• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉണ്ണിയാടനും വിക്ടറും ജോസഫ് പക്ഷത്ത് ചേര്‍ന്നു; ഓഫീസിന് കാവലുമായി ജോസ് കെ മാണി വിഭാഗം

തിരുവനന്തപുരം: ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും പരിഹാരം കാണാനാവാതെ കേരള കോണ്‍ഗ്രസ്. ഇരുപക്ഷവും വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാവില്ലെന്ന കടുംപിടുത്തും തുടരുന്നതിനാല്‍ പ്രശ്നപരിഹാരത്തിനായുള്ള ഒരോ ചര്‍ച്ചകളും പരാജയപ്പെടുകയാണ്. ജോസ് കെ മാണിക്ക് കീഴിലായി പാര്‍ട്ടിയില്‍ നില്‍ക്കാനാവില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പിജെ ജോസഫ്.

ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയേറുന്നു: തിങ്കളാഴ്ച്ച ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച് ഐഎംഎ

ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തര്‍ക്കം മുറുകുന്നതിനിടെ പാര്‍ട്ടിയില്‍ പിജെ ജോസഫിന് പിന്തുണയേറുന്നു എന്നത് ജോസ് കെ മാണി വിഭാഗത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. നേരത്തെ തന്നെ ജോസഫ് വിഭാഗത്തേക്ക് കളം മാറിയ ജോയി എബ്രഹാമിന് പുറമെ പഴയ മാണി പക്ഷത്തെ പ്രബല നേതാക്കള്‍ ഇന്നലെ ജോസഫ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു. ഇതോടെ പാര്‍ട്ടിയില്‍ ജോസ് കെ മാണി വിഭാഗം ന്യൂനപക്ഷമായേക്കാവുന്ന സ്ഥിതി വിശേഷണമാണ് ഉണ്ടായിരിക്കുന്നത്. കുടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

തോമസ് ഉണ്ണിയാടനും

തോമസ് ഉണ്ണിയാടനും

ജോയ് എബ്രഹാമിന് പുറമെ തോമസ് ഉണ്ണിയാടന്‍, വികട്ര്‍ ടി തോമസ്, കെല്ലാം ജില്ലാ പ്രസിഡന്‍റ് അറയ്ക്കല്‍ ബാലകൃഷ്ണപിള്ള എന്നിവരാണ് ഇന്നലെ ജോസഫ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തതത്. സിഎഫ് തോമസിനെ ചെയര്‍മാനാക്കിയുള്ള ഒത്തുതീര്‍പ്പ് നിര്‍ദ്ദേസം മുന്‍പേയുള്ളതാണെന്നും പ്രശ്നങ്ങല്‍ രമ്യമായി പരിഹരിക്കപ്പെടണെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന ഗ്രൂപ്പ് യോഗത്തിന് ശേഷം പിജെ ജോസഫ് പറഞ്ഞു.

ഒത്തുതീര്‍പ്പ് നിര്‍ദ്ദേശം

ഒത്തുതീര്‍പ്പ് നിര്‍ദ്ദേശം

സി.എഫ് തോമസ് ചെയര്‍മാന്‍,ജോസ് കെ മാണി ഡെപ്യൂട്ടി ചെയര്‍മാന്‍,പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും വര്‍ക്കിങ് ചെയര്‍മാനും പിജെ ജോസഫ്. ഇതായിരുന്നു ജോസഫിന്‍റെ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശങ്ങള്‍ എതിര്‍വിഭാഗം തള്ളുകയായിരുന്നു. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്താണ് സമവായത്തിന് ശ്രമിക്കേണ്ടതെന്നും അല്ലാതെ മാധ്യമങ്ങളോടല്ല സമവായ നിര്‍ദ്ദേശം പറയേണ്ടതെന്നുമായിരുന്നു റോഷി അഗസ്റ്റിനും ജയരജാനും പറഞ്ഞത്.

അടിയന്തര യോഗം

അടിയന്തര യോഗം

ഇതോടെയാണ് ജോസഫ് വിഭാഗം തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ അടിയന്തര യോഗം ചേര്‍ന്നത്. സിഎപ് തോമസിനെ ചെയര്‍മാനാക്കിയുള്ള ഒത്തുതീര്‍പ്പില്‍ ഉറച്ചുനില്‍ക്കാനണ് തീരുമാനം. ജോസ് കെ മാണി വിഭാഗത്തിന് കുറെ കാര്യങ്ങള്‍ കൂടി ഉടന്‍ ബോധ്യപ്പെടുമെന്നായിരുന്നു യോഗശേഷം പിജെ ജോസഫ് പ്രതികരിച്ചത്.

സിഎഫ് തോമസിനെ മുന്‍നിര്‍ത്തി

സിഎഫ് തോമസിനെ മുന്‍നിര്‍ത്തി

ചെയര്‍മാന്‍ പദവിയെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതോടെ മാണി വിഭാഗത്തിലെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ സിഎഫ് തോമസിനെ മുന്‍നിര്‍ത്തിയുള്ള തന്ത്രം ജോസഫ് പയറ്റുകയായിരുന്നു. പാര്‍ട്ടിയിലെ ഉയര്‍ന്ന കമ്മറ്റികളായിരിക്കും ആദ്യം വിളിക്കുകയെന്നും സംസ്ഥാന കമ്മര്റി അതിനു ശേഷമായിരിക്കും വിളിക്കുകയുമെന്നാണ് ജോസഫ് വ്യക്തമാക്കുന്നത്.

പാര്‍ട്ടിയില്‍ പിടിമുറുക്കാന്‍

പാര്‍ട്ടിയില്‍ പിടിമുറുക്കാന്‍

ഉത്തതാധികാര സമിതിയില്‍ ഭൂരിപക്ഷം നേടി പാര്‍ട്ടിയില്‍ പിടിമുറുക്കാനാണ് ജോസഫിന്‍റെ ശ്രമം. തിരുവനന്തപുരത്ത് നടന്ന ഗ്രൂപ്പ് യോഗത്തില്‍ ഉന്നതാധികാരസമിതി അംഗങ്ങളായ അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, സാജന്‍ ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തതും ജോസഫിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

15 പേര്‍

15 പേര്‍

മാണി വിഭാഗത്തിലുള്ള അഞ്ച് സമിതി അംഗങ്ങലുടെ കൂടി പിന്തുണ തങ്ങള്‍ക്കാണെന്ന അവകാശ വാദം ഇതിനോടകം തന്നെ ജോസഫ് മുന്നോട്ടുവെച്ചു കഴിഞ്ഞു. ഈ അഞ്ചും ചേര്‍ത്ത് 28 അംഗ സമിതിയില്‍ 15 പേര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ജോസഫ് വിഭാഗം അവകാശപ്പെടുന്നു. അതിനിടെ ആവശ്യമെങ്കില്‍ കോട്ടയത്ത് സംസ്ഥാന സമിതി വിളിച്ചു ചേര്‍ക്കാനുള്ള നീക്കം ജോസ് കെ മാണി വിഭാഗവും തുടങ്ങിയിട്ടുണ്ട്.

ഓഫീസിന് കാവല്‍

ഓഫീസിന് കാവല്‍

പാര്‍ട്ടിയിലെ പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാന സമിതി ഓഫീസിന് മാണി വിഭാഗം കാവല്‍ ഏര്‍പ്പെടുത്തി. ജോസഫ് വിഭാഗം ഓഫീസ് പിടിച്ചെടുക്കാതിരിക്കാനായി രണ്ടാഴ്ചയായി രാപകല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ കാവല്‍ നില്‍ക്കുകയാണ്. നിയോജക മണ്ഡലം കമ്മറ്റി പ്രവര്‍ത്തകര്‍ക്ക് ഊഴമനുസരിച്ചാണ് കാവല്‍ ചുമതല നല്‍കിയിരിക്കുന്നത്. 15 പ്രവര്‍ത്തകര്‍ രാത്രി ഓഫീസിനുള്ളില്‍ താമസിക്കുന്നുണ്ട്.

1979 ല്‍

1979 ല്‍

1979 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സംസ്ഥാന കമ്മറ്റി ഓഫീസ് പിടിച്ചെടുക്കാന്‍ ജോസഫ് വിഭാഗം ശ്രമം നടത്തിയിരുന്നു. മൂന്ന് എംഎല്‍എമാരെ ഓഫീസില്‍ പൂട്ടിയിടുകയും ചെയ്തു. കൂടുതല്‍ മാണി വിഭാഗം നേതാക്കള്‍ എത്തിയാണ് പിന്നീട് ഓഫീസ് നിയന്ത്രണം തിരികെ പിടിച്ചത്. സ്കറിയാ തോമസ് ജോസഫ് വിഭാഗത്തിന് നേരെ തോക്കുചൂണ്ടി ഭീഷണിമുഴക്കിയത് അന്ന് ഏറെ വിവാദമായിരുന്നു.

English summary
kerala congress group conflict-follow up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X