത്തി വന്‍ ഇരുട്ടടി നല്‍കിയതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവാസികള്‍ക്കായി മുന്നോട്ട് ചുവട് വെച്ചിരിക്കുന്നത്. പ്രവാസികള്‍ അവര്‍ താമസിക്കുന്ന രാജ്യത്ത് നികുതി നല്‍കുന്നില്ലെങ്കില്‍ ഇന്ത്യയില്‍ നികുതി നല്‍കേണ്ടി വരുമെന്നാണ് കേന്ദ്ര ബജറ്റ് വ്യക്തമാക്കിയിരിക്കുന്നത്.

English summary
Kerala Budget 2020: 90 crores for Pravasi Kshema Nidhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X