'യെച്ചൂരിയെ രാജ്യസഭയിലേക്കയക്കുന്നത് പാർട്ടി നയമല്ല'; അനുഭവം വിവരിച്ച് പിണറായി, നീതികാട്ടാനാകില്ല!!

  • By: വേണിക അക്ഷയ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: കോൺഗ്രസ് പിന്തുണയോടെ യെച്ചൂരിയെ രാജ്യസഭയിലേക്ക് അയക്കുകയെന്നത് സിപിഎം നിലപാടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സീതാറാം യെച്ചൂരി നിർവ്വഹിക്കേണ്ടത് ജനറൽ സെക്രട്ടറിയുടെ ഉത്തരവാദിത്തമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. രാജ്യസഭയിലേക്ക് മൂന്നാം തവണ ജനറൽ സെക്രട്ടറിയായ യെച്ചൂരിയെ അയക്കണമെന്ന ബംഗാൾ ഘടകത്തിന്റെ ആവശ്യം കേന്ദ്ര കമ്മറ്റി ചർച്ച ചെയ്യാനിരിക്കെയാണ് പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യൻ എക്സ്പ്രസിനുവേണ്ടി നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടി സെക്രട്ടറിയുടെ ഉത്തരവാദിത്വം വഹിക്കുമ്പോൾ പാർലമെന്ററി ഉത്തരവാദിത്തങ്ങൾ നീതിപൂർവ്വമായി ചെയ്യാൻ കഴിയില്ലെന്ന് സ്വന്തം അനുഭവം വിവരിച്ചുകൊണ്ട് യെച്ചൂരിയുടെ മൂന്നാം ടേമിനെ പിണറായി തള്ളി കളഞ്ഞത്.

സ്വന്തം അനുഭവം

സ്വന്തം അനുഭവം

പാർട്ടി സംസ്ഥാന സെക്രട്ടറിയു‍ടെ ഉത്തരവാദിത്തം തന്നെ ഏൽപ്പിക്കുമ്പോൾ ഞാൻ കാലയളവിലെ മന്ത്രിമാരിൽ ഒരാളായിരുന്നെന്നും പിണറായി വിജയൻ പറഞ്ഞു. മന്ത്രി സ്ഥാനം രാജിവെച്ചെങ്കിലും എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നില്ല. എന്നാൽ ആ കാലയളവിൽ നിയമസഭാംഗം എന്ന നിലയിൽ എനിക്ക് ആ സ്ഥാനത്തോട് നീതികാണിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റേറിയൻ ആകരുത്.

പാർലമെന്റേറിയൻ ആകരുത്.

എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയാൻ കഴിയും പാർട്ടി ജനറൽ സെക്രട്ടറി ഒരിക്കലും പാർലമെന്റേറിയന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കരുതെന്ന് അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

യെച്ചൂരിക്ക് കാര്യപ്രാപ്തിയുണ്ട്

യെച്ചൂരിക്ക് കാര്യപ്രാപ്തിയുണ്ട്

യെച്ചൂരിക്ക് കാര്യപ്രാപ്തിയുള്ളതിനാലാണ് അദ്ദേഹം എംപിയാകണമെന്ന് എല്ലാവരും പറയുന്നത്. അത് ശരിയുമാണ്. പക്ഷേ അദ്ദേഹത്തിന് ജനറൽ സെക്രട്ടറിയുടെ റോൾ ഇതിനായി വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ലെന്നും പിണറായി പറഞ്ഞു.

പൊതു മിനിമം പരിപാടി

പൊതു മിനിമം പരിപാടി

ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന് ഒരു അ‍ഞ്ച് വർഷം കൂടെ താങ്ങാൻ കഴിയുന്നതായിരുന്നില്ല ബിജെപി ഭരണം. പാർലമെന്റി ജനാധിപത്യത്തെ തകർക്കുന്ന ആ ഭരണം ഒവിവാക്കണമെന്ന് സിപിഎം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് യുപിഎയെ പൊതു മിനിമം പാരരിപാടിയുടെ അടിസ്ഥാനത്തിൽ 2004ൽ സർക്കാരുണ്ടാക്കാൻ പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.

കോൺ‌ഗ്രസിന്റെ ജനവിരുദ്ധ നയം

കോൺ‌ഗ്രസിന്റെ ജനവിരുദ്ധ നയം

പിന്നീട് കോൺഗ്രസിന്റെ ജനവിരുദ്ധ നയങ്ങളാണ് ബിജെപിയെ ഇപ്പോൾ അധികാരത്തിലെത്തിച്ചതെന്നും പിണറായി വിയക്തമാക്കി.

President Candidate Ramnath Kovinth Belongs To Rss Ideology, Yechury
കോൺഗ്രസുമായി സൗഹൃദത്തിനില്ല

കോൺഗ്രസുമായി സൗഹൃദത്തിനില്ല

കോൺഗ്രസുമായി ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ബന്ധമോ സൗഹൃദമോ സൃഷ്ടിക്കാൻ തങ്ങൾ തയ്യാറല്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.

English summary
Kerala Chief Minister Pinarayi Vijayan on Sitaram Yechury's issue
Please Wait while comments are loading...