കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫ് വിടുന്നു; കുഞ്ഞാലിക്കുട്ടി രാജിവയ്ക്കും, വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍

Google Oneindia Malayalam News

കൊച്ചി: കേരള കോണ്‍ഗ്രസ് ജോസ് പക്ഷം യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ആയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ കളംമാറ്റങ്ങളും രാഷ്ട്രീയ ചലനങ്ങളും കേരളത്തിലുണ്ടാകുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമായിരിക്കും മാറ്റം.

എല്‍ഡിഎഫില്‍ നിന്ന് രണ്ട് കക്ഷികള്‍ വിട്ടുപോകാനുള്ള സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, തിരഞ്ഞെടുപ്പിന് ശേഷം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭ അംഗത്വം രാജിവെയ്ക്കുമെന്നും സൂചനയുണ്ട്. വിശദവിവരങ്ങള്‍ ഇങ്ങനെ....

രാജി ഉടന്‍

രാജി ഉടന്‍

ഇനിയും എല്‍ഡിഎഫില്‍ തുടരേണ്ട എന്നാണ് കേരള കോണ്‍ഗ്രസ് ബി നേതൃത്വത്തിന്റെ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മുന്നണി വിടുന്ന കാര്യം പാര്‍ട്ടി പ്രഖ്യാപിച്ചേക്കും. പത്ത് ജില്ലാ കമ്മിറ്റികള്‍ ഇനിയും മുന്നണിയില്‍ നില്‍ക്കേണ്ട എന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്.

കാര്യമായി പരിഗണിച്ചില്ല

കാര്യമായി പരിഗണിച്ചില്ല

കേരള കോണ്‍ഗ്രസ് ബി നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുന്നണി വിടാനുള്ള സാധ്യതയുണ്ട് എന്ന വിവരം ഇടതുപക്ഷ നേതാക്കള്‍ക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇവരെ തദ്ദേശ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തില്‍ കാര്യമായി പരിഗണിച്ചില്ല. പലയിടത്തും പൂര്‍ണമായി അവഗണിക്കുകയും ചെയ്തു.

റെയ്ഡ് അപമാനിക്കാന്‍

റെയ്ഡ് അപമാനിക്കാന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. പുലര്‍ച്ച് ഗണേഷിന്റെ വീട് വളഞ്ഞു പോലീസ്. മാത്രമല്ല, പട്ടാപ്പകല്‍ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തുകയും ചെയ്തു.

ബാലകൃഷ്ണ പിള്ളി രാജിവയ്ക്കണം

ബാലകൃഷ്ണ പിള്ളി രാജിവയ്ക്കണം

മതിയായ സീറ്റുകള്‍ നല്‍കിയില്ലെന്ന് മാത്രമല്ല, റെയ്ഡ് നടത്തി അപമാനിക്കുകയും ചെയ്തു എന്നാണ് കേരള കോണ്‍ഗ്രസ് ബി യിലെ പൊതുവികാരം. ഈ പശ്ചാത്തലത്തിലാണ് പത്ത് ജില്ലാ കമ്മിറ്റികള്‍ മുന്നണി വിടണം എന്ന്് ബാലകൃഷ്ണ പിള്ളയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുന്നാക്ക വികസന കമ്മീഷന്‍ ചെയര്‍മാന്‍ പദവി രാജിവയ്ക്കണമെന്നും ആവശ്യമുയര്‍ന്നിരിക്കുകയാണ്.

വിമതരെ ഇറക്കി തോല്‍പ്പിക്കാന്‍ ശ്രമം

വിമതരെ ഇറക്കി തോല്‍പ്പിക്കാന്‍ ശ്രമം

ഗൗരിയമ്മയുടെ ജെഎസ്എസ്സിന് ലഭിക്കുന്ന പരിഗണന പോലും കേരള കോണ്‍ഗ്രസ് ബിക്ക് കിട്ടുന്നില്ല. യുഡിഎഫ് വിട്ടുവന്ന കക്ഷി എന്ന പരിഗണനയും നല്‍കിയില്ല. ആകെ ലഭിച്ചത് മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന് സ്ഥാനം മാത്രമാണ്. കൂടാതെ റെയ്ഡ് നടത്തി അപമാനിക്കുകയും ചെയ്തു. കിട്ടിയ സീറ്റില്‍ വിമതരെ നിര്‍ത്തി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന ആരോപണവും കേരള കോണ്‍ഗ്രസ് ബിക്കുണ്ട്.

യുഡിഎഫില്‍ എടുക്കുമോ

യുഡിഎഫില്‍ എടുക്കുമോ

എല്‍ഡിഎഫില്‍ വിട്ടാല്‍ യുഡിഎഫ് എന്നതാണ് കേരളത്തിലെ പല പാര്‍ട്ടികളുടെയും രീതി. കേരള കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ പലരും ഇത് പലതവണ തുടരുന്നതുമാണ്. കേരള കോണ്‍ഗ്രസ് ബി നേരത്തെ യുഡിഎഫിലായിരുന്നു. ഇപ്പോള്‍ എല്‍ഡിഎഫ് വിടാനാണ് ആലോചന. തിരിച്ച് യുഡിഎഫിലെത്തുമോ എന്ന ചോദ്യവും ഉയര്‍ന്നുകഴിഞ്ഞു. പക്ഷേ, തടസങ്ങള്‍ ഏറെയാണ്.

മറികടക്കണം ഇതെല്ലാം

മറികടക്കണം ഇതെല്ലാം

ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരായ സോളാര്‍ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗണേഷ് കുമാര്‍ ആണ് എന്ന വെളിപ്പെടുത്തല്‍ അടുത്തിടെയാണ് ഉണ്ടായത്. ഇത് കേരള കോണ്‍ഗ്രസ് ബിയോടുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവമതിപ്പിന് ഇടയാക്കിയിട്ടുണ്ട്. ആര്‍എസ്പി ഉള്‍പ്പെടെയുള്ള യുഡിഎഫിലെ മറ്റു കക്ഷികളും കേരള കോണ്‍ഗ്രസിനെ യുഡിഎഫിലെടുക്കരുത് എന്ന നിലപാടിലാണ്.

ചര്‍ച്ച തുടങ്ങി

ചര്‍ച്ച തുടങ്ങി

കേരള കോണ്‍ഗ്രസ് ബി യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തി എന്നാണ് ജനപക്ഷം നേതാവ് പിസി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഗണേഷ് കുമാറിനെ യുഡിഎഫിലെത്തിക്കാനും നീക്കം നടത്തുന്നുണ്ട്. ഇവര്‍ പലതവണ ചര്‍ച്ച നടത്തി എന്നാണ് വിവരം. എന്നാല്‍ മുന്നണി പ്രവേശം അത്ര എളുപ്പമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്‍സിപിയിലും ഇളക്കം

എന്‍സിപിയിലും ഇളക്കം

പാലാ സീറ്റിന്റെ കാര്യത്തില്‍ എല്‍ഡിഎഫില്‍ നീറ്റല്‍ തുടങ്ങിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ് പക്ഷത്തിന് അനര്‍ഹമായ പരിഗണന സിപിഎം നല്‍കി എന്ന ആക്ഷേപവും മുന്നണിയിലെ ചില നേതാക്കള്‍ക്കുണ്ട്. പാലാ നിയമസഭാ സീറ്റ് വിട്ടുകൊടുക്കില്ലെന്നാണ് മാണി സി കാപ്പന്‍ എംഎല്‍എ ആവര്‍ത്തിക്കുന്നത്. നിര്‍ബന്ധിക്കുന്ന സാഹചര്യം വന്നാല്‍ മുന്നണി വിട്ടേക്കും. കോണ്‍ഗ്രസ് പിന്തുണയില്‍ വിമതനായി പാലായില്‍ മല്‍സരിക്കാനുള്ള സാധ്യതയും തള്ളാനാകില്ല.

കുഞ്ഞാലിക്കുട്ടിയുടെ രാജി

കുഞ്ഞാലിക്കുട്ടിയുടെ രാജി

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവയ്ക്കുമെന്നാണ് മറ്റൊരു വിവരം. നിമയസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ദില്ലിയില്‍ കാര്യമായ ഇടപെടല്‍ നടത്താന്‍ മുസ്ലിം ലീഗിന് സാധിക്കുന്നില്ല. ഈ വേളയില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകാനാണ് കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം.

കരുത്തരാകാന്‍ ലീഗ് നീക്കം

കരുത്തരാകാന്‍ ലീഗ് നീക്കം

കുഞ്ഞാലിക്കുട്ടിയും അബ്ദുല്‍ വഹാബ് എംപിയും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തുണ്ടാകുമെന്നാണ് വിവരം. മണ്ണാര്‍ക്കാട് എംഎല്‍എ ഷംസുദ്ദീനെ ലോക്‌സഭയിലേക്ക് മല്‍സരിപ്പിക്കുമെന്നും കേള്‍ക്കുന്നു. മുസ്ലിം ലീഗ് കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ട് യുഡിഎഫില്‍ കരുത്താര്‍ജിക്കാനും ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം അനിവാര്യമാണെന്നും നേതാക്കള്‍ പറയുന്നു.

ബിജെപിക്ക് വീണ്ടും അപ്രതീക്ഷിത തിരിച്ചടി; മോദിയുടെ മണ്ഡലത്തില്‍ രണ്ടിടത്തും വീണു, നാഗ്പൂരിന് ശേഷംബിജെപിക്ക് വീണ്ടും അപ്രതീക്ഷിത തിരിച്ചടി; മോദിയുടെ മണ്ഡലത്തില്‍ രണ്ടിടത്തും വീണു, നാഗ്പൂരിന് ശേഷം

ഓടകള്‍ക്ക് മോദിയുടേയോ അച്ഛന്റെയോ പേരിടാം; ബിജെപി നീക്കം എങ്ങനെ പ്രതിരോധിക്കാമെന്ന് ഹരീഷ്ഓടകള്‍ക്ക് മോദിയുടേയോ അച്ഛന്റെയോ പേരിടാം; ബിജെപി നീക്കം എങ്ങനെ പ്രതിരോധിക്കാമെന്ന് ഹരീഷ്

English summary
Kerala Congress B likely to quit LDF Soon After Local body election and Kunjalikutty Coming to State Politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X