കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് ഓഫീസ് ആക്രമിച്ചതിന് പിന്നാലെ സിപിഎം ഓഫീസ് തീവച്ചു! കോഴിക്കോട് സംഘര്‍ഷം!

വിഷ്ണുമംഗലത്തെ സിപിഎം ഓഫീസിനാണ് അജ്ഞാതര്‍ തീയിട്ടത്.വ്യാഴാഴ്ച രാത്രിയാണ് ആര്‍എസ്എസ് ഓഫീസിനു നേരെ ബോംബാക്രമണം ഉണ്ടായത്.

  • By Gowthamy
Google Oneindia Malayalam News

കോഴിക്കോട്: നാദാപുരത്ത് കല്ലാച്ചിയില്‍ ആര്‍എസ്എസ് കാര്യാലയത്തിനു നേരെ ബോംബേറ് നടന്നതിനു പിന്നാലെ സിപിഎം ഓഫീസ് തീയിട്ടു. ആര്‍എസ്എസ് കാര്യാലയത്തിനു നേരെ ആക്രമണം ഉണ്ടായി മണിക്കൂറുകള്‍ക്കകമാണ് ആക്രമണം ഉണ്ടായത്.
വിഷ്ണുമംഗലത്തെ സിപിഎം ഓഫീസിനാണ് അജ്ഞാതര്‍ തീയിട്ടത്.
വ്യാഴാഴ്ച രാത്രിയാണ് ആര്‍എസ്എസ് ഓഫീസിനു നേരെ ബോംബാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

fire

മുഖ്യമന്ത്രി പിണറായി വിജയന്റെ തല കൊയ്യുന്നവര്‍ക്ക് ഒരു കോടി നല്‍കുമെന്ന ആര്‍എസ്എസ് നേതാവിന്റെ വിവാദ പരാമര്‍ശത്തിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. മധ്യപ്രദേശില്‍ നിന്നുള്ള കുന്ദന്‍ ചന്ദ്രവത് ആണ് പിണറായിക്കെതിരെ വധഭീഷണിയുമായി രംഗത്തെത്തിയത്.

അതേസമയം സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നതായാണ് വിവരങ്ങള്‍. കല്ലാച്ചി കോര്‍ട്ട് റോഡിലെ മുത്തപ്പന്‍ ഭണ്ഡാരത്തിനടുത്തെ സ്തൂപം തകര്‍ത്തതിന്റെ പേരിലാണ് സംഘര്‍ഷം ആരംഭിച്ചത്. ഇതിനു പിന്നാലെ കല്ലാച്ചി കോര്‍ട്ട് റോഡിലെ സിപിഎം സ്തൂപവും തകര്‍ത്തിരുന്നു.

വ്യാഴാഴ്ച വൈകിട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പിണറായി മുഖ്യമന്ത്രിയായതിനു പിന്നാലെ സംസ്ഥാനത്ത് ആര്‍എസ്എസ് - സിപിഎം സംഘര്‍ഷം വര്‍ധിച്ച് വരികയാണ്.

English summary
An office of Communist Party of India (Marxist) was set on fire on Thursday night. According to initial reports, the CPM office located in Vishnumangalam area of Kozhikode district in Kerala was set on fire by unidentified men.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X