• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രധാനമന്ത്രി മാറ്റി, പിണറായിയും മാറ്റുന്നു, മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനം ഇനി കറുത്ത ഇന്നോവ

Google Oneindia Malayalam News

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിക്കുന്ന പുതിയ വാഹനത്തെ കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പന്ത്രണ്ട് കോടിയുടെ കാറാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ഇപ്പോഴിതാ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും പുതിയ എസ്‌കോര്‍ട്ട് വാഹനം വരികയാണ്. മെഴ്‌സിഡസിന്റെ ഏറ്റവും സുരക്ഷാ സംവിധാനമുള്ള വാഹനമാണ് മോദിക്ക് വരുന്നതെങ്കില്‍ പിണറായിക്ക് വരുന്നതും ഒട്ടും മോശമല്ലാത്ത വാഹനം തന്നെയാണ്. മുഖ്യമന്ത്രിക്കും വാഹവ്യൂഹത്തിനും ഇനി കറുത്ത ഇന്നോവകളാണ് ഉണ്ടാവുക. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരമാണ് ഈ മാറ്റം.

ചണ്ഡീഗഡില്‍ കണക്ക് പിഴച്ച് കോണ്‍ഗ്രസ്, എന്നാലും അധികാരത്തിലെത്തും, മേയര്‍ സ്ഥാനത്തില്‍ ട്വിസ്റ്റ്ചണ്ഡീഗഡില്‍ കണക്ക് പിഴച്ച് കോണ്‍ഗ്രസ്, എന്നാലും അധികാരത്തിലെത്തും, മേയര്‍ സ്ഥാനത്തില്‍ ട്വിസ്റ്റ്

പ്രധാനമന്ത്രിയുടെ വാഹനത്തിലും വലിയ മാറ്റങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ ക്ഷണിക്കാന്‍ പോയപ്പോള്‍ പുതിയ വാഹനം ശ്രദ്ധിക്കപ്പെട്ടിരുന്നു. മെഴ്‌സിഡസിന്റെ മേബാക്ക് എസ്650 എന്ന അതിസുരക്ഷാ വാഹനമാണ് പ്രധാനമന്ത്രി ഇനി ഔദ്യോഗിക വാഹനമായി ഉപയോഗിക്കുക ഈ കാര്‍ 2019ലാണ് ലോഞ്ച് ചെയ്യുന്നത്. മോദിയുടെ വാഹന വ്യൂഹത്തിന്റെ കരുത്ത് കൂട്ടുന്നതാണ് മേബാക്ക്. ഇന്ത്യയിലെ ഒരു ഭരണാധികാരിയും ഈ കാര്‍ ഉപയോഗിക്കുന്നില്ല. ഏറ്റവും വിലയേറിയ ആര്‍മേര്‍ഡ് വാഹനമാണ് മേബാക്ക് 650. അതായത് അമേരിക്കന്‍ പ്രസിഡന്റിന് സമാനമായ സുരക്ഷാ സംവിധാനങ്ങള്‍ മോദിക്ക് ഈ കാറില്‍ ലഭിക്കുമെന്ന് അര്‍ത്ഥം.

അതേസമയം ഈ വാഹനത്തിന്റെ ഫീച്ചറുകള്‍ കണ്ട് കണ്ണ് തള്ളി ഇരിക്കുമ്പോഴാണ് കേരളത്തിലും ഞെട്ടിക്കുന്ന മാറ്റം വന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ടിന് മാറ്റം വരുത്താന്‍ നാല് പുതിയ ഇന്നോവകള്‍ തന്നെ പോലീസ് വാങ്ങിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിക്ക് പൈലറ്റും എസ്‌കോര്‍ട്ടുമായി പോവാനാണ് നാല് പുതിയ കാറുകള്‍ വാങ്ങിയത്. കാറുകള്‍ വാങ്ങാന്‍ പോലീസിനുള്ള സ്‌പെഷ്യല്‍ ഫണ്ട് നേരത്തെ തന്നെ അനുവദിച്ചതാണ്. ഇതിനായി സെപറ്റംബറില്‍ 62.46 ലക്ഷം രൂപയും അുവദിച്ചിരുന്നു. പുതിയ കാറുകള്‍ വരുന്നതോടെ നിലവില്‍ ഉപയോഗിക്കുന്നവയില്‍ രണ്ട് കാറുകള്‍ മാറ്റും.

കാലപ്പഴക്കം മൂലം മുഖ്യമന്ത്രിയുടെ വാഹനങ്ങള്‍ക്ക് കാര്യക്ഷമത കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് വാഹനം മാറ്റുന്നത്. കെഎല്‍ 01 സിഡി 4764, കെഎല്‍ 01 4857 എന്നീ രജിസ്‌ട്രേഷനിലുള്ള കാറുകളാണ് പൈലറ്റ്-പൈലറ്റ് എസ്‌കോര്‍ട്ട് ഡ്യൂട്ടികളില്‍ നിന്ന് ഒഴിവാക്കിയത്. നാല് വര്‍ഷത്തോളം പഴക്കമുള്ളതാണ് ഈ കാറുകള്‍. പ്രധാനമന്ത്രിയുടെ കാറിനെ പോലെ മുഖ്യമന്ത്രിയുടെ വാഹനവും ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പാണ്. പന്ത്രണ്ട് കോടി രൂപയാണ് മോദിയുടെ കാറിന്റെ വില. ഒരു ഭരണാധികാരിക്കും ഇന്ത്യയില്‍ ലഭിക്കാത്ത വിആര്‍10 സുരക്ഷയാണ് ഈ കാറിലുള്ളത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പോലും ഇത്രയും സുരക്ഷയുള്ള വാഹനമില്ല.

സുരക്ഷയുടെ കാര്യം അമേരിക്കന്‍ പ്രസിഡന്റ് ഉപയോഗിക്കുന്ന ബീസ്റ്റ് ലീമൂസിനോളം പോന്നതാണ് മേബാക്കിലെ സൗകര്യങ്ങള്‍. വെടിയുണ്ടകളൊന്നും പ്രശ്‌നമില്ലാത്ത വാഹനമാണിത്. ഏത് ആക്രമണത്തെയും സ്‌ഫോടനങ്ങളെയും ഈ കാറിന് പ്രതിരോധിക്കാം. 15 കിലോഗ്രാമിന്റെ ടിഎന്‍ടി ഉപയോഗിച്ച് രണ്ട് മീറ്റര്‍ അകലെ നിന്ന് സ്‌ഫോടനം നടത്തിയാല്‍ പോലും ഈ കാറിന് ഒന്നും സംഭവിക്കില്ല. ഈ കാറിന്റെ മിനി വേര്‍ഷനായ എസ്600 നേരത്തെ പത്ത് കോടി രൂപയ്ക്ക് മുകളിലാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരുന്നു. ഏകെ 47 തോക്കുകളില്‍ നിന്നുള്ള വെടിയുണ്ടയെ വരെ ഈ കാര്‍ തടുക്കും. ഗ്യാസ് ആക്രമണവും ഏല്‍ക്കില്ല.

പ്രധാനമന്ത്രിയായത് കൊണ്ട് ഏറ്റവും മികച്ച സുരക്ഷ ഒരുക്കണമെന്നാണ് എസ്പിജി അടക്കമുള്ളവര്‍ കരുതുന്നത്. മേബാക്ക് അത്തരത്തില്‍ നോക്കുമ്പോള്‍ ലോകത്തെ തന്നെ ഏറ്റവും മികച്ച പ്രതിരോധ വാഹനങ്ങളിലൊന്നാണ്. പ്രത്യേകമായ സ്റ്റീല്‍ കൊണ്ടാണ് ഇതിന്റെ പുറംചട്ടകള്‍ നിര്‍മിച്ചിരിക്കുന്നത്. പോളികാര്‍ബണേറ്റ് കോട്ടിംഗ് ഇതിനുള്ളില്‍ ഉണ്ടാവും. നേരിട്ടുള്ള സ്‌ഫോടനങ്ങളെ തടയാനുള്ള എല്ലാ സൗകര്യവും കാറിലൊരുക്കിയിട്ടുണ്ട്. പഞ്ചര്‍ പ്രൂഫാണ് ഈ കാര്‍. ഇന്ധന ടാങ്ക് പ്രത്യേക മെറ്റീരിയല്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. സ്‌ഫോടനം നടന്നാല്‍ ഇതിന്റെ ദ്വാരം തനിയെ അടയും. അതോടെ കാര്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യത ഇല്ലാതാവും. ഇതേ സാങ്കേതിക സൗകര്യങ്ങള്‍ ഏഷ്യയിലെ പല പ്രധാനമന്ത്രിക്ക് ഉണ്ടാവില്ലെന്ന് സാരം.

സിദ്ദുവിന്റെ പ്രതീക്ഷ തകര്‍ന്നു, പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാതെ രാഹുല്‍സിദ്ദുവിന്റെ പ്രതീക്ഷ തകര്‍ന്നു, പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാതെ രാഹുല്‍

cmsvideo
  സോണിയ ഉയർത്തിയ കോൺഗ്രസ് പതാക പൊട്ടിവീണു, വേദി വിട്ട് അധ്യക്ഷ | Oneindia Malayalam
  English summary
  kerala cm pinarayi vijayan's escort vehicle now changed to black innovas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion