കുറ്റ്യാടിയില്‍ വന്‍ ട്വിസ്റ്റ്! ജോസ് കെ മാണിയുടെ പട്ടികയില്‍ സ്ഥാനാര്‍ത്ഥിയില്ല... സിപിഎമ്മുമായി ചര്‍ച്ച
കോഴിക്കോട്/കോട്ടയം: വിവാദമായ കുറ്റ്യാടി സീറ്റില്‍ എല്‍ഡിഎഫില്‍ പുനരാലോചനയെന്ന് സൂചനകള്‍. ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതില്‍ പ്രാദേശിക എതിര്‍പ്പ് ശക്തമായ സാഹചര്യത്തിലാണ് ഈ നീക്കം.
അതിനിടെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. തങ്ങള്‍ക്ക് അനുവദിച്ച 13 സീറ്റുകളില്‍ 12 ഇടത്തെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കുറ്റ്യാടി സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. വിശദാംശങ്ങള്‍...

പന്ത്രണ്ട് സ്ഥാനാര്‍ത്ഥികള്‍
കേരള കോണ്‍ഗ്രസ് എമ്മിന് എല്‍ഡിഎഫ് അനുവദിച്ചത് 13 സീറ്റുകള്‍ ആണ്. അതില്‍ ഒന്നായിരുന്നു കുറ്റ്യാടി. സിപിഎം ഇത്തവണ ഏറെ പ്രതീക്ഷയര്‍പ്പിച്ച സീറ്റ്, കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയത് പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ ശക്തമായ എതിര്‍പ്പാണ് പരസ്യമാക്കിയിട്ടുള്ളത്.

കൂടിയാലോചനയ്ക്ക് ശേഷം
കുറ്റ്യാടി സീറ്റിലെ സ്ഥാനാര്‍ത്ഥിയെ സിപിഎം നേതൃത്വവുമായി കൂടിയാലോചിച്ചതിന് ശേഷം തീരുമാനിക്കുമെന്നാണ് കേരള കോണ്‍ഗ്രസ് എം വ്യക്തമാക്കിയിട്ടുള്ളത്. സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയ പത്രക്കുറിപ്പില്‍ തന്നെയാണ് പാര്‍ട്ടി ചെയര്മാന് ജോസ് കെ മാണി ഇക്കാര്യവും വ്യക്തമാക്കിയിട്ടുള്ളത്.

ചര്‍ച്ച ഉടന്‍
കുറ്റ്യാടി വിഷയം സിപിഎം സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വവുമായി ചര്‍ച്ച ചെയ്തുവരികയാണ്. കേരള കോണ്‍ഗ്രസ് എം - സിപിഎം ചര്‍ച്ച മാര്‍ച്ച് 11, വ്യാഴാഴ്ച നടക്കും എന്നാണ് വിവരം. ഈ ചര്‍ച്ചയില്‍ ആയിരിക്കും അന്തിമ തീരുമാനത്തിലേക്ക് എത്തുക.

പാലായില്‍ ജോസ് കെ മാണി തന്നെ
പാലായില്‍ ജോസ് കെ മാണി തന്നെയാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയത്.
ഇടുക്കിയില്‍ റോഷി അഗസ്റ്റിന് കാഞ്ഞിരപ്പള്ളിയില്‍ ഡോ, എന്‍ ജയരാജ്, ചങ്ങനാശ്ശേരിയില്‍ അഡ്വ.ജോബ് മൈക്കിള്‍, കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജ്, പൂഞ്ഞാറില്‍ അഡ്വ. സെബാസ്റ്റ്യാന്‍ കളത്തുങ്കല്‍, തൊടുപുഴയില്‍ പ്രൊഫ, കെ.എ ആന്റണി, പെരുമ്പാവൂരില്‍ ബാബു ജോസഫ്, റാന്നിയില്‍ അഡ്വ പ്രമോദ് നാരായണന്, പിറവത്ത് ഡോ സിന്ധുമോള്‍ ജേക്കബ്, ചാലക്കുടിയില്‍ ഡെന്നീസ് ആന്റണി, ഇരിക്കൂര്‍ സജി കുറ്റിയാനിമറ്റം എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികള്‍.

പ്രാദേശിക പ്രതിഷേധം
കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ ആണ് പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള എതിര്‍പ്പ്. സീറ്റ് സിപിഎം ഏറ്റെടുത്ത് കെപി കുഞ്ഞഹമ്മദ് മാസ്റ്ററെ സ്ഥാനാര്‍ത്ഥിയാക്കണം എന്നതാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് കുറ്റ്യാടിയില്‍ ദിവസങ്ങളായി പരസ്യ പ്രകടനങ്ങളും നടന്നുവരികയാണ്.

വിട്ടുവീഴ്ചയുണ്ടാകുമോ
സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയിലെ ഏഴ് മണ്ഡലങ്ങളെ ചൊല്ലിയായിരുന്നു പ്രാദേശിക പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടപ്പോള്‍, ഈ പ്രാദേശിക എതിര്‍പ്പുകള്‍ പാര്‍ട്ടി പൂര്‍ണമായും തള്ളിക്കളയുകയായിരുന്നു. പൊന്നാനി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥികളെ മാറ്റാന്‍ സിപിഎം തയ്യാറായില്ല.

പൊതുസ്വതന്ത്രന് സാധ്യത?
കേരള കോണ്‍ഗ്രസ് എമ്മിന് നല്കിയ സീറ്റ് തിരിച്ചെടുക്കുക എന്നത് എല്‍ഡിഎഫില്‍ കൂടുതല്‍ പ്രതിസന്ധികള്‍ക്ക് വഴിവച്ചേക്കും. അതുകൊണ്ട് തന്നെ കുറ്റ്യാടിയില്‍ ഒരു പൊതു സ്വതന്ത്രനെ അവതരിപ്പിക്കുന്നതിനെ കുറിച്ചും സിപിഎം ആലോചിക്കുന്നുണ്ട് എന്നാണ് വിവരം. എന്തായാലും കേരള കോണ്‍ഗ്രസ്സുമായുള്ള ചര്‍ച്ചയിലേ ഇതില്‍ അന്തിമതീരുമാനം ആകൂ.

ചരിത്രത്തിലില്ലാത്ത വിധം
സിപിഎമ്മിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ സംഭവ വികാസങ്ങളാണ് ഇത്തവണത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്നത്. മുമ്പ് വിഎസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോള്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തവണ ഓരോ മണ്ഡലങ്ങളിലും ആണ് പരസ്യമായ എതിര്‍പ്പുയരുന്നത്.
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications