കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിജാബ് നിരോധനം; ന്യൂനപക്ഷങ്ങളെ രണ്ടാം പൗരന്മാരാക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

ഹിജാബ് നിരോധനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വർഗീയ ഭിന്നിപ്പ് വർധിപ്പിക്കാൻ അധികാരികൾ കൂട്ട് നിന്നു.ന്യൂനപക്ഷങ്ങൾ രണ്ടാം പൗരൻ എന്ന ആശയം നടപ്പാക്കുന്നതിന്‍റെ ഭാഗമാണിതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

മുസ്ലീം വിഭാഗത്തെകുറിച്ച് ഭീതിപരത്താൻ ശ്രമിക്കുന്നു. ലൗജിഹാദ് അടക്കം സംഘപരിവാർ പണപ്പുരയിൽ നിന്ന് ഉയരുന്നു. പോപ്പുലർഫ്രണ്ട് എസ്‍ഡിപിഐ ജമാഅത്തെ ഇസ്ലാമിയുടെ നീക്കങ്ങൾ സംഘപരിവാറിന്റെ ഈ നീക്കങ്ങൾക്ക് ഗുണമാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

pinarayi vijayan

മുഖ്യമന്ത്രിയുടെ വാക്കുകൾ

'ദേശീയത' എന്നാൽ ഹിന്ദുത്വദേശീയത എന്ന് വരുത്താനാണ് ശ്രമം നടക്കുന്നത്. ദേശസ്നേഹം ചില ആളുകളുടെ കുത്തക ആക്കാനാണ് നീക്കം. സ്വാതന്ത്ര സമരത്തിൽ ഒരു പങ്കും വഹിക്കാത്തവർ ദേശീയതയുടെ സർട്ടിഫിക്കറ്റ് നൽകാൻ നടക്കുകയാണ്. മാപ്പ് എഴുതി കൊടുത്തവരാണ് ഇവർ. പ്രത്യേക രീതിയിൽ മുദ്രാവാക്യം വിളിച്ചാലേ ദേശസ്നേഹം ആകൂ എന്ന് വരുത്താനാണ് നീക്കം.

സില്‍വര്‍ ലൈൻ നീട്ടുന്നത് ചര്‍ച്ചയില്‍: കര്‍ണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പിണറായിസില്‍വര്‍ ലൈൻ നീട്ടുന്നത് ചര്‍ച്ചയില്‍: കര്‍ണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പിണറായി

എല്ലാതരം വിഘടന വിഭജന വാദത്തിന്‍റെയും മുന്നിലാണ് ആർഎസ്എസ്. ഇവരാണ് അതിദേശീയതയുടെ അപ്പോസ്തരാകുന്നത്. ഇത് എന്തൊരു വിരോധാഭാസമാണിത്. ദളിതരടക്കം സംഘപരിവാറിൻ്റെ ആക്രമണങ്ങൾക്ക് ഇരയാകുന്നു.എതിരാളികളെ രാഷ്ട്രദ്രോഹിളാക്കുന്നു, കപടദേശീയതയാണിത്. ബിജെപി കൂടുതൽ ജനാധിപത്യവിരുദ്ധമായി മാറുന്നു.

വർഗീയതയുടെ പുകമറയിൽ നവ ലിബറൽ നയം നടപ്പാക്കുകയാണ്. കോർപ്പറേറ്റുകൾ വാനോളം ഉയരുന്നു. ബിജെപിക്കും കോൺഗ്രസിനും ഒരേ സമീപനമാണ്. രണ്ട് പാർട്ടികളും സഹായിച്ചത് കോർപ്പറേറ്റുകളെ മാത്രമാണ്. പൊതുസമ്പത്ത് കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നു. രാജ്യത്ത് വേറിട്ട് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. നവോത്ഥാനത്തിൻറെ വളർച്ച ശരിയായി ഏറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ കഴിയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി ബെസവരാജ് ബൊമ്മയുമായി കൂടിക്കാഴ്ച നടത്തി.നാല്‍പതു മിനിറ്റു നീണ്ടുനിന്ന യോഗത്തില്‍ ഇരുസംസ്ഥാനങ്ങള്‍ക്കും താല്‍പര്യമുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്തുവെന്നു ബെമ്മെ ട്വീറ്റ് ചെയ്തു. തൊട്ടുപിറകെ കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍ പാതയ്ക്കു പണം മുടക്കാന്‍ കര്‍ണാടക തത്വത്തില്‍ സമ്മതിച്ചെന്നു കേരളം വാര്‍ത്താകുറിപ്പിറക്കി. എന്നാൽ പിന്നാലെ മാധ്യമങ്ങളെ കണ്ട ബൊമ്മെ .കന്നഡയ്ക്കു പകരം ഇംഗ്ലിഷില്‍ തന്നെ കേരളത്തിന്റെ റെയില്‍വേ പദ്ധതി നിര്‍ദേശങ്ങള്‍ തള്ളിയെന്നു വ്യക്തമാക്കി.

മലപ്പുറം -ൈമസൂരു ദേശീയ പാതയിലെ തോല്‍പ്പെട്ടി മുതല്‍ മലപ്പുറം വരെയുള്ള അലൈന്‍മെന്റുകള്‍ നിശ്ചയിക്കാന്‍ ഇരുസംസ്ഥാനങ്ങളും തീരുമാനിച്ചു. പദ്ധതിക്കായി കേരളവും കര്‍ണാടകവും സംയുക്തമായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. അതേസമയം സില്‍വര്‍ലൈന്‍ പദ്ധതി മംഗളൂരുവിലേക്കു നീട്ടുന്നതു ചര്‍ച്ചയായില്ല. സാങ്കേതിക വിവരങ്ങള്‍ പൂര്‍ണമായി കൈമാറിയതിനുശേഷം മാത്രം കര്‍ണാടകയുമായി ചര്‍ച്ച ചെയ്താല്‍ മതിയെന്നു കേരളം നിലപാട് എടുക്കുകയായിരുന്നു.

 'മുഖ്യമന്ത്രിക്കെതിരായ തെളിവുകൾ നാളെ പുറത്ത് വിടും', പോര് കടുപ്പിച്ച് ഗവർണർ, രൂക്ഷ വിമർശനം 'മുഖ്യമന്ത്രിക്കെതിരായ തെളിവുകൾ നാളെ പുറത്ത് വിടും', പോര് കടുപ്പിച്ച് ഗവർണർ, രൂക്ഷ വിമർശനം

English summary
kerala chief minister pinarayi vijayan against rss and bjp over hijab wearing controversy in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X