• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

Kerala Budget 2020: സേവനങ്ങള്‍ക്ക് ഫീസ് വര്‍ധിപ്പിച്ചു, ലൊക്കേഷന്‍ മാപ്പിന് 200 രൂപ

തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭയുടെ നാലാമത് ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നു. എല്ലാ ക്ഷേമ പെന്‍ഷനുകളും 100 രൂപ വീതം വര്‍ധിപ്പിച്ചതാണ് പ്രധാന ബജറ്റ് പ്രഖ്യാപനം. ഇതോടെ 1200 രൂപയായിരുന്ന ക്ഷേമ പെന്‍ഷന്‍ 1300 രൂപയായി ഉയര്‍ന്നു.

ബജറ്റ് അവതരണത്തിന്റെ തൽസമയ വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കാം.

Newest First Oldest First
12:04 PM, 7 Feb
വാഹന നികുതി കൂടും. രണ്ട് ലക്ഷം വരെ വിലയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് 1 ശതമാനം നികുതി കൂടും.
11:42 AM, 7 Feb
അമച്വര്‍ നാടകത്തിന് 3 കോടി, കെ​എം മാണി സ്മാരക മന്ദിരത്തിന് 5 കോടി, യേശുദാസ് ഡിജിറ്റല്‍ ലൈബ്രറിക്ക് 75 ലക്ഷവും അനുവദിച്ചു
11:36 AM, 7 Feb
ബജറ്റ് അവതരണം അവസാനിച്ചു
11:35 AM, 7 Feb
സേവനങ്ങള്‍ക്ക് വിലകൂടും. ലൊക്കേഷന്‍ മാപ്പിന് ഫീസ് വര്‍ധിപ്പിച്ച് 200 രൂപയാക്കി. കെട്ടിട നികുതി കൂടും. പോക്കുവരവിന് ഫീസ് സ്ലാബ് പുതുക്കി
11:25 AM, 7 Feb
ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ധിപ്പിച്ചു. വന്‍കിയ പദ്ധതിയുടെ അടുത്തുള്ള ഭൂമിയുടെ ന്യായ വില 30 ശതമാനം വരെ വര്‍ധിപ്പിച്ചു
11:22 AM, 7 Feb
വയോമിത്ര പരിപാടിക്ക് 24 കോടി, എല്‍ഡര്‍ ബജറ്റുകള്‍ തയ്യാറാക്കും. കുടുംബശ്രീകള്‍ ചിട്ടി തുടങ്ങും
11:21 AM, 7 Feb
ജിഎസ്ടി പിരിവ് മെച്ചപ്പെടുത്താന്‍ 12 ഇന പരിപാടി.
11:08 AM, 7 Feb
ഇരട്ട പെന്‍ഷന്‍കാരെ ഒഴിവാക്കി 7000 കോടി ലാഭിക്കും
11:08 AM, 7 Feb
ചിലവുകള്‍ വെട്ടിക്കുറയ്ക്കില്ല. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ശതമാനം ചിലവ് കൂടും
11:07 AM, 7 Feb
ബഡ്സ് സ്കൂളുകള്‍ക്ക് 35 കോടി. സാസ്കാരിക വകുപ്പിന് 157 കോടി
11:06 AM, 7 Feb
കോളേജുകളില്‍ പുതിയ 60 കോഴ്സുകള്‍ തുടങ്ങും. കോട്ടയം സിഎംഎസ് കോളേജില്‍ ചരിത്ര മ്യൂസിയം
11:02 AM, 7 Feb
വനിതാ ക്ഷേമത്തിന് 1509 കോടി. സ്കൂളിലെ പാചക തൊഴിലാളികള്‍ക്ക് 50 രൂപ കൂട്ടി
11:00 AM, 7 Feb
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോടുകള്‍ വൃത്തിയാക്കും
10:41 AM, 7 Feb
ജിഎസ്‍ടി കേരളത്തിന് ഗുണം ചെയ്തില്ലെന്ന് ധനമന്ത്രി. ഉപഭോക്തൃ സംസ്ഥാനമായിട്ടും ജിഎസ്‍ടി വരുമാനത്തില്‍ കേരളത്തിന് നേട്ടമുണ്ടായില്ല.
10:34 AM, 7 Feb
ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയും കൂട്ടി
10:30 AM, 7 Feb
കുടുംബശ്രീക്ക് 600 കോടി. വിദ്യാഭ്യാസ മേഖലയ്ക്ക് 19130 കോടി. പ്രീ-പ്രൈമറി അധ്യാപകരുടെ അലവന്‍സ് 500 രൂപ വര്‍ധിപ്പിച്ചു
10:29 AM, 7 Feb
200 കേരള ചിക്കന്‍ ഔട്ട്ലെറ്റുകള്‍ തുറക്കും
10:22 AM, 7 Feb
പൊതുവിദ്യാലയങ്ങളില്‍ അഞ്ച് ലക്ഷത്തോളം കുട്ടികള്‍ പുതുതായി ചേര്‍ന്നതായും ബജറ്റ് അവതരണത്തില്‍ തോമസ് ഐസക് വ്യക്തമാക്കി. 2016 വരെ പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുകയായിരുന്നു. കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് നാല് ലക്ഷത്തോലം കുട്ടികളാണ് പൊതുവിദ്യാലയങ്ങള്‍ വിട്ടത്. ഈ സര്‍ക്കാറിന്‍റെ കാലത്ത് അഞ്ച് ലക്ഷത്തോളം കുട്ടികളാണ് പൊതുവിദ്യാലയങ്ങളുടെ ഭാഗമായതെന്നും തോമസ് ഐസക് പറഞ്ഞു.
10:18 AM, 7 Feb
മെട്രോ, വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട്, ബസ് എന്നിവയ്ക്ക് ഏകീകൃത ടിക്കറ്റ് സംവിധാനം കൊണ്ടുവരും
10:10 AM, 7 Feb
സെമി ഹൈസ്പീഡ് റെയില്‍ പ്രോജക്ടിനായി ആകാശ സര്‍വ്വേ പൂര്‍ത്തിയായി
10:02 AM, 7 Feb
രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകള്‍ കൂടി നല്‍കും
10:01 AM, 7 Feb
കെഎസ്ഡിപി മരുന്ന് നിർമാണത്തിലേക്ക്, ക്യാൻസർ മരുന്നുകളുടെ വില കുറയും. ആലപ്പുഴയില്‍ ഒങ്കോളജി പാര്‍ക്ക് നിര്‍മ്മിക്കും.
9:59 AM, 7 Feb
മെട്രോ റെയിൽ വിപുലീകരണം ഈ വർഷം നടപ്പാക്കും. കൊച്ചി വികസനത്തിന് 6000 കോടി രൂപയും അനുവദിച്ചു
9:50 AM, 7 Feb
കൊച്ചി വികസനത്തിന് 6000 കോടി
9:40 AM, 7 Feb
സിഎഫ്എല്‍, ഫിലമെന്‍റ ബള്‍ബുകള്‍ നിരോധിക്കും. നിരോധനം നവംബറില്‍ നടപ്പിലാക്കും
9:33 AM, 7 Feb
43 കിലോമീറ്ററുകളില്‍ 10 ബൈപാസുകള്‍, 53 കിലോമീറ്ററില്‍ 74 പാലങ്ങള്‍
9:32 AM, 7 Feb
പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് 15000 കോടി രൂപ
9:31 AM, 7 Feb
4384 കോടിയുടെ കുടിവെള്ള പദ്ധതികള്‍
9:28 AM, 7 Feb
തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം 12074 കോടി
9:28 AM, 7 Feb
2020-21 ല്‍ കിഫ്ബിയില്‍ 20000 കോടി രൂപയുടെ പദ്ധതികള്‍
READ MORE

 issax

English summary
Kerala Budget 2020-21 News, Budget Speech & Highlights in Malayalam:
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X