Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ബജറ്റ്: കെ ഫോണിന് 100 കോടി, വ്യവസായ മേഖലയ്ക്കായി വൻ പ്രഖ്യാപനം...

വ്യവസായ മേഖയിൽ അടങ്കൽ തുകയായി ബജറ്റിൽ 1259.66 കോടി വകമാറ്റിയിട്ടുണ്ട്. വ്യവസായ വികസന കോർപറേഷന് 122.25 കോടി പ്രഖ്യാപിച്ചു

Balagopal budget

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുകയാണ്. രണ്ടാം പിണറായി സർക്കാറിന്റെ രണ്ടാമത്തെ പൂർണ ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉള്ളത്. വ്യവസായ മേഖലയ്ക്ക് പ്രതീക്ഷ ഏകുന്ന പ്രഖ്യാപനങ്ങൾ സംസ്ഥാന ബജറ്റിൽ ഉണ്ട്.

കെ ഫോണിന് 100 കോടിയാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യവസായ മേഖലക്കായി പല പ്രഖ്യാപനങ്ങളും ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചു. വ്യവസായ മേഖയിൽ അടങ്കൽ തുകയായി ബജറ്റിൽ 1259.66 കോടി വകമാറ്റിയിട്ടുണ്ട്. വ്യവസായ വികസന കോർപറേഷന് 122.25 കോടി പ്രഖ്യാപിച്ചു. ചെന്നൈ ബംഗലൂരു വ്യാവസായ ഇടനാഴി , സാമ്പത്തിക തൊഴിൽ വളർച്ചക്ക് വഴി വെക്കും എന്ന് മന്ത്രി പറഞ്ഞു.

രാജ്യാന്തര വ്യാപാര മേള തുടങ്ങും എന്നും . സ്ഥിരം വേദി തിരുവനന്തപുരം ആയിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി 15 കോടിയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.

സ്വയം തൊഴിൽ സംരംഭക സഹായ പദ്ധതിക്കായി 60 കോടിയാണ് പ്രഖ്യാപിച്ചത്. സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കാൻ 10 കോടിയും കയർ വ്യവസായ യന്ത്രവത്കരണത്തിന് 40 കോടിയും ലൈഫ് സയൻസ് പാർക്ക് പ്രവർത്തങ്ങൾക്കായി 20 കോടിയും പ്രഖ്യാപിച്ചു.

കയർ ഉത്പാദനവും വിപണി ഇടപെടലിനും 10 കോടിയും കശുവണ്ടി പുനരുജ്ജീവന പാക്കേജിന് 30 കോടിയും പ്രഖ്യാപിച്ചു.
അതേസമയം, വർക്ക് ഫ്രം ഹോമിന് സമാനമായ പദ്ധതി ടൂറിസം മേഖലയിലും തയാറെടുപ്പുകൾക്കായി 10 കോടി വകയിരുത്തി.

ഐടി റിമോർട്ട് വർക്ക് കേന്ദ്രങ്ങൾ, വർക്ക് നിയർ ഹോം കോമൺ ഫസിലിറ്റി സെൻററുകൾ എന്നിവ ഒരുക്കാനായി 50 കോടി അനുവദിച്ചു. ടൂറിസം ഇടനാഴി വികസനത്തിന് 50 കോടി രൂപയും ബജറ്റിൽ മാറ്റി വച്ചു. മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം ഗുണം ചെയ്തെന്നും വ്യവസായം മുതൽ വിദ്യാഭ്യാസം വരെ സമഗ്ര മേഖലയിൽ ഉണർവ്വ് ഉണ്ടാക്കിയെന്നും ധനമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ആഭ്യന്തര ഉത്പാദനവും തൊഴിൽ സംരംഭവും നിക്ഷേപ സാധ്യതകളും വർധിപ്പിക്കാൻ മേക്ക് ഇൻ കേരള പദ്ധതിക്ക് രൂപം നൽകുമെന്ന് ധനമന്ത്രി വ്യക്തമാക്കി . മേക്ക് ഇൻ കേരളയ്ക്കായി പദ്ധതി കാലയളവിൽ 1000 കോടി രൂപ അധികമായി അനുവദിക്കും. ഈ വർഷം 100 കോടി രൂപ മേക്ക് ഇൻ കേരളയ്ക്കായി മാറ്റിവെക്കുമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+