കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥിന് കൊവിഡ്; വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശം

Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ പിസി വിഷ്ണുനാഥിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവായ കാര്യം പിസി വിഷ്ണുനാഥ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുംതന്നെ ഇല്ലാത്തതുകൊണ്ട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുവാന്‍ ആണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. താനുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും വിഷ്ണുനാഥ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

PC Vishnunadh

കഴിഞ്ഞ ദിവസങ്ങളിലായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി, മുന്‍ എംപി എംബി രാജേഷ് എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആന്റണിയുടെ ഭാര്യ എലിസബത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആന്റണി ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തില്‍ കഴിഞ്ഞുവരുന്നതിടെയാണ് എകെ ആന്റണിക്കും രോഗം ബാധിക്കുന്നത്.

ആന്റണിയുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയ വിവരം. ഫേസ്ബുക്കിലൂടെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയാണ് അറിയിച്ചത്. ആന്റണിയേയും ഭാര്യയേയും ഇന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റുമെന്നും എല്ലാവരുടേയും പ്രാര്‍ത്ഥനകളുണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് അനില്‍ ആന്റണിയുടെ പോസ്റ്റ്.

പനിയെ തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് സിപിഎം നേതാവ് എംബി രജേഷിന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. താനുമായി ഇടപെട്ടവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ രാജേഷ് പറഞ്ഞു.

Recommended Video

cmsvideo
Vaccine Will Not Be Enough To Stop Pandemic: WHO Chief | Oneindia Malayalam

English summary
Kerala: Covid 19 confirmed to KPCC Vice President PC Vishnunath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X