കോട്ടയത്ത് വീണ്ടും 'ജാരസന്തതി' പിറന്നു!!!എല്‍ഡിഎഫ് പിന്തുണയില്‍ കേരള കോണ്‍ഗ്രസ് വിമതയ്ക്ക് ജയം...

  • By: Afeef
Subscribe to Oneindia Malayalam

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ് ജില്ലയില്‍ വീണ്ടും ഇടതുമുന്നണിയുടെ അടവുനയം. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി അന്നമ്മ രാജു എല്‍ഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെ വിജയിച്ചു.

പതിമൂന്നംഗ ബ്ലോക്ക് പഞ്ചായത്തില്‍ അന്നമ്മ രാജുവിന് ഏഴു വോട്ടുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. എല്‍ഡിഎഫ് അംഗങ്ങളുടെ പിന്തുണ നേടി അന്നമ്മ രാജു വിജയിച്ചതോടെ യുഡിഎഫിന് ബ്ലോക്ക് പഞ്ചായത്ത് ഭരണം നഷ്ടമാകുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കാനുണ്ട്.

അവിശ്വാസ പ്രമേയം...

അവിശ്വാസ പ്രമേയം...

പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് അംഗങ്ങളായ അന്നമ്മ രാജുവും ലൂസിയമ്മ ജെയിംസ് തമ്മിലുണ്ടായ തര്‍ക്കമാണ് ബ്ലോക്ക് പഞ്ചായത്തില്‍ ഭരണപ്രതിസന്ധിക്കിടയാക്കിയത്. ഒന്നരവര്‍ഷത്തിന് ശേഷം പ്രസിഡന്റ് സ്ഥാനം ലൂസിയമ്മ ജെയിംസ് രാജിവെയ്ക്കുകയും, അന്നമ്മ രാജുവിനെ പ്രസിഡന്റാക്കുകയും ചെയ്യണമെന്നായിരുന്നു ധാരണ. എന്നാല്‍ അന്നമ്മ രാജുവിനെ പ്രസിഡന്റാക്കാന്‍ പാര്‍ട്ടി തയ്യാറയതുമില്ല. ഇതിനിടെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം അന്നമ്മ രാജുവിന്റെ പിന്തുണയോടെ പാസാക്കുകയും ചെയ്തിരുന്നു.

എല്‍ഡിഎഫിനും യുഡിഎഫിനും ആറ് വീതം അംഗങ്ങള്‍...

എല്‍ഡിഎഫിനും യുഡിഎഫിനും ആറ് വീതം അംഗങ്ങള്‍...

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനുമായി ആറ് വീതം അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസ് വിമതനായ ഒരു സ്വതന്ത്രന്റെ പിന്തുണയോടെയായിരുന്നു ഇതുവരെ യുഡിഎഫ് ഭരണം നിലനിര്‍ത്തിയിരുന്നത്.

എല്‍ഡിഎഫ് പിന്തുണ...

എല്‍ഡിഎഫ് പിന്തുണ...

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് വിമതയായാണ് അന്നമ്മ രാജു മത്സരിച്ചത്. എല്‍ഡിഎഫ് പിന്തുണയോടെയാണ് അന്നമ്മ രാജു തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. മുന്‍ പ്രസിഡന്റും കേരള കോണ്‍ഗ്രസ് അംഗവുമായ ലൂസിയമ്മ ജെയിംസായിരുന്നു അന്നമ്മയ്‌ക്കെതിരെ മത്സരിച്ചത്. ഇവര്‍ക്ക് ആകെ നാലു വോട്ടാണ് ലഭിച്ചത്.

സിപിഐയും കേരള കോണ്‍ഗ്രസും...

സിപിഐയും കേരള കോണ്‍ഗ്രസും...

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ ഉച്ചക്കഴിഞ്ഞ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. സിപിഐ അംഗം സുധര്‍മ്മനും, കേരള കോണ്‍ഗ്രസിലെ ജോസ് പുത്തന്‍കാലയുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

English summary
kerala congress rebel won in kaduthuruthy with ldf support.
Please Wait while comments are loading...