Get Updates
Get notified of breaking news, exclusive insights, and must-see stories!

'അരൂരില്‍ 20000 ലേറെ വോട്ടിന് വിജയിക്കും'; എംവി ഗോവിന്ദന്‍റെ കണക്കുകളില്‍ പ്രതീക്ഷയോടെ സിപിഎം

തിരുവനന്തപുരം: ഒക്ടോബര്‍ 21 ന് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന അഞ്ച് മണ്ഡലങ്ങളില്‍ അരൂര്‍ മാത്രമാണ് ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റ്. അതിനാല്‍ തന്നെ മറ്റ് മണ്ഡലങ്ങള്‍ തിരിച്ചു പിടിക്കുക എന്നതിനേക്കാള്‍ അരൂര്‍ നിലനിര്‍ത്തുക എന്നതാണ് ഇടതുമുന്നണിക്ക് പ്രധാനം. 2006 മുതലുള്ള തിര‍ഞ്ഞെടുപ്പുകളില്‍ സിപിഎമ്മിനോടൊപ്പം നില്‍ക്കുന്ന മണ്ഡലത്തില്‍ കഴിഞ്ഞ തവണ 38519 വോട്ടുകള്‍ക്കായിരുന്നു എഎം ആരിഫ് വിജയിച്ചത്.

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ അമ്പരിപ്പിച്ചുകൊണ്ട് അരൂരില്‍ യുഡിഎഫ് ലീഡ് പിടിച്ചു. സംസ്ഥാനത്ത് ആലപ്പുഴ മണ്ഡലം മാത്രം എല്‍ഡിഎഫ് വിജയിച്ചപ്പോഴായിരുന്നു അതിനുള്ളിലിരിക്കുന്ന അരൂര്‍ യുഡിഎഫിനൊപ്പം നിന്നത്. ഈ സാഹചര്യത്തില്‍ സിറ്റിങ് സീറ്റ് ഏത് വിധേനയും നിലനിര്‍ത്താനുള്ള തന്ത്രങ്ങളാണ് സിപിഎം അരൂരില്‍ മെനയുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..‌‌

ഏറ്റവും കുറഞ്ഞത്

ഏറ്റവും കുറഞ്ഞത്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ 648 വോട്ടിന്‍റെ മേല്‍ക്കൈ നേടിയെങ്കിലും ഉപതിരഞ്ഞെടുപ്പില്‍ മനു സി പുളിക്കലിന്‍റെ വിജയം സുനിശ്ചിതമാണെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. ഏറ്റവും കുറഞ്ഞത് 20000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലെങ്കിലും അരൂരില്‍ വിജയിച്ച് കയറാന്‍ സാധിക്കുമെന്നും എല്‍ഡിഎഫ് കണക്ക് കൂട്ടുന്നു.

എംവി ഗോവിന്ദന്‍

എംവി ഗോവിന്ദന്‍

കേന്ദ്ര കമ്മിറ്റിയംഗം എംവി ഗോവിന്ദനാണ് അരൂരില്‍ എല്‍ഡിഎഫിന്‍റെ പ്രചാരണത്തിന്‍റെ ചുമതല വഹിക്കുന്നത്. എന്ത് വിലകൊടുത്തും സിറ്റിങ് സീറ്റ് നിലനിര്‍ത്തുകയെന്ന ഏക ലക്ഷ്യത്തോടെയാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലും ആലപ്പുഴ ലോക്സഭാ തിരഞ്ഞെടുപ്പിലും തന്ത്രങ്ങള്‍ മെനഞ്ഞ് പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ ഏകോപിപ്പിച്ച് പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ച എംവി ഗോവിന്ദനെ സിപിഎം അരൂരിലെ പ്രചാരണ ചുമതല ഏല്‍പ്പിച്ചത്.

പ്രവര്‍ത്തന ശൈലി

പ്രവര്‍ത്തന ശൈലി

പുറമെ വലിയ അലയൊലികളൊന്നും ഇല്ലാതെ അടിത്തട്ടില്‍ ഓരോ വ്യക്തികളിലേക്കും എത്തുന്ന തരത്തിലുള്ള ശക്തമായ പ്രചാരണമാണ് എംവി ഗോവിന്ദന്‍ നേതൃത്വം നല്‍കുന്ന തിരഞ്ഞെടുപ്പുകളില്‍ കാണാന്‍ സാധിക്കുക. സംഘടനാ പ്രവര്‍ത്തനം ബൂത്ത് കമ്മറ്റികളില്‍ വരെയെത്തുന്നുവെന്ന് ഉറപ്പാക്കാന്‍ അദ്ദേഹത്തിന്‍റെ ദിനം പ്രതി നിരീക്ഷണവുമുണ്ട്.

നേരില്‍ ബോധ്യപ്പെടുത്തുന്നു

നേരില്‍ ബോധ്യപ്പെടുത്തുന്നു

പ്രധാന നേതാക്കള്‍ക്കു വരെ ചുമതല നല്‍കി ഒരോ വോട്ടറേയും പലവട്ടം നേരില്‍ കണ്ട് രാഷ്ട്രീയവും നയവും സര്‍ക്കാറിന്‍റെ വികസന നേട്ടങ്ങളും ബോധ്യപ്പെടുത്തുന്നു. അതിന് പല ഘട്ടങ്ങളിലായി നിരീക്ഷണവുമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞത് മുതല്‍ തന്നെ മണ്ഡലത്തില്‍ എംവി ഗോവിന്ദന്‍റെ നേതൃത്വത്തില്‍ ഈ രീതിയിലുള്ള പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

കണക്കുകള്‍ ഭദ്രം

കണക്കുകള്‍ ഭദ്രം

പാര്‍ട്ടിക്ക് ഉറപ്പായും ലഭിക്കുന്ന വോട്ടുകള്‍, പ്രതീക്ഷിക്കുന്ന വോട്ടുകള്‍, നിക്ഷ്പക്ഷ വോട്ടുകള്‍, എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന വോട്ടുകള്‍, എന്നിവയെക്കുറിച്ച് ബൂത്ത് തലംമുതലുള്ള കണക്കുകള്‍ എംവി ഗോവിന്ദന്‍റെ കയ്യില്‍ ഭദ്രമാണ്. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് അരൂരില്‍ വിജയം ഉറപ്പാണെന്ന് എല്‍ഡിഎഫ് ആത്മവിശ്വാസം കൊള്ളുന്നത്.

രാഷ്ട്രീയം മാത്രം

രാഷ്ട്രീയം മാത്രം

വ്യക്തിപരമായി എതിര്‍ സ്ഥാനാര്‍ത്ഥികളെയോ മുന്നണികളെയോ അധിക്ഷേപിക്കില്ലെന്നാണ് നിലപാടെങ്കിലും ചില പ്രശ്നങ്ങല്‍ തിരഞ്ഞെടുപ്പ് കാലത്ത് നേരിടേണ്ടി വന്നു. അതിനെയെല്ലാം അതിജീവിക്കാന്‍ മുന്നണിക്ക് കഴിഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ ആരോപണം വീണുകിട്ടിയ അവസരമായെങ്കിലും അത് വേണ്ടത്ര പരിഗണിച്ചില്ല.

കുടുംബത്തിനെതിരായ ആരോപണം

കുടുംബത്തിനെതിരായ ആരോപണം

മനു സി പുളിക്കലിന്‍റെ കുടുംബ വീട്ടില്‍ വയലാര്‍ വിപ്ലവകാലത്ത് പട്ടാളക്കാര്‍ കഴിഞ്ഞെന്നായിരുന്നു യുഡിഎഫ് നേതാവിന്‍റെ ആരോപണം. ഈ ആരോപണത്തിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തെ തിരിച്ചു വിടേണ്ടതില്ലെന്നായിരുന്നു എംവി ഗോവിന്ദന്‍റെ തീരുമാനം. പഴയ കാര്യങ്ങള്‍ എന്തൊക്കെയായാലും പതിറ്റാണ്ടുകള്‍ കഴിഞ്ഞ് അതേപ്പറ്റി ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്.

ശബരിമലയില്‍

ശബരിമലയില്‍

എതിരാളികളുടെ ബാലിശമോ വ്യക്തിപരമോ ആയ ആരോപണങ്ങളെ ഒരു പരിധിവരെ അവഗണിക്കുകയും കൃത്യമായ രാഷ്ട്രീയം മാത്രം പറഞ്ഞ് വോട്ട് നേടുക എന്ന നിര്‍ദ്ദേശമാണ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നല്‍കിയിരിക്കുന്നത്. ശബരിമല വിഷയത്തില്‍ വിശ്വാസികളും അവിശ്വാസികളും ഒന്നിച്ചു പോകണമെന്നതാണ് പാര്‍ട്ടി നയമെന്ന് പ്രചരിപ്പിക്കാനും പ്രത്യേക ശ്രദ്ധയുണ്ട്.

ഏഴ് പഞ്ചായത്തുകളിലും

ഏഴ് പഞ്ചായത്തുകളിലും

മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലെ ഭരണം എല്‍ഡിഎഫിനാണെന്നതും മുന്നണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. യുഡിഎഫിനും എല്‍ഡിഎഫിനും തുല്യ അംഗബലമുള്ള അരൂര്‍ പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെയാണ് സിപിഎമ്മിന് ലഭിച്ചത്. ബാക്കിയുള്ള മൂന്നിടത്ത് യുഡിഎഫ് ഭരിക്കുമ്പോള്‍ നാല് പഞ്ചായത്തുകളില്‍ ബിജെപിക്ക് പ്രാതിനിത്യമുണ്ട്.

കഴിഞ്ഞ മൂന്ന് തവണയും

കഴിഞ്ഞ മൂന്ന് തവണയും

ഈഴവ വോട്ടുകള്‍ക്ക് വലിയ പ്രാധാന്യമുള്ള മണ്ഡലമാണെങ്കിലും വോട്ടര്‍മാരുടെ രാഷ്ട്രീയ ബോധം തന്നെയാണ് മണ്ഡലത്തിലെ വിജയത്തെ നിര്‍ണ്ണയിക്കുന്നത്. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട എഎം ആരിഫാണ് കഴിഞ്ഞ മൂന്ന് തവണയും ഇവിടെ നിന്ന് വിജയിച്ചത് എന്നതാണ് അരൂരിന്‍റെ രാഷ്ട്രീയ ബോധ്യത്തിന്‍റെ ഏറ്റവും വലിയ തെളിവ്.

ഉറച്ച വിശ്വസം

ഉറച്ച വിശ്വസം

ഇക്കുറിയും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെയാണ് എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ മോദി വിരുദ്ധ തരംഗമാണ് കോണ്‍ഗ്രസിന് ഗുണം ചെയ്തതെന്നാണ് സിപിഎം വിലയിരുത്തുന്നത്. മറ്റ് വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. അതിനാല്‍ രാഷ്ട്രീയ വോട്ടുകള്‍ തിരികെ വരുമെന്നും മനു സി പുളിക്കലിന്‍റെ വിജയം ഉറപ്പാണെന്നും സിപിഎം ഉറച്ചു വിശ്വസിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+