Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്റര്‍നെറ്റ് വിപ്ലവത്തിന് കേരളം; എല്ലാ വീടുകളിലും... ബിപിഎല്ലുകാര്‍ക്ക് ഫ്രീ... കെ ഫോണ്‍ പദ്ധതി

തിരുവനന്തപുരം: കെ ഫോണ്‍ പദ്ധതി വരുന്ന ജൂലൈയില്‍ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ പറഞ്ഞു. കേരളത്തിലെ എല്ലാ വിടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതാണ് കെ ഫോണ്‍ പദ്ധതി. അടിസ്ഥാന സൗകര്യമൊരുക്കല്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും. നെറ്റ്‌വര്‍ക്ക് ഓപറേറ്റിങ് സെന്റര്‍, 14 ജില്ലാ പോപ്പുകള്‍, 600 ഓഫീസുകള്‍ എന്നിവയാണ് ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുക.

Recommended Video

cmsvideo
    വമ്പൻ നീക്കവുമായി പിണറായി സർക്കാർ..എല്ലാ വീട്ടിലും ഇന്റർനെറ്റ് | Oneindia Malayalam
    k

    കെ ഫോണ്‍ പദ്ധതിയില്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമായി ലഭ്യമാക്കും. 10 എംബിപിഎസ് മുതല്‍ ഒരു ജിബിപിഎസ് വരെ വേഗതയിലായിരിക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുക. സംസ്ഥാനത്തെ 30000 സര്‍ക്കാര്‍ ഓഫീസുകളിലും അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭിക്കും. എല്ലാ സേവന ദാതാക്കള്‍ക്കും ഒരുപോലെ കെഫോണ്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. ഏതെങ്കിലും കമ്പനിയുടെ കുത്തകയാക്കില്ല. കുറഞ്ഞ നിരക്കില്‍ മികച്ച ഇന്റര്‍നെറ്റ് സേവനമാണ് കെ ഫോണ്‍ ലക്ഷ്യമിടുന്നത്. കെ ഫോണിന്റെ ഓഹരി മൂലധനത്തില്‍ 166 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

    കേരളത്തെ നോളജ് ഇക്കോണമി ആക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ് ഉണ്ടാക്കാന്‍ പദ്ധതി വരും. ബിപിഎല്‍ കുടുംബത്തിന് ലാപ്‌ടോപ്പിന് 25 ശതമാനം സബ്‌സിഡി അനുവദിക്കും. സബ്‌സിഡി കഴിഞ്ഞുള്ള തുകയ്ക്ക് വായ്പ അനുവദിക്കും. ദുര്‍ബല വിഭാഗങ്ങള്‍ക്ക് പകുതി വിലയ്ക്ക് ലഭ്യമാക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴിയാകും പദ്ധതി നടപ്പാക്കുക എന്നും മന്ത്രി വിശദീകരിച്ചു.

    ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കും. യുവ ശാസ്ത്രജ്ഞന്‍മാരെ ആകര്‍ഷിക്കാന്‍ ഒരു ലക്ഷം രൂപയുടെ ഫെല്ലോഷിപ്പ് തുടങ്ങും. ഈ വര്‍ഷം എട്ട് ലക്ഷം തൊഴില്‍ അവസരങ്ങളാണുണ്ടാക്കും. ആരോഗ്യവകുപ്പില്‍ 4000 തൊഴില്‍ അവസരങ്ങള്‍ കൂടി സൃഷ്ടിക്കും. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ബൃഹദ് പദ്ധതി തുടങ്ങും. ഫെബ്രുവരി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+