സംസ്ഥാന ബജറ്റ്; സാമ്പത്തിക ദുരിതത്തേക്കാള്‍ കേന്ദ്രം പ്രാധാന്യം നല്‍കുന്നത് പൗരത്വ രജിസ്റ്ററിന്;ഐസക്
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി തോമസ് ഐസകിന്‍റെ ബജറ്റ് അവതരണം. സംസ്ഥാനത്തെ കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണെന്ന് തോമസ് ഐസക് ആരോപിച്ചു. സാധാരണക്കാര്‍ക്ക് പകരം കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാറിന്‍റേത്. 2009 ന് സമാനമായ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രം നികുതി ഏർപ്പെടുത്തി, പ്രവാസികളെ ചേർത്ത് പിടിച്ച് കേരള ബജറ്റ്, പ്രവാസി ക്ഷേമനിധിക്ക് 90 കോടി
സാമ്പത്തിക രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ പരാജയമാണ്. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവര്‍ന്നെടുക്കുകയാണ്. ജനങ്ങളുടെ സാമ്പത്തിക ദുരിതത്തേക്കാള്‍ പൗരത്വ രജിസ്റ്ററിനാണ് കേന്ദ്രം പ്രാധാന്യം നല്‍കുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. മോശം സാമ്പത്തികാവസ്ഥയിലാണ് ബജറ്റ് അവതരണം. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കേന്ദ്രം ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
വ്യക്തികളെ പോലെ സാമ്പത്തിക പ്രശ്നങ്ങളെ സര്‍ക്കാര്‍ സമീപിച്ചാല്‍ കാര്യങ്ങല്‍ കൂടുതള്‍ വഷളാവും. 8330 കോടി രൂപയുടെ കുറവാണ് കേന്ദ്ര ഫണ്ടില്‍ നിന്നുമുണ്ടായത്. കേന്ദ്ര പദ്ധതികളില്‍ എല്ലാം കുടിശ്ശിക കെട്ടിക്കിടക്കുന്നു. 2019 ലെ പ്രളയ ദുരിതാശ്വാസത്തില്‍ നിന്നും കേരളത്തെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ കേന്ദ്രം അനുവദിക്കുന്നില്ലെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി
സംസ്ഥാന ബജറ്റ്: ക്ഷേമ പെന്‍ഷനുകള്‍ 1300 രൂപയാക്കി, വര്‍ധിപ്പിച്ചത് 100 രൂപ