കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ നനഞ്ഞ് കൊച്ചി ബിനാലെയ്ക്ക് തുടക്കം, ദൃശ്യങ്ങള്‍

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: തിമിര്‍ത്ത് പെയ്ത മഴയെ സാക്ഷിയാക്കി കൊച്ചി-മുസ്സിരിസ് ബിനാലെയ്ക്ക് ഉദ്ഘാടനം. ക്ഷണിയാക്കാതെ എത്തിയ അതിഥിയായി മഴ മാറിയപ്പോള്‍..മഴയെ അവഗണിച്ച് ഉദ്ഘാടന ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിറ ദീപം തെളിച്ച് ബിനാലെ ഉദ്ഘാടനം ചെയ്തു. പെരുവനം കുട്ടന്‍മാരാരും 300ല്‍പരം വാദ്യമേള കലാകാരന്മാരും കൊട്ടിത്തിമിര്‍ത്ത മേളപ്പെരുക്കം ഉദ്ഘാടനത്തിന്‍റെ മുഖ്യ ആകര്‍ഷണമായി മാറി.

ബിനാലെയ്ക്ക് സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും ബിനാലെയുടെ വിജയം നാടിന്റെ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക, സാംസ്‌കാരിക, ടൂറിസം മേഖലകളില്‍ ഈ കലാവിരുന്ന് നല്‍കുന്ന സംഭാവനകള്‍ വിലപ്പെട്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തവണ രണ്ടുകോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കൂടുതല്‍ വേണമെന്ന ആവശ്യം സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ പരിഗണിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

Biennale

സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ്, ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍, എക്‌സൈസ് മന്ത്രി കെ.ബാബു, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്, കെ.വി.തോമസ് എം.പി, എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്‍, ബെന്നി ബഹനാന്‍, എം.എ.ബേബി, ജോസ് തെറ്റയില്‍, കൊച്ചി മേയര്‍ ടോണി ചമ്മണി ബിനാലെ ഗുഡ്‌വില്‍ അംബാസഡര്‍ അമോല്‍ പലേക്കര്‍, ബിനാലെ ക്യൂറേറ്റര്‍ ജിതീഷ് കല്ലാട്ട്, ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി റിയാസ് കോമു, ട്രസ്റ്റിമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Biennale 1

രാവിലെ ആസ്പിന്‍വാള്‍ ഹൗസില്‍ ബിനാലെ ഫൗണ്ടേഷന്‍ ഭാരവാഹികളായ ബോസ് കൃഷ്ണമാചാരി, റിയാസ് കോമു എന്നിവരില്‍ നിന്ന് ആദ്യടിക്കറ്റ് ഏറ്റുവാങ്ങി മേയര്‍ ടോണി ചമ്മണി ടിക്കറ്റ് വില്‍പന ഉദ്ഘാടനം ചെയ്തു. മുതിര്‍ന്നവര്‍ക്ക് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ബിനാലെ നടക്കുന്ന എട്ടു വേദികളിലേക്കുമുള്ള പ്രവേശനത്തിനുള്ള ടിക്കറ്റാണിത്. ഉദ്ഘാടന ദിവസം എല്ലാവര്‍ക്കും പ്രവേശനം സൗജന്യമായിരുന്നു.

Biennale 2

ഉച്ചയ്ക്ക് 12.12ന് അംബ്രല്ലാ പവലിയനു മുന്നില്‍ ക്യൂറേറ്റര്‍ ജിതീഷ് കല്ലാട്ട് പതാക ഉയര്‍ത്തി. ബിനാലെയുടെ ആദ്യ പതിപ്പിന്റെ ക്യൂറേറ്റര്‍മാരായിരുന്ന ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും ചേര്‍ന്നാണ് പതാകയുടെ ചരട് ജിതീഷ് കല്ലാട്ടിന് കൈമാറിയത്. മേയര്‍ ചോണി ചമ്മിണി, ഡെപ്യൂട്ടി കളക്ടര്‍ എസ്.സുഹാസ് എന്നിവരുടെയും കലാകാരന്മാരടക്കമുള്ള ബിനാലെയുടെ അഭ്യുദയകാംക്ഷികളുടെയും സാന്നിധ്യത്തിലായിരുന്നു പതാക ഉയര്‍ത്തല്‍.

Biennale 3

30 രാജ്യങ്ങളില്‍ നിന്നായി 94 കലാകാരന്മാരും 100 കലാസൃഷ്ടികളുമായി മാര്‍ച്ച് 29 വരെ നീളുന്ന രണ്ടാമത് ബിനാലെയിലുള്ളത്. ചിത്രങ്ങളുടെയും ശില്‍പങ്ങളുടെയും വിന്യാസങ്ങളുടെയും പ്രദര്‍ശനത്തിനൊപ്പം മറ്റ് ഒട്ടേറെ പരിപാടികളും ബിനാലെ ഫൗണ്ടേഷന്‍ ഈ ദിവസങ്ങളില്‍ സംഘടിപ്പിക്കുന്നുണ്ട്.

English summary
Kerala Chief Minister Inaugurates Kochi Muziris Biennale; Pictures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X