കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലപാട് കടുപ്പിച്ച് ജോസഫ് വിഭാഗം; രാജിവയ്ക്കണമെന്ന് ആവശ്യം, കേരളാ കോണ്‍ഗ്രസ് പിളരും!!

തിങ്കളാഴ്ച വൈകീട്ട് ചേരുന്ന കേരളാ കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിഷയം ചര്‍ച്ച ചെയ്യാനിരിക്കെയാണ് ജോസഫ് വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

  • By Ashif
Google Oneindia Malayalam News

കോട്ടയം: പ്രാദേശികമായി സിപിഎമ്മുമായി സഹകരിച്ച കേരളാ കോണ്‍ഗ്രസ് നിലപാടിനെതിരേ സ്വരം കടുപ്പിച്ച് പിജെ ജോസഫ് വിഭാഗം. സിപിഎം പിന്തുണയോടെ നേടിയ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവയ്ക്കണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. മാണി വ്യക്തമായ നിലപാട് പറയാതെ മൗനിയായിരിക്കുമ്പോഴാണ് ജോസഫ് വിഭാഗം ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്നത്.

തിങ്കളാഴ്ച വൈകീട്ട് ചേരുന്ന കേരളാ കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിഷയം ചര്‍ച്ച ചെയ്യാനിരിക്കെയാണ് ജോസഫ് വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. മാണി വിഭാഗം അനുനയത്തിന് ശ്രമിക്കുന്നുണ്ട്. പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് മാണി വിഭാഗത്തിന്റെ നീക്കം.

മാണി വഴങ്ങിയില്ലെങ്കില്‍ പിളര്‍പ്പ്

ബാര്‍ കോഴ വിഷയത്തില്‍ യുഡിഎഫ് വിട്ടെങ്കിലും കേരളാ കോണ്‍ഗ്രസ് യുഡിഎഫുമായി അടുത്ത് നില്‍ക്കണമെന്ന് അഭിപ്രായമുള്ളവരാണ് പിജെ ജോസഫും മോന്‍സ് ജോസഫ് എംഎല്‍എയും. മാണി ഇവരുടെ ആവശ്യത്തിന് വഴങ്ങിയില്ലെങ്കില്‍ കേരളാ കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നേക്കും.

പിളര്‍പ്പുണ്ടാവില്ലെന്ന് മാണി

ഇനിയൊരു പിളര്‍പ്പുണ്ടാവില്ലെന്ന് മാണി കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. കോണ്‍ഗ്രസ് പിളര്‍പ്പിന് ശ്രമിക്കുന്നുണ്ടെന്ന ആരോപണം നിലനില്‍ക്കവെയാണ്, ആര് ശ്രമിച്ചാലും കേരളാ കോണ്‍ഗ്രസ് ഭിന്നിക്കില്ലെന്ന് മാണി വ്യക്തമാക്കിയത്.

യോഗം നിര്‍ണായകം

മാണി വഴങ്ങിയില്ലെങ്കില്‍ പഴയ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം വീണ്ടും പൊടിതട്ടിയെടുത്ത് യുഡിഎഫിനൊപ്പം നിലയുറപ്പിക്കാനാണ് ജോസഫ് പക്ഷത്തിന്റെ തീരുമാനം എന്നറിയുന്നു. എല്ലാ കാര്യത്തിലും അന്തിമ തീരുമാനം തിങ്കളാഴ്ച രാത്രി നടക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമായിരിക്കും.

പാര്‍ട്ടിയില്‍ ഏകാധിപത്യം

കെഎം മാണിയും മകന്‍ ജോസ് കെ മാണിയും ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന ആക്ഷേപം ജോസഫ് പക്ഷത്തിനുണ്ട്. പല കാര്യങ്ങളിലും ആരോടും ആലോചിക്കാതെയാണ് മാണി തീരുമാനമെടുക്കുന്നത്. ഇതില്‍ മുറുമുറുപ്പ് നിലനില്‍ക്കവെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ലഭിക്കാന്‍ സിപിഎമ്മിനെ കൂട്ടുപിടിച്ച് കളിച്ചത്.

പിളര്‍പ്പുണ്ടാകുമോ

കേരളാ കോണ്‍ഗ്രസില്‍ വീണ്ടും പിളര്‍പ്പുണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പിന്തുണ സ്വീകരിച്ചത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടല്ലെന്ന് ജോസഫ് ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നും ജോസഫ് പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ യോഗം ബഹിഷ്‌കരിച്ചു

ഭിന്നതയുണ്ടെന്ന പിജെ ജോസഫിന്റെയും മോന്‍സ് ജോസഫിന്റെയും പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിച്ചെങ്കിലും ഇരുവരും പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് പിളര്‍പ്പുണ്ടാവുമെന്ന സൂചന ലഭിച്ചത്.

കോണ്‍ഗ്രസ് മുതലെടുക്കുമോ

വിഷയത്തില്‍ രമ്യമായ പരിഹാരമാണ് മാണി വിഭാഗം ലക്ഷ്യമിടുന്നത്. ഈ സമയത്ത് ഒറ്റപ്പെടുകയോ ഭിന്നിക്കുകയോ ചെയ്യുന്നത് മറ്റു പാര്‍ട്ടികള്‍ക്ക് ഗുണം ചെയ്യുമെന്ന വ്യക്തമായ ബോധം മാണിക്കുന്നുണ്ട്. അതിനാലാണ് അവര്‍ രമ്യതയ്ക്ക് ശ്രമിക്കുന്നത്.

മാണി നിലപാട് മയപ്പെടുത്തി

പാര്‍ട്ടിയുടെ പ്രാദേശിക ഘടകം എടുത്ത തീരുമാനവും അവരുടെ വികാരവുമാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കണ്ടതെന്നായിരുന്നു മാണി ആദ്യം പ്രതികരിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ പ്രമുഖര്‍ വരെ നടപടി തള്ളിയതോടെ മാണി ഒറ്റപ്പെട്ടു. തൊട്ടടുത്ത ദിവസം നിലപാട് അല്‍പ്പം മയപ്പെടുത്തി ദൗര്‍ഭാഗ്യകരം എന്നു മാറ്റിപ്പറയുകയായിരുന്നു.

കോണ്‍ഗ്രസ് കാത്തിരിക്കുന്നു

കേരളാ കോണ്‍ഗ്രസിലെ ഭിന്നിപ്പ് കോണ്‍ഗ്രസ് മുതലെടുക്കുമെന്ന ആശങ്ക മാണിക്കുണ്ട്. തിങ്കളാഴ്ച നടക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്റെ തീരുമാനം കാത്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളും. ഭിന്നതയോടെ ഒരു വിഭാഗം വിട്ടു നിന്നാല്‍ അവരെ യുഡിഎഫിനോട് അടുപ്പിക്കുന്ന ശ്രമമായിരിക്കും കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടാകുക.

ജോസഫ് ഗ്രൂപ്പിനെ മാടി വിളിച്ച് കോണ്‍ഗ്രസ്

ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി രാജിവയ്ക്കണമെന്ന് തിങ്കളാഴ്ച വൈകീട്ടുള്ള യോഗത്തില്‍ ജോസഫ് വിഭാഗം ആവശ്യപ്പെടും. മാണി കീഴടങ്ങിയാല്‍ കാര്യങ്ങള്‍ എളുപ്പമാകും. മാണിയും മകനും ഉള്‍പ്പെടുന്ന കേരളാ കോണ്‍ഗ്രസുമായി ഇനി യാതൊരു ബന്ധത്തിനുമില്ലെന്ന് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജോസഫ് ഗ്രൂപ്പിന് വാതില്‍ തുറന്നിടുകയാണ് യുഡിഎഫ് ചെയ്തിരിക്കുന്നത്.

English summary
Kerala Congress M crucial Parlimentary Party meeting today,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X