കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യകേരളത്തില്‍ ജോസഫിനെ മാത്രമല്ല കോണ്‍ഗ്രസിനേയും പൂട്ടുമോ ജോസ്; മാറ്റങ്ങള്‍ക്ക് പിന്നില്‍

Google Oneindia Malayalam News

കോട്ടയം: സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറി കേരള കോണ്‍ഗ്രസ് എം. ഇടതുമുന്നണിയില്‍ എത്തിയതിന് പിന്നാലെ തന്നെ പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി സംഘടനാ സംവിധാനത്തില്‍ അഴിച്ച് പണി നടത്താന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിരുന്നു. കൂടുതല്‍ ശക്തമായ സംവിധാനമായി മാറി മധ്യകേരളത്തില്‍ പിടിമുറുക്കാനാണ് കേരള കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പാര്‍ട്ടി സംവിധാനം കൂടുതല്‍ മെച്ചപ്പെടുന്നതോടെ പിജെ ജോസഫ് വിഭാഗത്തില്‍ നിന്നും കൂടുതല്‍ പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

കേരള കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങള്‍ മധ്യകേരളത്തിലെ ജില്ലകളില്‍ കോണ്‍ഗ്രസിനേയും ആശങ്കപ്പെടുത്തുന്നുണ്ട്. തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മധ്യകേരളത്തില്‍ യുഡിഎഫ് വലിയ തകര്‍ച്ച നേരിടാനുള്ള പ്രധാന കാരണം കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റമായിരുന്നു.

ബീച്ചില്‍ ആര്‍ത്തുല്ലസിച്ച് ബിഗ് ബോസ് താരം: വൈറലായി ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍

കേരള കോണ്‍ഗ്രസ്

സമീപകാലത്ത് കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗത്തില്‍ ഉണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ ഏത് വിധത്തില്‍ പാര്‍ട്ടിക്ക് ഗുണകരമാക്കാം എന്നതിനെ കുറിച്ചുള്ള ആലോചനകളും കേരള കോണ്‍ഗ്രസ് എമ്മില്‍ നടന്നുവെന്നാണ് സൂചന. പാര്‍ട്ടി ഭാരവാഹിത്വ പട്ടിക തീരുമാനിച്ചതിന് പിന്നാലെ ഫ്രാന്‍സിസ് ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ജോസഫിന്‍റെ പാര്‍ട്ടിയില്‍ കടുത്ത അതൃപ്തിയിലാണ്. നേതാക്കളെ അവിടുന്ന് കൊണ്ട് വരാന്‍ താല്‍പര്യമില്ലെങ്കില്‍ രണ്ടാം നിര നേതാക്കളേയും പ്രവര്‍ത്തകരേയും പാര്‍ട്ടിയില്‍ എത്തിക്കാനാണ് കേരള കോണ്‍ഗ്രസ് എം ശ്രമം.

ദീര്‍ഘകാല പദ്ധതി

പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നത് ഒരു ദീര്‍ഘകാല പദ്ധതിയായിട്ടാണ് കേരള കോണ്‍ഗ്രസ് കാണുന്നത്. അതുകൊണ്ട് തന്നെയാണ് പാര്‍ട്ടി സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറാനുള്ള തീരുമാനത്തിലേക്ക് എത്തിയതും. ശക്തമാ യ സംഘടനാ സംവിധാനം വരുമ്പോള്‍ പിജെ ജോസഫ് വിഭാഗത്തില്‍ നിന്ന് മാത്രമല്ല കോണ്‍ഗ്രസില്‍ നിന്ന് തന്നെയും അസംതൃപ്തരായ നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിയിലേക്ക് എത്തുമെന്നാണ് കേരള കോണ്‍ഗ്രസ് എം പ്രതീക്ഷിക്കുന്നത്. ജോസ് കെ മാണി തന്നെയാണ് പാര്‍ട്ടിയിലെ പുതിയ മാറ്റങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം വിശദീകരിച്ചത്.

കേരളാ കോണ്‍ഗ്രസ്സ് (എം)

കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയെ രാഷ്ട്രീയമായും സംഘടനാപരമായും ശക്തിപ്പെടുത്തുന്നതിനും പാര്‍ട്ടിയുടെ ബഹുജനഅടിത്തറ വര്‍ദ്ധിപ്പിക്കുന്നതിനുമായി പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യാന്‍ കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മറ്റി യോഗം തീരുമാനിച്ചെന്നാണ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി അറിയിച്ചത്.

പാര്‍ട്ടിയുടെ സ്വാധീനം

കൂടുതല്‍ ജനവിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓണ്‍ലൈനായി സ്വീകരിക്കാവുന്ന സാധാരണ അംഗത്വം കൂടുതല്‍ കേഡര്‍മാരെ കണ്ടെത്തുന്നതിനായി സജീവ അംഗത്വം എന്നീ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് മെമ്പര്‍ഷിപ്പില്‍ വരുത്തിയ ഭേദഗതിയാണ് ഏറ്റവും പ്രധാനം. ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള കേരളാ കോണ്‍ഗ്രസ്സ് (എം) അനുഭാവികള്‍ക്ക് ഓണ്‍ലൈനായി സാധാരണ അംഗത്വം കരസ്ഥമാക്കാവുന്നതാണ്.

ഭരണഘടനാ ഭേഗഗതി

സജീവ അംഗത്വമുള്ളവര്‍ക്ക് മാത്രമെ പാര്‍ട്ടിയുടെ സംഘടനാ തെരെഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനും, മത്സരിക്കാനും, ഭാരവാഹി ആകുവാനും അവകാശം ഉണ്ടായിരിക്കുകയുള്ളൂവെന്നും യോഗം തീരുമാനം എടുത്തു. താഴെ തട്ട് മുതലുള്ള പാര്‍ട്ടി കമ്മറ്റികളെ ചലനാത്മകമാക്കുന്നതിനും, പാര്‍ട്ടി ഭാരവാഹികള്‍ക്ക് സംഘടനാപരമായി കൂടുതല്‍ ഉത്തരവാദിത്വം നല്‍കുന്നതിനും ഭരണഘടനാ ഭേഗഗതി ലക്ഷ്യമിടുന്നു.

'രാമ തന്ത്രം': ബിജെപിക്ക് അതേ നാണയത്തില്‍ മറുപടി, രാജസ്ഥാനില്‍ പുതിയ നീക്കവുമായി കോണ്‍ഗ്രസ്'രാമ തന്ത്രം': ബിജെപിക്ക് അതേ നാണയത്തില്‍ മറുപടി, രാജസ്ഥാനില്‍ പുതിയ നീക്കവുമായി കോണ്‍ഗ്രസ്

വാര്‍ഡ് കമ്മറ്റി മുതല്‍

വാര്‍ഡ് കമ്മറ്റി മുതല്‍ സംസ്ഥാന ഉന്നതാധികാര സമിതി വരെയുള്ള വിവിധ പാര്‍ട്ടി ഘടകങ്ങളിലെ അംഗങ്ങളുടെയും, ഭാരവാഹികളുടെയും എണ്ണം മുമ്പുണ്ടായിരുന്നതില്‍ നിന്നും കുറയക്ക്ന്നതിനും തീരുമാനിച്ചു. നിലവില്‍ 111 അംഗങ്ങളുണ്ടായിരുന്ന സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയില്‍ ഇനി 91 പേര്‍ മാത്രമെ ഉണ്ടായിരിക്കുകയുള്ളൂ. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 25 ല്‍ നിന്നും 15 ആയി കുറയ്ക്കുവാനും സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ പേര് സംസ്ഥാന സെക്രട്ടേറിയറ്റ് എന്നാക്കുവാനും തീരുമാനിച്ചു.

അടിസ്ഥാന ജനവിഭാഗം

അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം പാര്‍ട്ടിയില്‍ ഉറപ്പുവരുത്തുന്നതിനായി വാര്‍ഡ് തലം മുതല്‍ ഭാരവാഹികളില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തും. കൂടുതല്‍ സ്ത്രീകളെ സംഘടനാരംഗത്ത് കൊണ്ടുവരുന്നതിനായി വിവിധ കമ്മറ്റികളില്‍ വനിതാ പ്രതിനിധ്യം ഉറപ്പുവരുത്താനും തീരുമാനമായി.
കേരളാ കോണ്‍ഗ്രസ്സ് (എം) ല്‍ സംഘടനാ തെരെഞ്ഞെടുപ്പ് ആരംഭിക്കും.

മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം

മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് വാര്‍ഡ് തലം മുതലുള്ള സംഘടനാ തെരെഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചിക്കും. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും ഇടയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ പോഷകസംഘടനകളും, ഫോറങ്ങളും രൂപീകരിക്കും. സംസ്‌ക്കരവേദി, കേരളാ കോണ്‍ഗ്രസ്സ് പ്രഫഷണല്‍സ് ഫോറം, കേരള പ്രവാസി കോണ്‍ഗ്രസ്സ് (എം), എക്‌സ് സര്‍വ്വീസ്‌മെന്‍ ഫോറം, കേരള സഹകാരി ഫോറം എന്നിവ പുതുതായി രൂപീകരിക്കും.

ബിജെപിയില്‍ വന്‍ കൊഴിഞ്ഞുപോക്ക്; വിമര്‍ശിച്ചവരും പുറത്ത്, എറണാകുളത്ത് പാര്‍ട്ടി പ്രതിസന്ധിയില്‍ബിജെപിയില്‍ വന്‍ കൊഴിഞ്ഞുപോക്ക്; വിമര്‍ശിച്ചവരും പുറത്ത്, എറണാകുളത്ത് പാര്‍ട്ടി പ്രതിസന്ധിയില്‍

സാമൂഹിക ജലസേചന പദ്ധതി

പാര്‍ട്ടി ചെയര്‍മാനായിരുന്ന കെ.എം മാണി സാറിന്റെ പേരില്‍ സാമൂഹിക ജലസേചന പദ്ധതി പ്രഖ്യാപിച്ച എല്‍.ഡി.എഫ് സര്‍ക്കാരിനെയും ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനേയും യോഗം അഭിനന്ദിച്ചു. കേരളത്തില്‍ കോവിഡ് വാക്‌സിന്‍ പ്രതിസന്ധി സൃഷ്ടിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഫലപ്രദമായി വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുമ്പോഴും കേരളത്തിന് ആവശ്യമായ വാക്‌സിനുകള്‍ നല്‍കാന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയെ യോഗം അപലപിച്ചു.

യോഗത്തില്‍

യോഗത്തില്‍ ജോസ് കെ മാണിക്ക് പുറമെ മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് എന്‍ ജയരാജ്. തോമസ് ചാഴിക്കാടന്‍ എംപി, എംഎല്‍എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, സ്റ്റീഫന്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. അതേസമയം, തീരദേശ-ഉള്‍നാടന്‍ മത്സ്യ- കക്കാ തൊഴിലാളികളുടെ സാമൂഹ്യ വിഷയങ്ങൾ ,ഉപജീവന വിഷയങ്ങളിൽ പാർട്ടി ക്രിയാത്മകമായി ഇടപെടണമെന്ന നിര്‍ദേശവും ഒരുവിഭാഗം പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസ് നേതൃത്വത്തിന് മുമ്പാകെ വെക്കുന്നുണ്ട്. കെഎം മാണി രൂപം നല്കിയ കേരളാ മത്സ്യത്തൊഴിലാളി കോൺഗ്രസ്സ് (എം) എന്ന സംഘടന പഞ്ചായത്ത് ,ബ്ലോക്ക് , ജില്ലാ ,സംസ്ഥാന തലത്തിൽ ശക്തിപെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.

ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി ബിഗ് ബോസ് താരം റഷാമി: പുതിയ ഫോട്ടോ ഷൂട്ട് കാണാം

Recommended Video

cmsvideo
New lockdown guidelines to kerala

English summary
Kerala Congress M to gain strength in Central Kerala: Behind the shift to the semi-cadre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X