കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ബജറ്റ് 2021: കേരളത്തിന്റെ സാമ്പത്തിക വളർച്ച താഴേയ്ക്ക്: കടം വർധിക്കുന്നു, പൊതുകടം 2.60 ലക്ഷം കോടി

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക വളർച്ചാനിരക്കിൽ ഇടിവ്. മുൻവർഷത്തെ അപേക്ഷിച്ച് 6.49 ശതമാനത്തിൽ നിന്ന് 3.45 ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടുണ്ട്. ദേശീയ വളർച്ചാനിരക്കിനേക്കാൾ കുറവാണ് ഇതെന്നാണ് മറ്റൊരു വസ്തുുത. സംസ്ഥാനത്തെ വ്യവസായ സേവന മേഖലകളിലും തിരിച്ചടിയുണ്ടായിട്ടുണ്ട്. പ്രളയം, കൊറോണ വൈറസ് വ്യാപനം, ഓഖി എന്നിവയാണ് കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് തിരിച്ചടിയായതെന്നാണ് ആസൂത്ര ബോർഡിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നുണ്ട്.

സംസ്ഥാന ബജറ്റ് 2021; കേരള ബജറ്റില്‍ ഉറ്റുനോക്കി പ്രവാസികള്‍, പുനരധിവാസ പദ്ധതി പ്രഖ്യാപിക്കുമോ?സംസ്ഥാന ബജറ്റ് 2021; കേരള ബജറ്റില്‍ ഉറ്റുനോക്കി പ്രവാസികള്‍, പുനരധിവാസ പദ്ധതി പ്രഖ്യാപിക്കുമോ?

ഇതിനെല്ലാം പുറമേ സംസ്ഥാനത്തിന്റെ പൊതുകടവും വർധിച്ചിട്ടുണ്ട്. ഇത് 2.60 ലക്ഷം കോടിയിലേക്ക് ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ റെവന്യൂ ചെലവിന്റെ 74.70 ശതമാനം ശമ്പളം, പെൻഷൻ, പലിശ, എന്നിവയ്ക്ക് വേണ്ടിയാണ് ചെലവഴിക്കേണ്ടി വരുന്നത്. റവന്യൂ വരുമാനത്തിന്റെ കാര്യത്തിൽ 2629.8 കോടി രൂപയുടെ കുറവ് വന്നിരുന്നു. ധനകാര്യമന്ത്രി നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിക്കുന്നത് റവന്യൂ വരുമാനത്തിൽ കുത്തനെ ഇടിവുണ്ടായെന്നാണ്.

economy-1548

Recommended Video

cmsvideo
ഈ ബഡ്ജറ്റ് കയ്യടി കിട്ടാനുള്ളതല്ല

കൊറോണ വൈറസ് വ്യാപനത്തോടെ പ്രവാസികൾ കൂട്ടത്തോടെ കേരളത്തിലേക്ക് തിരിച്ചെത്തിയത് സംസ്ഥാനത്തിന് ആഘാതമായിട്ടുണ്ട്. ഗൾഫ് മേഖലയിൽ നിന്ന് കേരളത്തിലേക്കുള്ള വരുമാനത്തിന്റെ കുറവും സംസ്ഥാനത്തിന് തിരിച്ചടിയായിട്ടുണ്ട്. 2018ൽ മാത്രം 12.95 ലക്ഷം മടങ്ങിയെന്നാണ് കേരള മൈഗ്രേഷൻ സർവേ ചൂണ്ടിക്കാണിക്കുന്നത്. കാർഷിക രംഗത്ത് നെഗറ്റീവ് വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് മൈനസ് 2.38ൽ നിന്ന് മൈനസ് 6.62 ശതമാനത്തിലേക്കാണ് എത്തിയിട്ടുള്ളത്. കൃഷിയിറക്കിയ ഭൂവിസ്തൃൃതി വർധിച്ചെങ്കിലും ഇത് നേട്ടമുണ്ടാക്കിയിട്ടില്ല.

English summary
Kerala Budget 2021: Kerala growth rate slows down and debt rises
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X