കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചും പിടിക്കാന്‍ സിപിഎം; കളത്തിലിറക്കിയത് പുതുമുഖങ്ങളെ, സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്ത് മല്‍സരിക്കും. അരൂരില്‍ മനു സി പുളിക്കലാണ് സിപിഎം സ്ഥാനാര്‍ഥി. മഞ്ചേശ്വരത്ത് സിഎച്ച് കുഞ്ഞമ്പുവല്ല, പകരം ശങ്കര്‍ റേ സ്ഥാനാര്‍ഥിയാകും. കോന്നിയില്‍ കെയു ജനീഷ്‌കുമാര്‍ മല്‍സരിക്കും. എറണാകുളത്ത് സിപിഎം സ്വതന്ത്രനായി അഡ്വ. മനു റോയ് ആണ് മല്‍സരിക്കുന്നത്.

Kodiyeri

അഞ്ചുപേരും മല്‍സരിക്കുന്നത് ആദ്യമായിട്ടാണ്. സാമുദായിക സമവാക്യങ്ങള്‍ സിപിഎം പരിഗണിക്കാറില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് വിശദീകരിച്ചു. എറണാകുളത്തെ സ്ഥാനാര്‍ഥിയെ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും സമുദായം നോക്കിയല്ല, യോഗ്യത പരിശോധിച്ചാണ് അവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്നും കോടിയേരി പറഞ്ഞു.

സൗദിയില്‍ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; ഇനി ഫീസ് നല്‍കേണ്ട, അഞ്ചുവര്‍ഷത്തേക്ക് ഇളവ്സൗദിയില്‍ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; ഇനി ഫീസ് നല്‍കേണ്ട, അഞ്ചുവര്‍ഷത്തേക്ക് ഇളവ്

തിരുവനന്തപുരം മേയറാണ് വികെ പ്രശാന്ത്. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റുമാരാണ് മനു സി പുളിക്കലും കെയു ജനീഷ് കുമാറും. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെഎം റോയിയുടെ മകനാണ് എറണാകുളത്തെ സ്ഥാനാര്‍ഥി മനു റോയ്. സിപിഎം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി അംഗമാണ് ശങ്കര്‍ റേ. മുന്‍ എംഎല്‍എയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ സിഎച്ച് കുഞ്ഞമ്പുവിനെ മഞ്ചേശ്വരത്ത് പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം ശങ്കര്‍ റേയിലേക്ക് എത്തുകയായിരുന്നു.

ഭൂമിയെ കാത്തിരിക്കുന്നത് വന്‍നാശം; അപ്രതീക്ഷിത പ്രളയം!! കാട്ടുതീ, ഞെട്ടിക്കുന്ന യുഎന്‍ റിപ്പോര്‍ട്ട്ഭൂമിയെ കാത്തിരിക്കുന്നത് വന്‍നാശം; അപ്രതീക്ഷിത പ്രളയം!! കാട്ടുതീ, ഞെട്ടിക്കുന്ന യുഎന്‍ റിപ്പോര്‍ട്ട്

ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തുണ്ടായിരുന്ന സാഹചര്യം മാറിയെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ശബരിമല ഇപ്പോള്‍ തിരഞ്ഞെടുപ്പ് വിഷയമല്ല. സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ തിരഞ്ഞെടുപ്പ് അല്ല ഇതെന്നും കോടിയേരി പറഞ്ഞു. യുഡിഎഫില്‍ മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് മാത്രമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ബാക്കി നാല് മണ്ഡലത്തിലും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഇന്ന് പ്രഖ്യാപനമുണ്ടായേക്കും. ബിജെപിയിലും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

English summary
Kerala By election: CPM announced Five new face candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X