കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദിഖ് കാപ്പന്‍ വിഷയത്തില്‍ കൈമലര്‍ത്തി മുഖ്യമന്ത്രി; ഇടപെടാനാകില്ല, പരിമിതികളുണ്ട്

Google Oneindia Malayalam News

തിരുവനന്തപുരം: ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ വേളയില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മോചന കാര്യത്തില്‍ ഇടപെടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി ഉബൈദുള്ള നിയമസഭയിലെ ചോദ്യോത്തര വേളയില്‍ വിഷയം ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി കൈമലര്‍ത്തിയത്. മറ്റൊരു സംസ്ഥാനത്തെ വിഷയമായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ പരിമിതിയുണ്ട്. ബന്ധപ്പെട്ടവര്‍ നിയമസഹായങ്ങള്‍ ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

p

സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് ഇന്ന് സെക്രട്ടേറിയറ്റി മുന്നില്‍ ധര്‍ണ നടത്തുകയാണ്. ഭര്‍ത്താവിന്റെ മോചനത്തിന് മുഖ്യമന്ത്രി ഇടപെടണമെന്ന് അവര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പരിമിതിയുണ്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് ബോധ്യമായിരിക്കുകയാണ്.

ബിജെപി 6 മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കും; പട്ടികയില്‍ എപി അബ്ദുള്ളക്കുട്ടിയും, പ്രതീക്ഷ ഇങ്ങനെബിജെപി 6 മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കും; പട്ടികയില്‍ എപി അബ്ദുള്ളക്കുട്ടിയും, പ്രതീക്ഷ ഇങ്ങനെ

സിദ്ദിഖ് കാപ്പന്റെ മോചനത്തിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാമെന്ന് നേരത്തെ കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചിരുന്നു. വയനാട് എംപി രാഹുല്‍ ഗാന്ധിക്ക് റൈഹാനത്ത് നിവേദനം നല്‍കിയിരുന്നു. യുപിയിലെ കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട് സാധ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നാണ് രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നത്.

കഴിഞ്ഞ ഒക്ടോബറിലാണ് ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ യുപിയിലെ മഥുരയില്‍ വച്ച് കാപ്പനെയും മൂന്ന് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തത്. കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്നാണ് ഇവര്‍ക്കെതിരായ കേസ്. മഥുര ജയിലില്‍ കഴിയുന്ന കാപ്പന് ക്രൂരമായ മര്‍ദ്ദനമേറ്റിരുന്നു. ആഴ്ചകള്‍ക്ക് ശേഷമാണ് യുപി ജയിലില്‍ നിന്ന് അദ്ദേഹം കുടുംബത്തെ ഫോണില്‍ ബന്ധപ്പെട്ടത്.

മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെയുടെ ദില്ലിയിലെ ഭാരവാഹിയായിരുന്നു സിദ്ദിഖ് കാപ്പന്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. അറസ്റ്റ് ചെയ്ത ശേഷം കാപ്പനെ കാണാന്‍ അഭിഭാഷകനെ അനുവദിക്കാത്തത് വിവാദമായിരുന്നു. കെയുഡബ്ല്യുജെ അഭിഭാഷകര്‍ ഇക്കാര്യം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ ശേഷമാണ് തുടര്‍നടപടികളുണ്ടായത്.

Recommended Video

cmsvideo
Sabumon troll v for Kochi team | Oneindia Malayalam

English summary
Kerala Chief Minister Pinarayi Vijayan says Can not interfere for Siddiq Kappan release
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X