സംസ്ഥാന ബജറ്റ്: വിലക്കയറ്റത്തെ പിടിച്ച് നിർത്താന്‍ സർക്കാർ: 2000 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്റെ രണ്ടാമത്തെ സമ്പൂർണ്ണ ബജറ്റിന് നിയമസഭയില്‍ തുടക്കമായി. കേരളം കൈവരിച്ച നേട്ടങ്ങള്‍ എടുത്ത് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരണം തുടങ്ങിയത്. വിലക്കയറ്റം നേരിടാന്‍ 2000 കോടി നീക്കിവെച്ചതാണ് ബജറ്റ് പ്രസംഗത്തില്‍ തുടക്കത്തില്‍ തന്നെയുള്ള പ്രധാന പ്രഖ്യാപനം.
കേരളത്തെ സംബന്ധിച്ചിടത്തോളം അതിജീവിനത്തിന്റേയും വീണ്ടെടുപ്പിന്റേയും വർഷമാവും വരാന്‍ പോവുന്നതെന്ന ശുഭ പ്രതീക്ഷ പങ്കുവെച്ചുകൊണ്ടാണ് കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രസംഗം ഞാന്‍ ആരംഭിച്ചത്. ആ പ്രതീക്ഷ യാഥാർത്യമായി എന്നുള്ള സന്തോഷം പങ്കുവെക്കുന്നു. കേരളം വളർച്ചയുടേയും പുരോഗതിയുടേയും പാതയിലേക്ക് തിരിച്ച് വന്നിരിക്കുന്നു എന്നാണ് സ്ഥിതി വിവര കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

നോട്ട് നിരോധനം, അശാസ്ത്രീയമായ ജി എസ് ടി നടപ്പാക്കല്‍, ഓഖി ദുരന്തം, പ്രളയങ്ങള്‍, മഹാമാരി, വിലക്കയറ്റം, യുദ്ധം തുടങ്ങി ഒന്നിന് പിറകെ മറ്റൊന്ന് എന്ന മട്ടില്‍ 2016 മുതല്‍ വന്ന വെല്ലുവിളികളെ ധീരമായി അഭിമുഖീകരിക്കാനും അതിജീവിക്കാനും നമുക്ക് സാധിച്ചു. 2021-22 ല്‍ കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം 12.01 ശതമാനം വളർന്നു. കോവിഡ് കാലത്ത് പിന്നോട്ട് പോയെങ്കിലും നിലവില്‍ മുന്നേറാന്‍ സാധിച്ചു.
കാർഷിക അനുബന്ധ മേഖലയില്‍ 6.7 ശതമാനവും വ്യാവസായി അനുബന്ധ മേഖലയില്‍ 17.3 ശതമാനവും കൈവരിച്ചത് സമീപകാല ചരിത്രത്തില്‍ ആദ്യമായാണ്.












Click it and Unblock the Notifications