കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
LIVE

സ്ഥാന ബജറ്റ് 2021: ബജറ്റ് അവതരണത്തിൽ ഉമ്മൻചാണ്ടിയുടെ റെക്കോർഡ് മറികടന്ന് തോമസ് ഐസക്
Newest First Oldest First
ഇതോടെ ആഗസ്റ്റ് ഒന്ന് മുതൽ സെസ് ഉണ്ടാവില്ല. ഇതിന് പുറമേ കേരള സംസ്ഥാന ഭാഗ്യക്കുറിയെ സംരക്ഷിക്കുമെന്നും അന്യസംസ്ഥാന ലോട്ടറികളെ വിപണി പിടിക്കാൻ അനുവദിക്കില്ലെന്നും ധനകാര്യമന്ത്രി വ്യക്തമാക്കി. ലോട്ടറി സമ്മാനത്തുകയും വർധിപ്പിക്കും. എൽഎൻജി, സിഎൻജി വാറ്റ് അഞ്ച് ശതമാനമാക്കി കുറക്കുകയും ചെയ്യും.
പൊതുവിഭ്യാഭാസ രംഗത്തിന് വിവിധ പദ്ധതികൾ. സർക്കാർ സ്കൂളുകളുടെ പശ്ചാത്തല സൌകര്യ വികസനത്തിന് 120 കോടി വകയിരുത്തി. ഉച്ചഭക്ഷണ പദ്ധതിയ്ക്ക് വേണ്ടി 526 കോടി. പാചക തൊഴിലാളികളുടെ അലവൻസിൽ 50 രൂപയുടെ വർധനവ്. സ്കൂളൂുകളിലെ സൈക്കോളജിസ്റ്റ് കൌൺസിലറുടെ വേതനം 24000 രൂപയാക്കി ഉയർത്തി. പ്രീ പ്രൈമറി ആയമാർക്ക് 10 വർഷം വരെ 500 രൂപയും 10 വർഷത്തിന് മുകളിലുള്ളവർക്ക് 1000 രൂപയും ലഭിക്കും.
READ MORE
തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റ് ഇന്ന് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിക്കും. നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ അത് മുന്നില്‍ കണ്ടുള്ള ബജറ്റായിരിക്കും ധനമന്ത്രി അവതരിപ്പിക്കുക. സാമൂഹ്യ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുന്നതിനൊപ്പം ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനങ്ങളുണ്ടാകാനും സാധ്യതയുണ്ട്. അതേസമയം, കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സമയത്താണ് ബജറ്റ് എന്നത് വലിയ വെല്ലുവിളിയാണ്.