മലബാറിലെ ആദ്യ സൈബർ പാർക്ക്; പ്രഥമ കെട്ടിടം'സഹ്യ'യുടെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി നിർവ്വഹിക്കും

  • By: Akshay
Subscribe to Oneindia Malayalam

കോഴിക്കോട്: കേഴിക്കോട് ഗവ. സൈബർ പാർക്കിന്റെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. മലബാർ മേഖലയിലെ ആദ്യത്തെ ഇൻഫർമേഷൻ ടെക്നോളജി പാർക്കാണിത്. പ്രഥമ കെട്ടിടമായ 'സഹ്യ' യുടെ ഉദ്ഘാടനം തിങ്കളാഴ്ച നാല് മണിക്ക് നടക്കും.

43.5 ഏക്കറിലെ സൈർ പാർക്കിൽ 2.88 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് അഞ്ച് നിലകളിലായി സഹ്യയുടെ നിർമ്മാണം പൂർത്തിയാക്കിയത്. 80 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ സൈബർ പാർക്കിൽ ഐടി വ്യവസായ വികസനത്തിനുതകുന്ന എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ബിസിനസ് സെന്ററുകളാണ് നൽകുന്നത്.

Pinarayi Vijayan

ഉദ്ഘാടനത്തിന് മുമ്പ് തന്നെ നാല് കമ്പവികൾ ഇവിടെ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ മന്ത്രി ടിപി രാമകൃഷ്മനും പങ്കെടുക്കും. ആദ്യ നിലയിലെ 10000 ചതുരശ്ര അടി വിസ്ഥൃതി പൂർണ്ണമായും സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്കാണഅ നീക്കി വെച്ചിരിക്കുന്നത്.

English summary
Kerala Chief Minister Pinarayi Vijayan will inaugurate the first multi-tenanted IT building of Cyberpark, in Kozhikode district tomorrow.
Please Wait while comments are loading...