കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം വിലകൊടുത്തു വാങ്ങുന്ന വാക്സിൻ ഇന്നെത്തും; സമൂഹത്തിൽ നിരന്തരം ഇടപഴകുന്നവർക്ക് മുൻഗണന

കേന്ദ്രം അനുവദിക്കുന്ന വാക്സിൻ കുറവാണെന്ന വിമർശനം നേരത്തെ തന്നെ ശക്തമായ സാഹചര്യത്തിലാണ് കേരളം വിലകൊടുത്ത് വാക്സിൻ നൽകാൻ തീരുമാനിച്ചത്

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതോടൊപ്പം വാക്സിനേഷനും വേഗത്തിലാക്കാനുള്ള നടപടികളാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. ഇതിന്റെ ഭാഗമായി കേരളം വിലകൊടുത്തു വാങ്ങുന്ന വാക്സിന്റെ ആദ്യ ബാച്ച് ഇന്ന് സംസ്ഥാനത്തെത്തും. കോവിഷീൽഡാണ് കേരളം സ്വന്തം നിലയ്ക്ക് വാങ്ങുന്നത്.

vaccine

കേന്ദ്രം അനുവദിക്കുന്ന വാക്സിൻ കുറവാണെന്ന വിമർശനം നേരത്തെ തന്നെ ശക്തമായ സാഹചര്യത്തിലാണ് കേരളം വിലകൊടുത്ത് വാക്സിൻ നൽകാൻ തീരുമാനിച്ചത്. ഒരു കോടി ഡോസ് വാക്‌സിൻ കമ്പനികളിൽ നിന്ന് വില കൊടുത്ത് വാങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇന്ന് മൂന്നരലക്ഷം ഡോസ് വാക്സിൻ ഇന്നെത്തും.

ഗുരുതര രോഗികൾക്കും, സമൂഹത്തിൽ നിരന്തരം ഇടപഴകുന്നവർക്കുമായിരിക്കും മുൻഗണനയെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. 75 ലക്ഷം കൊവിഷീൽഡും 25 ലക്ഷം കൊവാക്‌സിൻ ഡോസുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്. പതിനെട്ടിനും നാൽപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുളളവർക്ക് പരമാവധി വാക്‌സിൻ നൽകാനാണ് നീക്കം. കടകളിലെ ജീവനക്കാർ, ബസ് ജീവനക്കാർ, മാദ്ധ്യമപ്രവർത്തകർ, ഗ്യാസ് ഏജൻസി ജീവനക്കാർ എന്നിവർക്ക് വാക്‌സിൻ ലഭിക്കും.

Recommended Video

cmsvideo
'Covid-19 vaccine tech should not be shared with India':Bill Gates | Oneindia Malayalam

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,66,161 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി നാല് ലക്ഷത്തിന് മുകളിലാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്തിരുന്നത്. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3,53,818 പേരാണ് കഴിഞ്ഞ ഇന്നലെ രോഗമുക്തി നേടിയത്. 3754 മരണങ്ങൾകൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ 2,26,62,575 കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. 1,86,71,222 പേർ രോഗമുക്തി നേടിയപ്പോൾ 2,46,116 പേർ മരണത്തിന് കീഴടങ്ങി.

സൊനാരിക ഭദോരിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

English summary
Kerala covid vaccine first batch of covishield to be delivering today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X